Image

കൊറോണ; തിയേറ്ററുകള്‍ അടയ്ക്കുന്നതോടെ പ്രതിസന്ധിയിലായി ചിത്രങ്ങള്‍

Published on 10 March, 2020
കൊറോണ; തിയേറ്ററുകള്‍ അടയ്ക്കുന്നതോടെ പ്രതിസന്ധിയിലായി ചിത്രങ്ങള്‍

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ അടയ്ക്കുന്നതോടെ പ്രതിസന്ധിയിലാകുന്നത് നിരവധി ചിത്രങ്ങളാണ്‌.

മാര്‍ച്ച്‌ 12നായിരുന്നു ടൊവീനോ ചിത്രം കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് റിലീസിങ്ങിനായി ഒരുങ്ങിയിരുന്നത്. എന്നാല്‍ കൊറണയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതായി ടൊവീനോ തന്നെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.


മാര്‍ച്ച്‌ 26നാണ് മോഹന്‍ലാല്‍,പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാറിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഈ മാസം അവസാനം വരെ ജാഗ്രത വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ ഈ ചിത്രത്തിന്റെ റിലീസും മാറ്റിവയ്ക്കാനാണ് സാധ്യത.


ഉണ്ണി. ആറിന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന വാങ്ക് ആണ് ഈ മാസം റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.

സംസ്ഥാനം അതീവ ജാഗ്രതയിലായതിനാല്‍ ബുധനാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, എന്നിവ അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ച്‌ 31 വരെ തുറക്കാതിരിക്കാനാണ് നിര്‍ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക