Image

മടക്കയാത്ര (കഥ: അമ്മു സക്കറിയ)

Published on 13 March, 2020
മടക്കയാത്ര (കഥ: അമ്മു സക്കറിയ)
ഓർമ്മയുടെ  സൂചികൾ രാവിന്റെ  കമ്പളത്തിൽ തുളച്ചു കയറുന്നു. കൈകൾ  വീശി വീശി കുന്നിറങ്ങുന്ന കാറ്റിനെപ്പോലെ അവൾ എന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയപ്പോൾ അവൾ പറിച്ചെടുത്തത് എന്റെ ഹ്രദയത്തിന്റെ ഒരു ഭാഗമായിരുന്നു. ഹ്രദയം പിളരുന്ന വേദനയിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ്  എവിടേക്കെങ്കിലും പോകാൻ തീരുമാനിച്ചത്. ദൂരെ, അതിദൂരെ, കാണാത്ത, അറിയാത്ത വഴികളിലൂടെ  അതിദൂരം പോകണം.
                              
അപ്പോഴാണ് അമ്മയെ കാണണമെന്ന്  തോന്നിയത്. വർഷങ്ങൾ കഴിഞ്ഞു താൻ അമ്മയെകണ്ടിട്ട്. എല്ലാവർഷവും  നാട്ടിൽ പോകാനോ അമ്മയെ കാണാനൊ കഴിയാത്തതു കൊണ്ടല്ല. സ്വന്തം അമ്മയെ സുബോധമില്ലാത്ത അവസ്ഥയിൽ കാണാനുള്ള വിഷമം കൊണ്ടാണ്.വർഷങ്ങൾ കഴിഞ്ഞു അമ്മ ഈ അവസ്ഥയിലായിട്ട്.  ഇന്ന് സ്വന്തം മകനെ നേരിൽ കണ്ടാൽ പോലും അമ്മ തിരിച്ചറിയില്ല. സുബോധം നഷ്ടപ്പെട്ട അമ്മയെ നോക്കുന്നത് അമ്മയുടെ സഹോദരിയാണ്  . എല്ലാമാസവും മുടങ്ങാതെ അമ്മയുടെ ചിലവിനുള്ള പൈസ അയച്ചു കൊടുക്കും. എത്ര കൊടുത്താലും തികയാത്ത അത്യാഗ്രഹം പിടിച്ച കൂട്ടർ.മാസാമാസം നല്ലൊരു തുക അയച്ചു കൊടുത്താലും പിന്നെയും എന്തങ്കിലുമൊക്കെ പ്രാരബ്ധങ്ങൾ പറഞ്ഞ് പൈ സ ചോദിച്ചു കൊണ്ടിരിക്കും. എത്ര കൊടുത്താലും എന്റെ അമ്മയെ നന്നായി നോക്കിയാൽ മതിയായിരുന്നു.  ഭ്രാന്തിയായ അമ്മയെ വിദേശത്ത് കൊണ്ടുവന്ന് തന്റെ കൂടെ താമസിപ്പിക്കാൻ നിയമം  അനുവദിക്കാത്തതു കൊണ്ടാണ് മറ്റൊരാളെ ഏല്പക്കേണ്ടി വന്നത്.
                          
അമ്മ മിടുക്കിയായിരുന്നു. എന്നെയും അച്ഛനെയും അനുജനെയും ജീവനുതുല്യം സ്നേഹിച്ചിരുന്നു. അന്നും പുറലോകവുമായി അമ്മക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല.  ഭർത്താവിനെയും മക്കളെയും ശിശ്രൂഷിച്ച്  കുടുംബത്തിനുള്ളിൽ ഒതുങ്ങിക്കൂടാനായിരുന്നു അമ്മ ഇഷ്ടപ്പെട്ടിരുന്നത്. സ്വസ്ഥമായ ഒരു കുടുംബജീവിതം  പ്രതീക്ഷിച്ചു മാത്രമാണ് അച്ഛന് വേറൊരു ഭാര്യയും രണ്ടു മക്കളും ഉണ്ടെന്നറിഞ്ഞിട്ടും അച്ഛൻ തന്റെ ആഗ്രഹം അറിയിച്ചപ്പോൾ അമ്മ വിവാഹത്തിനു സമ്മതിച്ചത്.
                           
അച്ഛൻ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു..അമ്മയേയും എന്നെയും അനുജനെയും അച്ഛൻ ഒത്തിരി സ്നേഹിച്ചിരുന്നു. യാതൊരു വിഷമങ്ങളും അറിയിക്കാതെ നല്ല നിലയിൽ തന്നെ അച്ഛ ൻ ഞങ്ങളെ വളർത്തി. ഞാൻ പത്താം ക്ലാസ്സിലും അനുജൻഒൻപതിലുംഎത്തി.എന്തൊക്കെയൊ പ്രയാസങ്ങൾ  അച്ഛനെ അലട്ടുന്നതായി തോന്നി തുടങ്ങി. അച്ഛനോട് ചോദിക്കുവാനുള്ള പ്രായമൊ പക്വതയൊ ഇല്ലാതിരുന്നതു കൊണ്ട് ഒന്നും അന്വേഷിച്ചില്ല. സാവധാനം അച്ഛൻ മദ്യപിക്കാൻ തുടങ്ങി.അമ്മയുടെ വാക്കുകൾക്കൊന്നും  അച്ഛനെ  മദ്യപാനത്തിൽ  നിന്നും  പിന്തിരിപ്പിക്കാനായില്ല. അച്ഛന്റെ ജോലിയിൽ വീഴ്ചകൾ വന്നു തുടങ്ങി. വരുമാനം കുറഞ്ഞു. കിട്ടുന്ന ശമ്പളം അച്ചൻ മദ്യപിച്ചു തീർത്തിരുന്നു.   പിന്നെ പിന്നെ ജോലിക്ക് പോകാതെയായി. അങ്ങനെ ഉണ്ടായിരുന്ന ഉദ്യോഗം കയ്യിൽ നിന്നും വഴുതിപ്പോയി. വരുമാന ം പൂർണ്ണമായും നിലച്ചു.
                                
പഠിച്ചുകൊണ്ടിരുന്ന ഞാനും അനുജനും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.അച്ചന്റെ സഹോദരങ്ങൾ വിദേശത്ത് നല്ല ജോലിയിലും നല്ല നിലയിലുമായിരുന്നു. പ ക്ഷെ അവരോടൊന്നും സഹായം ചോദിക്കാൻ കഴിയുമായിരുന്നില്ല. കാരണം അച്ചൻ ഓരോ കാരണങ്ങൾ
പറഞ്ഞ് നേരത്തെ തന്നെ അവരുമായി പിണങ്ങിയിരുന്നു.  സാവധാന ത്തിൽ ഞാനും അമ്മയും അച്ഛന്റെവിഷമത്തിനുള്ള കാരണം മനസ്സിലാക്കി തുടങ്ങി. അച്ഛന്റെ  ആദ്യ ഭാര്യയും മക്കളും അദ്ദേഹത്തിന്റെ പേരിലുണ്ടായ സകല വസ്തുക്കളും കൈവശപ്പെടുത്തി. അവർക്കു  എന്നെയും അമ്മയെയുംഅനുജനെയും കാണുന്നതുതന്നെ വെറുപ്പായിരുന്നു. അവരോട്  ഏറ്റുമുട്ടാനുള്ള  കഴിവൊ  ധനസ്ഥിതിയൊ ഞങ്ങൾക്കുണ്ടായിരുന്നില്ല.  ഇതെല്ലാം കണ്ടു വേദനിക്കാനല്ലാതെ ഒന്നും ചെയ്യാൻ എനിക്കു സാധിച്ചില്ല.. പലപ്പോഴും സ്കൂളിൽ പോകാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല.രോഗാവസ്ഥയിലേ
ക്ക് മാറിക്കൊണ്ടിരുന്ന
അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം,  വീട്ടുകാരൃങ്ങൾ നോക്കണം, അങ്ങനെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ഞാൻ ഒരു കുടുംബത്തിന്റെ മുഴുവൻ ചുമതലയും തലയിലേറ്റേണ്ടി വന്നു.
                                             
ആദ്യമൊക്കെ ഒരിക്കൽ പോലും അച്ഛനെ കാണാൻ വരാതിരുന്ന മക്കൾ രണ്ടുപേരും
അച്ഛനെ കാണാൻ വന്നു തുടങ്ങി. വരുമ്പോളൊക്കെ  അമ്മയേയും ഞങ്ങളെ രണ്ടു പേരെയും  അധിക്ഷേപിക്കുക പതിവായിരുന്നു. അങ്ങനെ ഒരു ദിവസം അവർ അച്ഛനെയും കൂടെ കൊണ്ടു പോയി. അച്ഛനെ കാണാൻ ചെന്ന എന്നെയും അനുജനെയും അവർ ആട്ടിയോടിച്ചു. മാസങ്ങൾ കഴിഞ്ഞ്‌ അച്ഛന്റെ
മരണവാർത്തയാണ് ഞങ്ങൾക്കറിയാൻ കഴിഞ്ഞത്.ഒരു ജോലിയൊ വരുമാനങ്ങളൊ ഒന്നുമില്ല ,അച്ഛന്റെവേർപാടുകൂടി ആയപ്പോൾ അമ്മ ആകെ തളർന്നു.അമ്മയുടെ  മാനസികനില തെറ്റാൻ തുടങ്ങി .ഞാനുംഅനുജനും തികച്ചും അനാഥാവസ്ഥയിലാകുകയായിരുന്നു. ഞങ്ങളുടെ ദയനീയാവസ്ത കണ്ടിട്ടാകണം അച്ഛന്റെ ഒരു സഹോദരൻ എന്റെയും അനുജന്റെയും വിദ്യാഭ്യാസത്തിനുള്ള ചിലവുകൾ ഏറ്റെടുത്തു. ഇന്ന് ഞാനും സഹോദരനും വിദേശത്ത് ജോലിചെയ്യുന്നു.  നല്ല ജോലിയും വരുമാനവുമുണ്ട്.
                                       
ഭാരൃയും രണ്ടു കുട്ടികളുമടങ്ങിയ ഒരു കൊച്ചു കുടുംബമായി സന്തോഷത്തോടെ പതിനഞ്ചു വർഷർത്തോളം ജീവിച്ചു. ഒരിക്കലും പ്രതീക്ഷിക്കാതെ ഞാൻ ജീവനുതുല്ലൃം സ്നേഹിച്ചിരുന്ന എന്റെ ഭാരൃ എന്നെയും കുട്ടികളെയും ഉപേക്ഷിച്ചു പോയപ്പോൾ മനസ്സാകെ മരവിച്ചു പോയിരുന്നു.
                                         
കൂട്ടിലടച്ച കിളിയെപ്പോലെ ആരുടെയൊക്കെയൊ പരിപാലനത്തിൽകഴിയുന്ന എന്റെ അമ്മയുടെ രൂപം മനസ്സിലേക്കോടിയെത്തി. ഭർത്താവുമരിച്ചതറിയാതെ ,മക്കളെഅറിയാതെ,ലോകമെന്തെന്ന
റിയാതെ മൈലുകൾക്കപ്പുറത്ത്  മുഴു ഭ്രാന്തിയായി ജീവിക്കുന്ന എന്റെ അമ്മയെ ഒരുനോക്ക് കണാൻ കണ്ണകൾ കൊതിച്ചു.വർഷങ്ങളോളം എന്നെ കോരിയെടുത്ത് താരാട്ടുപാടിയുറക്കിയ ആ കൈകൾ ഇന്ന് ചങ്ങലയാൽ ബന്ധിതമാണ്. പാദസ്വരത്തിന്റെ കിലുക്കം മാറ്റൊലിക്കൊണ്ടിരുന്ന ആ കാൽപ്പാദങ്ങളിൽ ഇന്ന് ചങ്ങലയുടെ കിലുക്കമാണ്. നിലക്കാത്ത കിലുക്കം.ഇനിയുള്ള ജീവിതം  ആ കിലുക്കം നെഞ്ചിലേറ്റാനുള്ളതാകട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക