Image

അയ്യപ്പനും കോശിയും തമിഴിലേക്ക്: റീമേക്ക് അവകാശം സ്വന്തമാക്കി 'ആടുകളം' പ്രൊഡ്യൂസര്‍

Published on 13 March, 2020
അയ്യപ്പനും കോശിയും തമിഴിലേക്ക്: റീമേക്ക് അവകാശം സ്വന്തമാക്കി 'ആടുകളം' പ്രൊഡ്യൂസര്‍


തീയറ്ററുകളില്‍ വന്‍ വിജയമായി മാറിയ പൃഥ്വിരാജ്- ബിജു മേനോന്‍ ചിത്രം അയ്യപ്പനും കോശിയും സിനിമയുടെ തമിഴ് റിമേക്ക് അവകാശം സ്വന്തമാക്കി തമിഴിലെ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ് കതിരേശന്‍. ഹിറ്റ് സിനിമകളായ ജിഗര്‍ത്തണ്ട, ആടുകളം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച കതിരേശന്‍ വലിയ തുക നല്‍കിയാണ് അയ്യപ്പനും കോശിയും റിമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് സൂചന.

അനാര്‍ക്കലിക്ക് ശേഷം തിരക്കഥകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്ത് രഞ്ജിത്, ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം 2020 ലെ ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. കേരളത്തിലും ഗള്‍ഫ് നാടുകളിലുമുള്‍പ്പെടെ മികച്ച കളക്ഷന്‍ നേടിയ ചിത്രം ഡിജിറ്റല്‍ ടെലിവിഷന്‍ അവകാശം വിറ്റതിലൂടെയും വന്‍ ലാഭമാണ് നിര്‍മ്മാതാവിന് നേടിക്കൊടുത്തത്. 
അയ്യപ്പനും കോശിയും എക്സി.പ്രൊഡ്യൂസറായ അഗ്‌നിവേഷ് രഞ്ജിത്താണ് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക