Image

വീട്ടില്‍ നിര്‍മിച്ച സാനിറ്റയ്‌സര്‍ ഉപയോഗിച്ച കുട്ടികള്‍ക്കു പൊള്ളലേറ്റു- ഇന്ത്യന്‍ സ്‌റ്റോര്‍ ഉടമയ്‌ക്കെതിരെ കേസ്

പി പി ചെറിയാന്‍ Published on 12 March, 2020
വീട്ടില്‍ നിര്‍മിച്ച സാനിറ്റയ്‌സര്‍ ഉപയോഗിച്ച കുട്ടികള്‍ക്കു പൊള്ളലേറ്റു- ഇന്ത്യന്‍ സ്‌റ്റോര്‍ ഉടമയ്‌ക്കെതിരെ കേസ്
ന്യുജഴ്‌സി: കൊറോണ വൈറസിനെ പ്രതിരോധിക്കുവാന്‍ ആവശ്യമായ ഹാന്റ് സാനിറ്റയ്‌സറിന്റെ ദൗര്‍ലഭ്യം മൂലം വീട്ടില്‍ നിര്‍മിച്ചു വില്‍പനയ്ക്ക് എത്തിച്ച സാനിറ്റയ്‌സര്‍ വാങ്ങി ഉപയോഗിച്ച കുട്ടികള്‍ക്കു പൊള്ളലേറ്റു. കൊറോണ വൈറസിനെ പ്രതിരോധിക്കുവാന്‍ ആവശ്യമായ ശൂചികരണ വസ്തുക്കള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണു വീട്ടില്‍ നിര്‍മിച്ച സനിറ്റയ്‌സര്‍ വാങ്ങി ഉപയോഗിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സ്‌റ്റോര്‍ ഉടമയ്‌ക്കെതിരെ കേസെടുത്തു. 

റിവര്‍വെയ്‌ലിലെ (ന്യുജഴ്‌സി) കണ്‍വീനിയന്‍സ് സ്‌റ്റോര്‍ ഉടമ മനീഷ ബറേഡിനെ (47)തിരെയാണു കുട്ടികളെ അപായപ്പെടുത്തുന്ന കെമിക്കല്‍സ് വിറ്റതിന് കേസെടുത്തത്.

പത്ത് വയസ്സുള്ള മൂന്നു കുട്ടികള്‍ക്കും, 11 വയസ്സുള്ള ഒരു കുട്ടിക്കുമാണ് സാനിറ്റയ്‌സര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നു പൊള്ളലേറ്റത്. പൊള്ളല്‍ ഗുരുതരമല്ലെങ്കിലും ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

മാര്‍ച്ച് 10 ചൊവ്വാഴ്ച സ്‌റ്റോറില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ കടയില്‍ സൂക്ഷിച്ചിരുന്ന ഒന്‍പത് കുപ്പി സാനിറ്റയ്‌സര്‍ പിടിച്ചെടുത്തു. ഇതിനകം അഞ്ചെണ്ണം വിറ്റുകഴിഞ്ഞിരുന്നു. സ്‌പ്രേ സാനിറ്റയ്‌സറിയായിരുന്നു ഇവിടെ നിന്നും പിടികൂടിയത്.

സംസ്ഥാന കണ്‍സ്യൂമര്‍ അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സാനിറ്റയ്‌സറിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചതിനാല്‍ നിരോധിക്കപ്പെട്ടതും അപകടമുണ്ടാക്കുന്നതുമായ കെമിക്കല്‍സ് ഉപയോഗിച്ചു വീടുകളില്‍ നിര്‍മിക്കുന്ന  ശൂചികരണ വസ്തുക്കള്‍ സ്‌റ്റോറുകളില്‍ വില്‍പന നടത്തരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഫെയ്‌സ് മാസ്‌ക്, ഹാന്‍ഡ് സാനിറ്റയ്‌സര്‍  എന്നിവ കടകളില്‍ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണു നിലവിലുള്ളത്.
Join WhatsApp News
They all must be punished 2020-03-12 13:44:11
ഇതുപോലെ തന്നെ അപകടം നിറഞ്ഞതു ആണ് വിദ്യാഭ്യാസം ഇല്ലാതെ ബൈബിളും ഖുറാനും ഗീതയും ഒക്കെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നപോലെ വ്യാഖ്യാനം ചെയിതു മത പ്രഭാഷണം നടത്തുന്നതും. ഇത്തരം ഹീന മനുഷ രൂപത്തിൽ നടക്കുന്നവയെ കൂടി ജയിലിൽ ഇടണം. അതുപോലെ കള്ളം എഴുതി വിടുന്ന വരേയും.
Police Dept, River Vale.NJ 2020-03-12 15:40:42
Here below is the original news:- River Vale Police Department- A New Jersey 7-Eleven owner has been charged with child endangerment and deceptive business practices after police said she sold makeshift hand sanitizer that burned four children. Authorities said the owner sold roughly a dozen bottles of the bootleg sanitizer before officers arrived and seized her remaining supply. NorthJersey.com reported that the owner created the mixture by combining commercial sanitizer with water and selling it in spray bottles. State prosecutors issued a warning to retailers who "try to make a quick buck by exploiting others" during the coronavirus pandemic. Visit Insider's homepage for more stories. New Jersey prosecutors have charged a 7-Eleven owner, alleging she sold bootleg hand sanitizer that caused chemical burns on at least four children. The River Vale Police Department posted a photo of the makeshift sanitizer sold in spray bottles and marketed as "Spray Sanitizer." The owner, Manisha Bharade, has been charged with child endangerment and deceptive business practices. NorthJersey.com reported that Bharade had created the bootleg sanitizer by mixing commercial sanitizer with water. Authorities said they were alerted to the issue after a photo on social media showed "a young boy with apparent burns to his arm and leg." Officers then went to the store and seized the remaining products. They said roughly a dozen of the spray bottles were sold to customers on March 9. "Our first priority is to make the public aware that they should not use this item if they purchased it at the River Vale 7-Eleven," Lt. John DeVoe said in a statement. New Jersey Attorney General Gurbir Grewal tweeted a warning to retailers who "try to make a quick buck by exploiting others" during the coronavirus pandemic that has killed 31 people in the US so far, sickened at least 1,150 others, and prompted people to stockpile items like hand sanitizer. "Let me be perfectly clear. If you try to take advantage of our residents during a public health emergency, we will hold you accountable," Grewal said.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക