Image

ദുല്‍ഖറിന്റെ നായികമാരായി അദിതിയും കാജളും; 'ഹേ സിനാമിക' ചിത്രീകരണം തുടങ്ങി

Published on 12 March, 2020
ദുല്‍ഖറിന്റെ നായികമാരായി അദിതിയും കാജളും; 'ഹേ സിനാമിക' ചിത്രീകരണം തുടങ്ങി

'കണ്ണും കണ്ണും കൊളളയടിത്താല്‍' സിനിമയ്ക്കുശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമയുടെ ചിത്രീകരണം തുടങ്ങി. 'ഹേ സിനാമിക' എന്നാണ് ചിത്രത്തിന്റെ പേര്. അദിതി റാവുവും കാജള്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍.


മണിരത്നം സംവിധാനം ചെയ്ത 'ഓകെ കണ്‍മണി' എന്ന സിനിമയിലെ ഒരു ഗാനത്തില്‍നിന്നുളളതാണ് പുതിയ ചിത്രത്തിന്റെ പേര്. ഓകെ കണ്‍മണിയിലെ നായകന്‍ ദുല്‍ഖറായിരുന്നു. കോളിവുഡ് കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹേ സിനാമിക'. വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം ബ്രിന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്. '96' ലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ഗോവിന്ദ് വസന്ത് ആണ് 'ഹേ സിനാമിക'യ്ക്ക് സംഗീതം നല്‍കുന്നത്.

മിസ്കിന്റെ സൈക്കോ ചിത്രത്തിനുശേഷം അദിതി അഭിനയിക്കുന്ന സിനിമയാണ് ഹേ സിനാമിക. കോമാളി ആയിരുന്നു കാജള്‍ അഗര്‍വാളിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കമല്‍ഹാസന്റെ 'ഇന്ത്യന്‍ 2' വിലാണ് കാജള്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക