Image

'ശോ മറന്നു പോയല്ലോ'; ഗജിനി രണ്ടാം ഭാഗത്തെ കുറിച്ച്‌ സൂചന നല്‍കി ട്വീറ്റ്

Published on 12 March, 2020
'ശോ മറന്നു പോയല്ലോ'; ഗജിനി രണ്ടാം ഭാഗത്തെ കുറിച്ച്‌ സൂചന നല്‍കി ട്വീറ്റ്

ആമിര്‍ ഖാന്റെ കരിയറിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു 'ഗജിനി'. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാര്‍ച്ച്‌ 14ന് ആമിറിന്റെ ജന്‍മദിന സ്‌പെഷലായാണ് ഈ സന്തോഷ വാര്‍ത്ത എത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.


"ഈ പോസ്റ്റ് ഗജിനിയെ കുറിച്ച്‌ പറയാനായിരുന്നു. എന്നാല്‍ എന്തായിരുന്നു അതെന്ന് മറന്നു പോയല്ലോ" എന്ന പോസ്റ്റ് ആണ് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് പുറത്തുവിട്ടത്. 'ഗജനി' എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ബോളിവുഡിലെ ഗജിനി.

സൂര്യ, അസിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഷോര്‍ട്ട് ടേം മെമ്മറി ലോസ് ഉള്ള സഞ്ജയ് സിങ്കാനിയ എന്ന കഥാപാത്രമായാണ് ആമിര്‍ ചിത്രത്തില്‍ വേഷമിട്ടത്. പ്രതികാര കഥയാണ് ചിത്രം അവതരിപ്പിച്ചത്. അസിന്‍ തന്നെയായിരുന്നു ഹിന്ദി റീമേക്കിലും നായിക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക