Image

ഓസ്കർ ജേതാവ് ടോം ഹാങ്ക്സിനും ഭാര്യ റീത്തയ്ക്കും കൊറോണ സ്ഥിരീകരിച്ചു, കരുതലോടെ ഇരിക്കൂ എന്ന് താരം

Published on 13 March, 2020
ഓസ്കർ ജേതാവ് ടോം ഹാങ്ക്സിനും ഭാര്യ റീത്തയ്ക്കും കൊറോണ സ്ഥിരീകരിച്ചു, കരുതലോടെ ഇരിക്കൂ എന്ന് താരം
ഓസ്കർ ജേതാവും ഹോളിവുഡ് നടനുമായ ടോം ഹാങ്ക്സിനും ഭാര്യ റീത്തയ്ക്കും കോവിഡ് -19 - കൊറോണ ബാധ സ്ഥിരീകരിച്ചു. തന്റെ ഔദ്യോഗിക  ട്വിറ്റർ അകൗണ്ടിലൂടെ ആണ് താരം ഇക്കാര്യം  വെളിപ്പെടുത്തിയത്.ഓസ്‌ട്രേലിയയിൽ വച്ചാണ് താരത്തിനും ഭാര്യയ്ക്കും കൊറോണ ബാധ സ്ഥിരീകരിച്ചത്. ടോം ഹാങ്ക്സിന്റെ ഈ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ആരാധകർ ഉൾകൊണ്ടത്. ഹോളിവുഡ് നടിയും ഗായികയുമാണ് ഭാര്യ റീത്ത വിൽസൺ. 

ടോം ഹാങ്ക്സിന്റെ കുറിപ്പ് : 

ഹായ് സുഹൃത്തുക്കളെ.. റീത്തയും ഞാനും ഇപ്പോൾ ഓസ്‌ട്രേലിയയിലാണ്. ഞങ്ങൾ ക്ഷീണിതരാണ്. ജലദോഷവും ശാരീരിക അസ്വസ്ഥതയും വല്ലാതെ അലട്ടുകയായിരുന്നു. റീത്തയ്ക്ക് വിറയൽ അനുഭവപ്പെട്ടു കൂടാതെ ഞങ്ങൾക്ക് പനിയും വന്നു.ഇപ്പോൾ ഈ ലോകത്തിനു ഇത് ആവശ്യമായി വന്നതുകൊണ്ടും  എല്ലാം നന്നായി നടക്കുവാനും ഞങ്ങൾ കൊറോണോ ബാധ പരിശോധിക്കുകയും കൊറോണ ബാധ പോസിറ്റീവ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

ഇനി എന്താ ചെയ്യേണ്ടത്..? മെഡിക്കൽ ഉദ്യാഗസ്ഥരുടെ ചട്ടങ്ങൾഞങ്ങൾ  കർശനമായും പാലിച്ചു.  ഞങ്ങൾ  ഹാങ്ക്സ് കുടുംബത്തിനെ പരിശോധിക്കും,  നിരീക്ഷിക്കും  പൊതുസമൂഹത്തിന്റെ ആരോഗ്യത്തിനും  സുരക്ഷക്കും വേണ്ടി ഞങ്ങളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കും. ഒരു ദിവസത്തിനുള്ളിൽ ഇതിനെ കുറിച്ച് കൂടുതൽ പറയുവാൻ സാധിക്കില്ല.. 

കൂടുതൽ വിവരങ്ങൾ  ഞങ്ങൾ അറിയിക്കുന്നതായിരിക്കും..

എല്ലാവരും ജാഗ്രതയോടെ ഇരിക്കുക..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക