Image

കൊറോണ പ്രവചനങ്ങളുടെ കഥ(പകല്‍ക്കിനാവ് 191: ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 12 March, 2020
കൊറോണ പ്രവചനങ്ങളുടെ കഥ(പകല്‍ക്കിനാവ് 191:  ജോര്‍ജ് തുമ്പയില്‍ )
40 വര്‍ഷം മുമ്പ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതായി പ്രവചിച്ച ഒരു നോവലിനെക്കുറിച്ചാണ് ഇപ്പോള്‍ പരക്കെ പ്രചരിക്കുന്ന വാര്‍ത്ത. ഡീന്‍ കൂന്റ്‌സ് എഴുതിയ ദി ഐസ് ഓഫ് ഡാര്‍ക്ക്‌നെസ് എന്ന ത്രില്ലറായിരുന്നു അത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് പ്രവചിച്ച ഫിക്ഷന്റെ ഒരു ഭാഗം ഇപ്പോള്‍ ഏതാണ്ട് ശരിയായിരിക്കുന്നു. എന്നാല്‍ ഏറ്റവും രസം അതല്ല, അമേരിക്കന്‍ പ്രവാചക എഴുത്തുകാരിയെന്ന് അറിയപ്പെടുന്ന സില്‍വിയ ബ്രൗണ്‍ എഴുതിയ എന്‍ഡ് ഓഫ് ഡെയ്‌സ് എന്ന പുസ്തകത്തിലെ ഒരു ഖണ്ഡികയാണ് അക്ഷരംപ്രതി ശരിയായിരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ജീവിച്ചിരുന്ന കാലത്ത് നടത്തിയ പല പ്രവചനങ്ങളും തെറ്റായതോടെ പോലീസ് കേസ് വരെ ഉണ്ടായ ഒരാളുടെ ലോകാവസാനത്തെക്കുറിച്ച് എഴുതിയ പുസ്തകമാണ് ഇപ്പോള്‍ ശരിയായി മാറുന്നത്. ആഗോളതലത്തില്‍ ന്യൂമോണിയ ബാധയ്ക്ക് കാരണമാകുന്ന വൈറസ് പൊട്ടിപ്പുറപ്പെടുമെന്നായിരുന്നു ഇവരുടെ പ്രവചനം. ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 2008 ലാണ്. പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ഇപ്പോള്‍ വൈറലാകുന്നു. '2020 ഓടെ ന്യൂമോണിയ പോലുള്ള അസുഖം ലോകമെമ്പാടും വ്യാപിക്കുകയും ശ്വാസകോശത്തെയും ബ്രോങ്കിയല്‍ ട്യൂബുകളെയും ആക്രമിക്കുകയും അറിയപ്പെടുന്ന എല്ലാ ചികിത്സകളെയും പ്രതിരോധിക്കുകയും ചെയ്യും,' എന്നാണ് സില്‍വിയ എഴുതിയത്.

ഈ നോവല്‍ കൊറോണ വൈറസിനും, കോവിഡ് 19 എന്ന രോഗത്തിനും സാമ്യമുള്ളതാണ്. രോഗത്തിന്റെ സ്വഭാവമോ, സൂചിപ്പിച്ച വര്‍ഷമോ അല്ലെങ്കില്‍ ചികിത്സകളോടുള്ള പ്രതിരോധത്തെക്കുറിച്ചുള്ള ഭാഗമോ ആകട്ടെ കൊറോണ വൈറസുമായുള്ള സമാനത വല്ലാത്ത വിചിത്രമായിരിക്കുന്നു. അസുഖം വ്യാപകമായി പരന്നാലുടന്‍ വൈറസ് പൊടുന്നനെ അപ്രത്യക്ഷമാകുമെന്നും ഉദ്ധരണിയില്‍ പരാമര്‍ശിക്കുന്നു. 'അസുഖത്തേക്കാള്‍ ഏറെ അമ്പരപ്പിക്കുന്നതാണ് ആ വൈറസ് പകര്‍ച്ചവ്യാധി പോലെ പടര്‍ന്നതിനു ശേഷം പെട്ടെന്ന് അപ്രത്യക്ഷമാവുന്നത്. പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും ആക്രമിക്കുകയും പിന്നീട് പൂര്‍ണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യും.' സില്‍വിയ പറഞ്ഞത് സത്യമാകുമോ എന്തോ? കൊറോണ ആദ്യമായി കണ്ടെത്തുന്നതു പോലും ഏകദേശം 
കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് ചൈനയില്‍ 3100 ല്‍ അധികം ആളുകള്‍ (ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ മാര്‍ച്ച് 7-ന്) മരിച്ചു. ചൈനീസ് നഗരമായ വുഹാന്‍ വൈറസിന്റെ പ്രഭവകേന്ദ്രമാണ്, അത് ഇപ്പോള്‍ 50 നു മുകളില്‍ രാജ്യങ്ങളിലായി വ്യാപിച്ചു. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് വുഹാനില്‍ നിന്നും ഇത്തരമൊരു വൈറസ് ലോകമാകെ പടര്‍ന്നു പിടിക്കുമെന്നു പ്രവചിച്ച ഒരു ഫിക്ഷന്‍ പുസ്തകം 1981 ല്‍ ഡീന്‍ കൂന്റ്‌സ് എഴുതിയ ത്രില്ലര്‍ നോവലായ ദി ഐസ് ഓഫ് ഡാര്‍ക്ക്‌നെസ് ആയിരുന്നു. വുഹാന്‍ 400 എന്നായിരുന്നു ഈ വൈറസിന്റെ പേര്. നോവലില്‍, ഒരു ലബോറട്ടറിയില്‍ നിന്നും പിറവിയെടുത്ത ആയുധമായാണ് ഈ വൈറസ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍, ഈ ത്രില്ലറിനേക്കാളും കുറച്ചു കൂടി ആധികാരികമായി സംസാരിക്കുന്നുവെന്നു ധ്വനിപ്പിക്കുന്ന എന്‍ഡ് ഓഫ് ദി ഡേയ്‌സ് തന്നെയാണ് കൊറോണയുമായി ചേര്‍ന്നു നില്‍ക്കുന്നത്. ഇതില്‍ പറഞ്ഞ രോഗത്തിന് ന്യൂമോണിയയുമായി ബന്ധമുണ്ട്. പറഞ്ഞ സമയത്ത് തന്നെ കൃത്യമായി അത് എത്തിയിരിക്കുന്നുവെന്നതും ഇതിനെ കൂറച്ചു കൂടി ചേര്‍ത്തു നിര്‍ത്തുന്നു. അങ്ങനെയെങ്കില്‍ ഈ എഴുത്തുകാരി ചില്ലറക്കാരിയാകാന്‍ വഴിയില്ലല്ലോ. അങ്ങനെയാണ് സില്‍വിയയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചത്.

മാനസിക കഴിവുകള്‍ വര്‍ദ്ധിച്ചതെന്ന് അവകാശപ്പെടുന്ന, ഒരു പ്രവാചകസ്വാഭവത്തോടെ എഴുതുന്ന എഴുത്തുകാരിയാണ് സില്‍വിയ സെലസ്‌റ്റെ ബ്രൗണ്‍. ദി മോണ്ടല്‍ വില്യംസ് ഷോ, ലാറി കിംഗ് ലൈവ് എന്നിവയുള്‍പ്പെടെ ടെലിവിഷനിലും റേഡിയോയിലും പതിവായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇവര്‍ക്ക് കാര്യമായ വായക്കാരുണ്ട്. കാണാതായവരുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ തെറ്റായ പ്രസ്താവനകള്‍ നടത്തിയതിന് ബ്രൗണ്‍ ഇടയ്ക്കിടെ അപമാനിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തു. സില്‍വിയ മിസോറിയിലെ കന്‍സാസ് സിറ്റിയിലാണ് വളര്‍ന്നത്, അഞ്ചാം വയസ്സില്‍ തന്നെ താന്‍ ദര്‍ശനങ്ങള്‍ കണ്ടുതുടങ്ങിയതായും അന്യഗ്രഹജീവികളുമായി തനിക്ക് ചങ്ങാത്തമുണ്ടെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ച്ചയായി നടത്തിയ ഇത്തരം പ്രവചനങ്ങളില്‍ ചിലത് പ്രാദേശികമായി വിജയിച്ചപ്പോള്‍ മറ്റു ചിലത് അവര്‍ക്ക് നല്‍കിയ പേര്, ഭ്രാന്തിയെന്നായിരുന്നു. 1974 ല്‍ ബ്രൗണ്‍ പ്രവചനങ്ങള്‍ സ്ഥിരമായി നടത്തി തുടങ്ങി. 2008 വരെ ഇരുപത് മുതല്‍ മുപ്പത് മിനിറ്റ് വരെ ടെലിഫോണ്‍ സെഷന് 750 ഡോളര്‍ ഈടാക്കിയാണ് ഇവര്‍ ഓരോരുത്തരുടെയും ഭാവി പ്രവചിച്ചത്. 1986ല്‍ കാലിഫോര്‍ണിയയിലെ ക്യാമ്പ്‌ബെല്ലില്‍ സൊസൈറ്റി ഓഫ് നോവസ് സ്പിരിറ്റസ് എന്ന പേരില്‍ ഒരു 'ഗ്‌നോസ്റ്റിക് ക്രിസ്ത്യന്‍' പള്ളി സ്ഥാപിച്ചു. സില്‍വിയ ബ്രൗണ്‍ കോര്‍പ്പറേഷന്റെയും സില്‍വിയ ബ്രൗണ്‍ എന്റര്‍പ്രൈസസിന്റെയും മേധാവിയായിരുന്നു. 2010 ലെ ഒരു അഭിമുഖത്തില്‍ ബ്രൗണിന്റെ ബിസിനസ് മാനേജര്‍ അവരുടെ ബിസിനസുകള്‍ പ്രതിവര്‍ഷം 3 മില്യണ്‍ ഡോളര്‍ കവിഞ്ഞെന്നു വെളിപ്പെടുത്തി. എല്ലാം, ഈ പ്രവചനങ്ങളില്‍ നിന്നു മാത്രമാണെന്ന് ഓര്‍ക്കണം. അതും അമേരിക്കയിലെ പ്രബുദ്ധരായ ജനങ്ങളില്‍ നിന്നും. 

സ്വര്‍ഗ്ഗത്തെയും മാലാഖമാരെയും നിരീക്ഷിച്ചതായി അവകാശപ്പെട്ട ഇവര്‍ 'ഫ്രാന്‍സിന്‍' എന്ന സ്പിരിറ്റ് ഗൈഡുമായി സംസാരിച്ചെന്നും അതു വഴി ഭാവിയെക്കുറിച്ച് പ്രവചിക്കാനുള്ള സിദ്ധി തനിക്കു ലഭിച്ചുവെന്നും ഇവര്‍ അവകാശപ്പെട്ടു. അസ്വാഭാവികവും ആത്മീയവുമായ വിഷയങ്ങളെക്കുറിച്ച് നാല്‍പതിലധികം പുസ്തകങ്ങളുടെ രചയിതാവായിരുന്നു ബ്രൗണ്‍. തികച്ചും അന്ധവിശ്വാസവും അവിശ്വസനീയവുമാണ് ഇവരുടെ പ്രവചനങ്ങളെന്നു പറയുമ്പോഴും മിക്ക പുസ്തകങ്ങളും ഹിറ്റിലിസ്റ്റില്‍ നമ്പര്‍ വണ്‍ ആയിരുന്നുവെന്ന് ഓര്‍ക്കണം.

ലാറി കിംഗ് ലൈവ്, ദി മോണ്ടെല്‍ വില്യംസ് ഷോ , കോസ്റ്റ് ടു കോസ്റ്റ് എഎം എന്നിവയുള്‍പ്പെടെ യുഎസ് ടെലിവിഷന്‍, റേഡിയോ പ്രോഗ്രാമുകളില്‍ ബ്രൗണ്‍ പതിവായി അതിഥിയായിരുന്നു. 1991 ലെ ഹോണ്ടഡ് ലൈവ്‌സ്: ട്രൂ ഗോസ്റ്റ് സ്‌റ്റോറീസ് എപ്പിസോഡില്‍ ബ്രൗണ്‍ പ്രത്യക്ഷപ്പെട്ടു. ഇവര്‍ പരസ്യമായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി, അത് പലതും തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ഇവര്‍ നാല് തവണ വിവാഹം കഴിച്ചു. 2011 മാര്‍ച്ച് 21 ന് ഹവായിയില്‍ വച്ച് ഇവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചു. ഇതാണ് ബ്രൗണിന്റെ ജീവിതം. എന്‍ഡേ ഓഫ് ദി ഡേ എന്ന കൃതിയില്‍ അവര്‍ പറഞ്ഞ ന്യൂമോണിയ പകര്‍ച്ചവ്യാധി ഇപ്പോള്‍ ലോകം കീഴടക്കാനുള്ള അശ്വമേധം നടത്തിക്കൊണ്ടിരിക്കേ. ഇതു സംഭവിച്ചത് തികച്ചും യാദൃശ്ചികമാണെന്നേ പറയാനാവൂ. പ്രവചനങ്ങള്‍ പലതും ശരിയായിരിക്കാം, ചിലപ്പോള്‍ തെറ്റായിരിക്കാം. മാനവരാശിയെ സംബന്ധിച്ചിടത്തോളം കോവിഡ്-19 നെ കീഴടക്കുക മാത്രമാണ് ഇനി ശരണം. അതിനെക്കുറിച്ച ബ്രൗണ്‍ വല്ലതും പറയുന്നുണ്ടോയെന്നറിയാന്‍ ബുക്ക് മുഴുവന്‍ അരിച്ച് പരതിയെങ്കിലും നിരാശയായിരുന്നു ഫലം.

കൊറോണ പ്രവചനങ്ങളുടെ കഥ(പകല്‍ക്കിനാവ് 191:  ജോര്‍ജ് തുമ്പയില്‍ )കൊറോണ പ്രവചനങ്ങളുടെ കഥ(പകല്‍ക്കിനാവ് 191:  ജോര്‍ജ് തുമ്പയില്‍ )കൊറോണ പ്രവചനങ്ങളുടെ കഥ(പകല്‍ക്കിനാവ് 191:  ജോര്‍ജ് തുമ്പയില്‍ )
Join WhatsApp News
Thomas Varghese 2020-03-12 11:34:53
Very interesting
George V 2020-03-12 18:02:43
Roy Mathew in FB ; കൊവിഡിന് മുന്‍പില്‍ മതങ്ങള്‍ പകച്ചു നില്‍ക്കുന്നു; ദൈവപുരകള്‍ പൂട്ടിയിട്ട് മത കച്ചവടക്കാർ ഓടിത്തള്ളി. ആചാരങ്ങളും പാരമ്പര്യങ്ങളും സൗകര്യം പോലെ ലംഘിക്കാം - ലംഘിച്ചാൽ ഒരു കോപ്പും വരില്ലെന്ന് നടത്തിപ്പുകാർ തന്നെ പറയുന്നു. സൗകര്യം പോലെ പ്രയോഗിക്കാം. വൈറസ് പടരുമെന്ന ഭീതിയില്‍ ദേവാലയങ്ങളിലേക്ക് വരേണ്ടെന്ന് പോലും നിര്‍ദേശം... വാട്ട് എ വണ്ടർ ഫുൾ മതങ്ങൾ .. ! ശാസ്ത്രത്തിന് മുന്‍പില്‍ മതങ്ങളും മനുഷ്യ ദൈവങ്ങളും ദേവാലയങ്ങളും വിറങ്ങലിച്ച് നില്‍ക്കുകയാണ്. ലോകവ്യാപകമായി കൊവിഡ്-19 പടര്‍ന്ന് പിടിക്കുമ്പോള്‍ ഇതുവരെ പറഞ്ഞുപരത്തിയ വിശ്വാസങ്ങള്‍ക്കൊന്നും ഒരര്‍ത്ഥവുമില്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ആചാരാനുഷ്ടാനങ്ങളെക്കാള്‍ മനുഷ്യജീവനാണ് പ്രാധാന്യമെന്ന് മത മാഫിയകളും തിരിച്ചറിഞ്ഞു. മനുഷ്യൻ ജീവിച്ചിരുന്നാലല്ലേ വിശ്വാസ ഉഡായിപ്പുകൾ നടത്താനാവു എന്ന പരമ സത്യം ദൈവക്കച്ചവടക്കാർ തിരിച്ചറിഞ്ഞു. സ്തോത്രം! മനുഷ്യരെ തമ്മില്‍ തല്ലിക്കുന്ന ആചാരപാരമ്പര്യങ്ങളെക്കാള്‍ ശാസ്ത്രത്തോട് സഹകരിച്ച് മനുഷ്യ സേവകരാകുക എന്ന പരമ സത്യം മനസ്സിലാക്കാനുള്ള ഒരു സാഹചര്യമാണ് കൊവിഡ് വൈറസ് വ്യാപനത്തിലൂടെ ലോകത്തിന് വന്നിരിക്കുന്നത്. അത്ഭുതധ്യാന ഗുരുക്കന്മാരും ചാത്തന്‍ സേവക്കാരും രോഗശാന്തി കച്ചവടക്കാരും പകച്ചു നില്‍ക്കുന്നിടത്താണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചും രോഗികളെ പരിചരിക്കുന്നത്. പള്ളി പിടിച്ചെടുക്കാൻ കോടാലി എടുക്കുന്നവരൊക്കെ കൊറോണ എന്ന് കേട്ടപ്പോഴെ കുപ്പായമൂരിക്കളഞ്ഞ് നാടുവിട്ടു... മതാചാരങ്ങള്‍ കാലാനുസൃതമായി മാറ്റണമെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കോവിഡ്-19-ന്റെ വ്യാപനം മൂലം തെളിയിക്കപ്പെട്ടത്. ആചാരങ്ങള്‍ ഒന്നിനും അനിവാര്യമല്ലെന്ന് തെളിയിച്ച സംഭവങ്ങളാണ് ലോകം മുഴുവന്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹിന്ദു, മുസ്ലീം,ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമാണ് മാറ്റം വന്നിരിക്കുന്നത്. പരമ്പരാഗതമായി നടന്നുവന്ന ഒട്ടുമിക്ക ചടങ്ങുകളും മാറ്റിവെക്കുകയോ, വേണ്ടെന്ന് വെക്കുകയോ ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ മതനേതാവും ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനുമായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ ജനങ്ങള്‍ പങ്കെടുക്കുന്ന കുര്‍ബാനയില്‍ നിന്ന് പോലും വിട്ട് നില്‍ക്കുകയാണ്. ഓണ്‍ലൈന്‍ വഴി കുര്‍ബാന കണ്ടാല്‍ മതിയെന്നാണ് വിശ്വാസികളോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. ഓൺലൈനും വീഡിയോയും ഉള്ളത് ഭാഗ്യം! കുര്‍ബാന കാണാത്തതിന്റെ പേരില്‍ വിശ്വാസികളെ ശിക്ഷിക്കുകയും അവര്‍ക്കെതിരെ മനുഷ്യത്വ രഹിതമായശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്ന കത്തോലിക്ക സഭയാണ് കൊവിഡ്-19 പകര്‍ച്ച വ്യാധി പകര്‍ന്നു പിടിച്ചപ്പോള്‍ സ്ഥാപനവത്കരിക്കപ്പെട്ട ആചാരങ്ങളില്‍ നിന്നും, അനുഷ്ടാനങ്ങളില്‍ നിന്നും പിന്മാറുന്നത്. ഇന്ത്യയിലെ എല്ലാ ക്രൈസ്തവ സഭകളും സമാനമായ നിര്‍ദേശങ്ങള്‍ വിശ്വാസികള്‍ക്കായി പുറപ്പെടുവിച്ചു കഴിഞ്ഞു. യേശുക്രിസ്തു ജനിച്ചുവെന്നവകാശപ്പെടുന്ന ബെത്‌ലഹേമിലെ തിരുപിറവി ദേവാലയം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായിട്ടാണ്. പാലസ്തീന്‍ ആരോഗ്യമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രാര്‍ത്ഥിച്ച് അസുഖങ്ങള്‍ ഭേദപ്പെടുത്തുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ മതവിശ്വാസികളുടെയും പ്രാര്‍ത്ഥനാലയങ്ങളും രോഗസൗഖ്യ കേന്ദ്രങ്ങളും താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്. ഇവയുടെ നടത്തിപ്പുകാര്‍ തന്നെ വൈറസ് ബാധയെ തുടര്‍ന്ന് ഒളിച്ചിരിക്കുകയോ നാടുവിടുകയോ ചെയ്തിരിക്കുകയാണ്. സ്വന്തം തടി രക്ഷിക്കാനുള്ള വെപ്രാളത്തേക്കാൾ വലുതല്ലല്ലോ അന്യൻ്റെ രക്ഷ. അതൊക്കെ വെറും പടം മാത്രം! 2020 മാര്‍ച്ച് 31 വരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഊട്ട്‌നേര്‍ച്ച, ധ്യാനങ്ങള്‍, വിശ്വാസപരിശീലന ക്ലാസുകള്‍, കണ്‍വെന്‍ഷനുകള്‍, തീര്‍ത്ഥാടനം ഇവയെല്ലാം ഒഴിവാക്കാന്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ ആവശ്യപ്പെട്ടു. കുര്‍ബാന മാത്രം പള്ളിയില്‍ നടത്തിയാല്‍ മതി. നാവില്‍ നല്‍കിയിരുന്ന കുര്‍ബാന അപ്പവും വീഞ്ഞും കൈയില്‍ നല്‍കിയാല്‍ മതി. സമാധാനം പരസ്പരം കൈമാറുന്നതിന്റെ ഭാഗമായുള്ള കൈയ്യസൂരി നല്‍കുന്നത് ഒഴിവാക്കി കൂപ്പ്‌കൈ ആശംസിച്ചാല്‍ മതിയെന്നാണ് ഒരു പ്രധാന നിര്‍ദേശം. ദേവാലയ വാതില്‍ക്കല്‍ ഹന്നാന്‍ വെള്ളം സൂക്ഷിക്കേണ്ടതില്ല. ദേവാലയത്തിലെ തിരുസ്വരൂപങ്ങള്‍ ഇവ തൊട്ടുമുത്തുകയോ, ചുംബിക്കുകയോ ചെയ്യരുത്. പകരം, കൈക്കൂപ്പി വണങ്ങിയാല്‍ മതി. കേരള സര്‍ക്കാരും ആരോഗ്യവകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നൊക്കെയാണ് സഭകളുടെ നിര്‍ദേശം. എൻ്റെ കർത്താവേ, ഇക്കാലമത്രയും ഈ കോപ്രായങ്ങൾ നടത്തിയിട്ട് വിശ്വാസികൾക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നല്ലേ ഇതിനർത്ഥം. ക്രിസ്തുവിനെ പത്രോസ് വെറും മൂന്ന് വട്ടമാണ് തളളിപ്പറഞ്ഞത്. ഇപ്പോഴത്തെ ദൈവ കച്ചവടക്കാര് മൂവായിരം വട്ടം തള്ളിപ്പറയും... ജനങ്ങളുടെ പോക്കറ്റടിക്കാൻ മാത്രം നടത്തുന്ന പിടിച്ചു പറി എന്നല്ലാതെ ക്രൈസ്തവ വിശ്വാസത്തിൽ ഇമ്മാതിരി ചടങ്ങുകൾക്കെന്ത് കാര്യം? ഇതൊക്കെ അപ്പച്ചൻ്റെ ഓരോ തമാശകൾ മാത്രം! കത്തോലിക്ക സഭ സംസ്ഥാനത്ത് നടത്തിവന്നിരുന്ന ധ്യാനകേന്ദ്രങ്ങള്‍ പൂര്‍ണമായി അടച്ചിരിക്കുകയാണ്. സമാന കച്ചവടങ്ങൾ നടത്തുന്ന മറ്റ് സഭകളുടേയും വട്ടായി, കൂട്ടായി , തങ്കു, പങ്കു ടീംസിൻ്റെ സ്വകാര്യ ഫ്രാഞ്ചൈസികളും അടഞ്ഞു കിടക്കുകയാണ്. തടി കേടായാൽ പിന്നെ ഇരുപ്പായി പോകുമെന്ന പേടി. ധ്യാനകേന്ദ്രങ്ങളിൽ നടത്തി വന്ന രോഗശാന്തിയും, കൗണ്‍സിലിംഗുമൊക്കെ പൂട്ടി കെട്ടി. ഇവയെല്ലാം താല്‍ക്കാലികമായി നിര്‍ത്തിയെന്നാണ് നടത്തിപ്പുകാരുടെ നിലപാട്. തീര്‍ത്ഥാടനകേന്ദ്രത്തിലെ ശുശ്രൂഷകള്‍ ഓണ്‍ലൈനിലും, യൂട്യൂബിലും കണ്ടാല്‍ മതിയെന്നാണ് കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് തീര്‍ത്ഥാടന കേന്ദ്രത്തിന്റെ നിര്‍ദേശം. സര്‍വ്വരോഗ സൗഖ്യവും മറ്റത്ഭുതങ്ങളും നടത്തുന്നുവെന്ന് അവകാശപ്പെട്ടിരുന്ന ആലപ്പുഴ കലവൂരിലെ കൃപാസനവും പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന അറിയിപ്പും വന്നുകഴിഞ്ഞു. ഇക്കാലമത്രയും എന്തിന്റെ പേരിലാണ് ഇത്തരം ആചാരങ്ങള്‍ നടത്തിപോരുന്നതെന്നതിനെക്കുറിച്ച് കൃത്യമായ മറുപടിയോ, യുക്തിഭദ്രമായ കാര്യങ്ങളോ, മതനേതാക്കള്‍ക്ക് പറയാനില്ല. രോഗം പടരുന്ന അവസ്ഥയില്‍ ശാസ്ത്രത്തെ സമീപിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് പറയാതെ പറഞ്ഞ് വെക്കുകയാണ് മതനേതാക്കള്‍. മനുഷ്യൻ്റെ അജ്ഞതയേയും , നിസഹായതയേയും തുരന്ന് തിന്നുന്ന ഈ പരാന്ന ജീവികളുടെ തനി നിറം തിരിച്ചറിയാൻ പറ്റിയ നേരമാണിത്. മാതാഅമൃതാനന്ദമയി അനുയായികള്‍ക്കും, വിശ്വാസികള്‍ക്കും നല്‍കി വന്നിരുന്ന ദര്‍ശനവും ആലിംഗനവും വേണ്ടെന്ന് വെച്ചിരിക്കുകയാണ്. മീന മാസ പൂജകള്‍ക്കായി ശബരിമലയിലേക്ക് ഭക്തരെത്തരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി കഴിഞ്ഞു. അയ്യപ്പ ഭക്തര്‍ അവരുടെ യാത്ര മറ്റൊരു നടതുറപ്പ് സമയത്തേക്ക് മാറ്റിവെക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍ വാസു പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. അപ്പം അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതല്ല. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികള്‍,എഴുന്നെള്ളത്ത്, എന്നിവ ഒഴിവാക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടു.സ്ത്രീകൾ വന്നാൽ ആചാരങ്ങൾ കളങ്കപ്പെടുമെന്ന് വാദിച്ചവർ, ഇപ്പോൾ ഭക്തർ തന്നെ വരേണ്ടന്ന് പറയുന്നു. ആർക്കും പരാതിയില്ല.-സമരമില്ല - നാമജപ ഘോഷയാത്രയുമില്ല - അടിപിടിയും അലമ്പുമില്ല. ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ ഗുരുവായൂര്‍ അമ്പലത്തിലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച പകര്‍ച്ച, പ്രസാദ ഊട്ട്,കലാപരിപാടികള്‍ എന്നിവ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭക്തജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈറസ് പടരുന്നതിന്റെ പേരില്‍ ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനും സൗദി അറേബ്യ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ വിലക്ക് ബാധകമാണ്. കൊറോണ വൈറസ് പടരുന്നത് തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുടെയും, ലോകാരോഗ്യ സംഘടനയുടെയും പിന്തുണ നല്‍കിയാണ് ഉംറ ആവശ്യങ്ങള്‍ക്കുള്ള പ്രവേശനവും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കുന്നതിനുമുള്ള താല്‍ക്കാലികമായ വിലക്കേര്‍പ്പെടുത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി ലക്ഷകണക്കിന് ആള്‍ക്കാരാണ് ഉംറയ്ക്കും മദീന സന്ദര്‍ശനത്തിനുമായി എത്തുന്നത്. അന്യൻ്റ കൂറ്റവും കുറവും ജാതകവശാൽ കണ്ടു പിടിക്കുന്ന ജോത്സ്യന്മാരും മഷിനോട്ടം ടീം സുമൊക്കെ കണ്ടം വഴി ഓടുകയാണ്. വെറുതെ ഇവരുടെ പിറകെ നടന്ന് ചെരുപ്പ് തേയ്ക്കുന്നതിൽ അർത്ഥ മില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക - Roy Mathew ©️ റോയ് മാത്യു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക