ഇന്ത്യ പ്രസ്‌ക്ലബ്ബ് മെമ്പര്‍ഷിപ്പ് ക്യാമ്പെയ്‌ന് ഡാളസ്സില്‍ തുടക്കം
EMALAYALEE SPECIAL
12-Mar-2020
പി പി ചെറിയാന്‍
EMALAYALEE SPECIAL
12-Mar-2020
പി പി ചെറിയാന്‍

ഡാളസ്സ്: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ച മെമ്പര്‍ഷിപ്പ് ക്യാംമ്പെയിന് നോര്‍ത്ത് ടെക്‌സസ്സ് ചാപ്റ്ററില്‍ തുടക്കം കുറിച്ചു.
ദൃശ്യ- അച്ചടി മാധ്യമ രംഗവുമായി ബന്ധപ്പെട്ട വിവിധ തുറകളില്‍ സേവനമനുഷ്ടിക്കുന്നവരെയാണ് പ്രസ്‌ക്ലമ്പിന്റെ അംഗത്തിലേക്ക് സ്വാഗതം ചെയ്യുന്നത്.
അമേരിക്കയില്‍ അസംഘടിതരായ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണി നിരത്തുന്നതിന് ലക്ഷ്യമിട്ടു തുടങ്ങിയ ഇന്ത്യ പ്രസ്സ് ഓഫ് നോര്‍ത്ത് അമേരിക്കാ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ദൗത്യത്തിലേക്ക് കുതിക്കുകയാണെന്ന് നോര്‍ത്ത് ടെക്‌സസ്സ് ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ പറഞ്ഞു.
ഗാര്‍ലന്റ് ഇന്ത്യ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന് ചാപ്റ്റര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സണ്ണി മാളിയേക്കല്‍.
നോര്‍ത്ത് ടെക്‌സസ്സ് ചാപ്റ്ററിലേക്ക് സാം മാത്യൂസ് (പവര്‍ വിഷന്‍), ഫിലിപ്പ് തോമസ് (പവര്‍വിഷന്‍), സജിസ്റ്റാര്‍ ലൈന്‍ (ഏഷ്യാനെറ്റ്) എന്നിവരെ അംഗങ്ങളായി ചേര്‍ക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും മാളിയേക്കല്‍ കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ നാലിന് ചിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ കമ്മറ്റി പ്രവര്‍ത്തനോല്‍ഘാടനം വിജയിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്ക് ചാപ്റ്റര്‍ രൂപം നല്‍കി. ഡോ ജോര്‍ജ് കാക്കനാട്, സുനില്‍ ട്രൈസ്റ്റാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഐ പി സി എന്‍ എ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വ വിധ പിന്തുണയും യോഗം വാഗ്ദാനം ചെയ്തു. സിജു വി ജോര്‍ജ് സ്വാഗതവും, ബെന്നി ജോണ്‍ നന്ദിയും രേഖപ്പെടുത്തി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments