Image

അത് സത്യമാണ് പക്ഷേ വിവാദമുണ്ടാക്കി പ്രശസ്തി നേടാന്‍ പറഞ്ഞതല്ല; ചുംബന വിവാദത്തെക്കുറിച്ച്‌ രേഖ

Published on 09 March, 2020
അത് സത്യമാണ് പക്ഷേ വിവാദമുണ്ടാക്കി പ്രശസ്തി നേടാന്‍ പറഞ്ഞതല്ല; ചുംബന വിവാദത്തെക്കുറിച്ച്‌ രേഖ

കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'പുന്നഗൈ മന്നന്‍' എന്ന സിനിമയില്‍ കമല്‍ഹാസന്‍ തന്നെ അനുവാദം കൂടാതെയാണ് ചുംബിച്ചതെന്ന രേഖയുടെ വാക്കുകള്‍ വലിയ വിവാദമായിരുന്നു. ഇതോടെ കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് ആവശ്യം സോഷ്യല്‍മീഡിയയില്‍ ശക്തമായി. ഇപ്പോഴിതാ വിവാദത്തെക്കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് നടി രേഖ. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ഇത്രമേല്‍ ചര്‍ച്ചയായതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും നടി പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.


പക്ഷേ സിനിമയില്‍ ആ ചുംബനരംഗം നന്നായി വന്നു. വിവാദത്തിന്റെ പേരിലുള്ള ഒരു പ്രശസ്തി എനിക്ക് ആവശ്യമില്ല. സിനിമയും വെബ് സീരീസുമായി എനിക്ക് ഒരുപാട് ജോലിയുണ്ട്. നടി പറയുന്നു.

1986-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുന്നഗൈ മന്നന്‍. ചിത്രത്തില്‍ കമലും രേഖയും കമിതാക്കളായാണ് അഭിനയിച്ചത്. വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും ചാടുന്ന രംഗത്തിലാണ് കമലിന്റെ കഥാപാത്രം രേഖയെ ചുംബിച്ചത്. അന്ന് രേഖയ്ക്ക് പതിനാറ് വയസ്സായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക