Image

കാവേരി ഇനി സംവിധായിക

Published on 13 March, 2020
കാവേരി ഇനി സംവിധായിക
പ്രിയ നടി കാവേരി ആദ്യമായി സംവിധായികയാകുന്നു. തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന സിനിമയാണ് കാവേരി സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണെന്നാണ് സൂചന. ചിത്രത്തിന്റേതായി ഒരു ഹോളി ടീസര്‍ പുറത്തിറക്കിയിട്ടുമുണ്ട്. കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. അവുനു വല്ലിടാരു ഇസ്ട പടാരു (2002) എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാര്‍ഡ് നേടിയിട്ടുള്ള താരമാണ് കാവേരി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സമുദിരം, കബഡി കബഡി, കാശി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങി. ഉദ്യാനപാലകന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. പിന്നീട് തെലുങ്കില്‍ കാവേരി മുന്‍നിര നടിയായി പേരെടുത്തു. സത്യം, ധന 51 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള തെലുങ്കിലെ പ്രമുഖ സംവിധായകന്‍ സൂര്യകിരണാണ് കാവേരിയുടെ ഭര്‍ത്താവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക