Image

'അമ്മ'സംഘടന തന്നെ തിരിച്ച് വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്ന് നടി രമ്യ നമ്പീശന്‍

Published on 09 March, 2020
'അമ്മ'സംഘടന തന്നെ തിരിച്ച് വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്ന് നടി രമ്യ നമ്പീശന്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എടുത്ത നിലപാടുകളുടെ പേരില്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാരില്‍ ഒരാളാണ് രമ്യ നമ്പീശന്‍. ഇപ്പോള്‍ തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നടി. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റും ചുമത്തി പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും ഒഴിവാക്കിയെങ്കിലും തിരികെ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രമ്യ നമ്പീശന്‍, ഗുതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജി വെച്ചത്.

ഇനിയിപ്പോള്‍ 'അമ്മ' സംഘടന തന്നെ തിരിച്ച് വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്നാണ് രമ്യ നമ്പീശന്റെ നിലപാട്. റെഡ് എഫ്എമ്മിന്റെ റെഡ്കാര്‍പ്പറ്റ് അഭിമുഖത്തിലാണ് ഒരു സാഹചര്യത്തിലും ഇനി അമ്മയിലേക്ക് തിരിച്ചില്ലെന്ന നിലപാട് നടി വ്യക്തമാക്കിയത്.



Join WhatsApp News
Boby Varghese 2020-03-09 12:23:22
Oh baby, please don't say that. If you don't join, that organization will go out of business and the members like Mammootty, Mohan Lal and others will have to fold their tents. You are the greatest movie star of all the time. So please, please change your mind.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക