യൂറോപ്പില്‍ ശബ്ദ മലിനീകരണത്തെ ഇരുപതു ശതമാനം പേരും ഭയക്കുന്നു
EUROPE
07-Mar-2020
EUROPE
07-Mar-2020

ബ്രസല്‍സ്: ശബ്ദ മലിനീകരണം ആരോഗ്യത്തിനു ഹാനികരമാണെന്ന ഭയം യൂറോപ്പില്‍ ഇരുപതു ശതമാനം പേര്‍ക്കുമുള്ളതായി സര്‍വേ റിപ്പോര്‍ട്ട്. യൂറോപ്യന്‍ എണ്‍വയോണ്‍മെന്റ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
ശബ്ദ മലിനീകരണം നിയന്ത്രിക്കാന്‍ സ്വീകരിച്ച ലക്ഷ്യങ്ങള്‍ പാലിക്കാന്‍ യൂറോപ്യന്‍ യൂണിയനു സാധിക്കാതെ പോയ പശ്ചാത്തലത്തിലായിരുന്നു പഠനം. നഗരവത്കരണം കാരണം ശബ്ദ മലിനീകരണം വര്‍ധിക്കുന്ന അവസ്ഥയാണുള്ളതെന്നും പഠനം പറയുന്നു.
.jpg)
രാത്രികാലങ്ങളിലെ ശബ്ദ മലിനീകരണമാണ് ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നത്. ഉറക്കം തടസപ്പെടുന്നതാണ് കാരണം. മാനസികാരോഗ്യത്തെയും ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇതു ബാധിക്കുന്നു.
വാഹന ഗതാഗതം കാരണമുള്ള ശബ്ദ മലിനീകരണം യൂറോപ്പില്‍ 113 മില്യണ്‍ ആളുകളെ ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 22 മില്യണ്‍ ആളുകളാണ് ട്രെയിനുകള്‍ കാരണമുള്ള ശബ്ദ മലിനീകരണം നേരിടുന്നത്. നാലു മില്യണ്‍ ആളുകള്‍ വിമാനങ്ങള്‍ കാരണവും ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments