Image

ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക, പിന്നെയെല്ലാം ശരിയാകും;: ഹരീഷ് പേരടി

Published on 13 March, 2020
ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക, പിന്നെയെല്ലാം ശരിയാകും;: ഹരീഷ് പേരടി


കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ രമേശ് ചെന്നിത്തലയുടേയും ടിപി സെന്‍കുമാറിന്റേയും വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്ന് ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷിന്റെ വിമര്‍ശനം. 

ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്നും ഇമേജ് ബില്‍ഡിങ് നടത്തുകയാണെന്നും കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി ദിവസേന കൂടുതല്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നത് പ്രതിഛായ നിര്‍മ്മിതിയ്ക്ക് വേണ്ടിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

മുന്‍ ഡിജിപി സെന്‍കുമാര്‍ കൊല്ലത്ത് നടത്തിയ വാര്‍ത്താ സമ്മേളനവും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കേരളത്തിലെ കാലാവസ്ഥയില്‍ കൊറോണ പടരില്ലെന്ന സെന്‍കുമാറിന്റെ വ്യാജ പരാമര്‍ശം പിന്നീട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇത് മാധ്യമ പ്രവര്‍ത്തക പി ആര്‍ പ്രവീണ വാര്‍ത്താ സമ്മേളനത്തില്‍ ചോദിത്തതിനെ തുടര്‍ന്നായിരുന്നു വിവാദം





Join WhatsApp News
കുരങ്ങന്‍ വാലില്‍ തീ 2020-03-13 16:56:48
കൊയ്ത്തു കഴിഞ്ഞ പുഞ്ച പാടത്തു മേഞ്ഞു കൊഴുത്ത പോത്തിനെപോലെ ആണ് കുറെ പേർ. മേദസ്സ് മുറ്റി നടക്കുന്ന ഇവർക്ക് എന്തിനെ ഒക്കെയും ആക്രമിച്ചു കൊണ്ടേ ഇരിക്കണം. മേദസ്സ് മൂത്താൽ മൂള കുറയും. അതിനാൽ വായ് തുറന്നാൽ അബദ്ധം തന്നെ വിളിച്ചു കൂവും. ഇവരെ അവഗണിക്കുക, മൈക്കും ക്യാമറയും ഇവരുടെ മുന്നിൽ നിന്നും മാറ്റുക. അമേരിക്കൻ മലയാളികളുടെ ഇടയിലും ഉണ്ട് ഇത്തരം കുറെ എണ്ണം. ചിലരുടെ പടം സ്ഥിരം കാണാം, ജനിച്ചപ്പോൾ തന്നെ വായിൽ മൈക്ക് ഉണ്ട്, ചിലർ സ്ഥിരം മീറ്റിംഗ്, അത് നടന്നില്ല എങ്കിൽ ഉടൻ പത്ര പ്രസ്താവന, ടെലികോൺഫ്രൻസ് - എന്ന് വേണ്ട വാൽ തീയിൽ പെട്ട കുരങ്ങനെ പോലെ ..നാരദന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക