Image

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബാറോസി'ല്‍ വൂഡൂ ഡോളിന്റെ വേഷത്തില്‍ എത്തുന്നത് പ്രമുഖ മലയാളി താരമാണ് !!

Published on 10 March, 2020
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബാറോസി'ല്‍ വൂഡൂ ഡോളിന്റെ വേഷത്തില്‍ എത്തുന്നത് പ്രമുഖ മലയാളി താരമാണ് !!

നടനവിസ്മയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം കുപ്പായമണിയുന്നു ചിത്രമാണ് ബറോസ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന 'ബറോസ്' പൂര്‍ണ്ണമായും 3ഡി ടെക്നോളജിയില്‍ ഒരുക്കുന്ന മലയാള ചിത്രമാണ്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മലയാളി താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാന്‍ പ്രേക്ഷകര്‍ ആകാംഷയോടെയാണ് ഉറ്റ് നോക്കുന്നത്. നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ വൂഡൂ ഡോളിന്റെ വേഷത്തിലാണ് പ്രതാപ് പോത്തന്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 


കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ബറോസില്‍ അഭിനയിക്കുന്ന വിവരം പങ്കുവെച്ചത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ നവോദയ ജിജോയുടെ'ബറോസ്‌ - ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രെഷര്‍' എന്ന ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുക എന്നുള്ളത് മോഹന്‍ലാലിന്റെ സ്വപ്ന പദ്ധതിയാണ്.


ബ്രഹ്മാണ്ട ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയില്‍ പുരോഗമിച്ചു വരികയാണ്.

നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിവിധ ഭാഷകളില്‍ നിശ്ചയിച്ചിരുന്ന ചിത്രം വലിയൊരു ക്യാന്‍വാസിലാണ് ഒരുങ്ങുന്നത്. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നാവികന്‍ വാസ്കോ ഡാ ഗാമയുടെ നിധിക്ക് കാവല്‍ ഇരിക്കുന്ന ഒരു ഭൂതത്തിന് അടുത്ത് എത്തുന്ന ഒരു കുട്ടിയും അവര്‍ തമ്മില്‍ ഉണ്ടാകുന്ന ബന്ധത്തിന്റെ കഥയും ആണ് ചിത്രം പറയുന്നത്. അന്തര്‍ദേശീയതലത്തില്‍ ചിത്രം ശ്രദ്ധിക്കപ്പെടും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന മലയാളി താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക