Image

അവര്‍ എന്റെ ഉള്ളിലെ പിശാചിനെ പുറത്തു ചാടിച്ചു'; വീഡിയോ പങ്കുവെച്ച്‌ ഗോവിന്ദ് വസന്ത

Published on 11 March, 2020
അവര്‍ എന്റെ ഉള്ളിലെ പിശാചിനെ പുറത്തു ചാടിച്ചു'; വീഡിയോ പങ്കുവെച്ച്‌ ഗോവിന്ദ് വസന്ത

ഫിറ്റ്‌നസ് മേക്കോവര്‍ പരിചയപ്പെടുത്തുന്ന വീഡിയോ പങ്കുവച്ച്‌ സംഗീതസംവിധായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്ത. തടിച്ചുരുണ്ട, വയറ് ചാടിയ രൂപത്തില്‍ നിന്ന് ഇന്നത്തെ ഫിറ്റ് രൂപത്തിലേക്ക് എത്തിയതാണ് വീഡിയോയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ശരീരത്തെ പരുവപ്പെട്ടതിനു പിന്നിലുള്ള കഠിനാധ്വാനം വ്യക്തമാക്കുന്നതാണ് വീഡിയോ.


'അവര്‍ എന്റെ ഉള്ളിലെ പിശാചിനെ പുറത്തു ചാടിച്ചു, ഇനിയും ഏറെ ദൂരം പോകാനുണ്ട്.' എന്ന തലക്കെട്ടോടെയാണ് വീഡിയോ ഗോവിന്ദ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ദൃഢനിശ്ചയമുണ്ടെങ്കില്‍ അസാധ്യമായത് ഒന്നുമില്ല. സംഗീതത്തില്‍ മാത്രമല്ല, ജീവിതത്തിലും ഗോവിന്ദ് മാതൃകയാണെന്നാണ് ആരാധകരുടെ കമന്റുകള്‍.

വിജയ് സേതുപതി-തൃഷ എന്നിവരഭിനയിച്ച 96ലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ഗോവിന്ദ് ആയിരുന്നു. 96നു ശേഷം തമിഴില്‍ തിരക്കുള്ള സംഗീത സംവിധായകരിലൊരാളായിരിക്കയാണ് ഗോവിന്ദ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക