Image

ചന്ദ്രലക്ഷ്മണ്‍ തിരിച്ചുവരുന്നു

Published on 13 March, 2020
ചന്ദ്രലക്ഷ്മണ്‍ തിരിച്ചുവരുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നായികയായിരുന്നു ചന്ദ്രലക്ഷ്മണ്‍. പക്ഷെ, പെട്ടെന്നാണ് ചന്ദ്ര അഭിനയ ലോകത്ത് നിന്നും മാറി നിന്നത്. ഇപ്പോഴിതാ പത്ത് വര്‍ഷത്തിന് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ദി ഗോസ്റ്റ് റൈറ്റര്‍ എന്ന പുതിയ സിനിമയുടെ പൂജ നടന്നു. ചിത്രീകരണം തൊടുപുഴയില്‍ ആരംഭിച്ചിരിക്കുകയാണ്. സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചതോടെയാണ് സീരിയല്‍ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറിയത്. വില്ലത്തിയായെത്തിയിട്ടും മലയാളി പ്രേക്ഷകര്‍ താരത്തെ നെഞ്ചോട് ചേര്‍ത്തിരുന്നു. പൃഥ്വിയുടെ നായികയായിട്ടായിരുന്നു താരം ആദ്യമായി മലയാളസിനിമയിലേക്കെത്തിയത്. സ്റ്റോപ്പ് വയലന്‍സ് ആയിരുന്നു ആദ്യ മലയാള ചിത്രം.

8 വര്‍ഷമായി മ്യൂറല്‍ ഓറ എന്ന ഓണ്‍ലൈന്‍ ബിസിനസ്സ് സ്ഥാപനത്തിന്റെ തിരക്കുകളിലായിരുന്നു താരം. ഇപ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം ദി ഗോസ്റ്റ് റൈറ്റര്‍ സിനിമയിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് താരം. മലയാള സിനിമയുടെ ഹോളിവുഡ് എന്ന് വിശേഷിപ്പിക്കാവുന്ന തൊടുപുഴയിലാണ് പുതിയ സിനിമയുടെ ഷൂട്ടിങ്. ദൃശ്യം, കഥപറയുമ്പോള്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളൊരുങ്ങിയ ഇടം. ദി ഗോസ്റ്റ് റൈറ്ററിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഏവരുടേയും സ്‌നേഹത്തിന് സഹകരണത്തിനും ഒത്തിരി നന്ദി, എന്നാണ് താരം ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ താരം വിവാഹിതയാകുന്നതായുള്ള ഒരു അഭ്യൂഹം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. നമ്മള്‍ എങ്ങെനെയുള്ളൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ അങ്ങിനെ ഒരാളായി നമ്മള്‍ മാറിക്കൊണ്ടിരിക്കുന്നുവെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചിരുന്നതാണ് ഏറെ വൈറലായിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക