Image

നയന്‍താരയുടെ ആരാധകനാണെന്ന് തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

Published on 13 March, 2020
നയന്‍താരയുടെ ആരാധകനാണെന്ന് തുറന്ന് പറഞ്ഞ് ദുല്‍ഖര്‍
നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കുഞ്ഞിക്കയെന്നും ഡിക്യുവെന്നുമൊക്കെയുള്ള വിളികള്‍ കൊണ്ട് ആരാധകര്‍ ആ സ്‌നേഹം പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍ ദുല്‍ഖറിന് ആരാധന നയന്‍താരയോടാണ്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുല്‍ഖര്‍ നയന്‍താരയെ ക്കുറിച്ച് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നയന്‍താരയുടെ ഏറ്റവും വലിയ ആരാധകനാണ് താനെന്നും മമ്മൂട്ടിയുടെ ചിത്രത്തില്‍ നയന്‍താര നായികയായി എത്തിയപ്പോള്‍സംസാരിച്ചിട്ടുണ്ട് എന്നും സിനിമകളെല്ലാം തന്നെ കാണാറുണ്ടെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. കല്യാണം കഴിച്ച് ഇല്ലായിരുന്നെങ്കില്‍ നയന്‍താരയെ പോലൊരു പെണ്ണിനെ തെരഞ്ഞെടുക്കുമായിരുന്നു എന്നും ദുല്‍ഖര്‍ കൂട്ടിചേര്‍ച്ചു. ഉത്തരം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. മലയാളത്തിലെ പ്രിയ താരമായ ദുല്‍ഖര്‍ സല്‍മാന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ചിത്രം തമിഴിലും മലയാളത്തിലും മികച്ച വിജയമാണ് തീര്‍ത്തിരിക്കുന്നച്. താരം ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം വരനെ ആവശ്യമുണ്ട് ആയിരുന്നു. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ ആയിരുന്നു ദുല്‍ഖറിന്റെ നായികയായി എത്തിയത്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ സിനിമ തനിക്ക് ഒരുപാട് സ്‌പെഷ്യല്‍ ആണെന്നും തന്നെ ഈ സിനിമയില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സംവിധായകന്‍ ടീമിനും ഒരുപാട് വിശ്വാസം ഉള്ളത് കൊണ്ടാണ് തനിക്ക് ആ കഥാപാത്രം ചെയ്യാന്‍ സാധിച്ചതെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക