Image

സൗദിയിലേക്കു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Published on 08 March, 2020
 സൗദിയിലേക്കു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യയിലേക്കു പ്രവേശിക്കുന്നതിനു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കോവിഡ്-19 ബാധിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റാണു വേണ്ടത്. ആദ്യം സൗദിയില്‍ എത്തുന്നവര്‍ക്കും റീ എന്‍ട്രി വീസയില്‍ എത്തുന്നവര്‍ക്കും ഇതു ബാധകമാണ്.

സര്‍ട്ടിഫിക്കറ്റ് 24 മണിക്കൂറില്‍ കൂടുതല്‍ പഴക്കമുള്ളതാകാന്‍ പാടില്ല. കോവിഡ് ബാധിച്ച രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഇത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സൗദി എംബസിയോ കോണ്‍സുലേറ്റുകളോ അംഗീകരിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളില്‍നിന്നു മാത്രമേ എടുക്കാവൂ. യുഎഇ, കുവൈറ്റ്, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍നിന്നു റോഡ് മാര്‍ഗം സൗദിയില്‍ പ്രവേശിക്കുന്നതും താത്കാലികമായി വിലക്കി. അവിടങ്ങളില്‍നിന്നു വിമാനത്തില്‍ മാത്രമേ പ്രവേശനമനുവദിക്കൂ





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക