Image

ഷീ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി

Published on 09 March, 2020
ഷീ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി

ദോഹ: കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സും പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനും സംയുക്തമായി നടപ്പിലാക്കി വരുന്ന വിദേശത്തു നിന്നും തിരിച്ചു വരുന്നവരുടെ പുനരധിവാസ പാക്കേജ് എന്‍ഡിപ്രേം സ്‌കീം പ്രകാരം ആരംഭിച്ച സാനിട്ടറി നാപ്കിന്‍ നിര്‍മാണ യുണിറ്റാണ് ഷീ ഹൈജീന്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയത്.

ഷീ ഹൈജീന്‍ ഉത്പന്നങ്ങങ്ങളുടെ വിപണന ഉദ്ഘാടനം പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനിയില്‍ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 2 വരെ നടന്ന എക്‌സ്‌പോയില്‍ നടന്നു. എക്‌സ്‌പോ യിലെ മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം യുണിറ്റ് സ്വന്തമാക്കി.

ഏറ്റവും പരിസ്ഥിതി സൗഹൃദം ആവുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ചാണ് ഉത്പാദനം നടത്തുന്നത്. ആഗോള ഭീമന്‍മാര്‍ കൂടുതല്‍ മൃദുലതക്ക് വേണ്ടി പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോള്‍ ഷീ പ്ലാസ്റ്റിക്കിനു പകരം നെയ്യാത്ത തുണിയാണ് ഉപയോഗിക്കുന്നത്.

ഏറ്റവും കുറഞ്ഞ വിലക്ക് മേന്മയേറിയതും പരിസ്ഥിതി സൗഹൃദവുമായ ഉത്പന്നം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഷീ ഹൈജീന്‍ ഉല്‍പന്നങ്ങള്‍ ഡയറക്ടര്‍മാരായ ജെബി ജോണ്‍, സജി കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു. ഗുണ മേന്മയേറിയ കൂടുതല്‍ വ്യക്തി ശുചിത്വ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നതായും ഡയറക്ടര്‍മാര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക