Image

ചിക്കാഗോയിൽ നിന്നും സതീശൻ നായർ ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജോർജി വര്‍ഗീസ്‌ ടീമിൽ മത്സരിക്കുന്നു

ഫ്രാൻസിസ് തടത്തിൽ Published on 07 March, 2020
ചിക്കാഗോയിൽ നിന്നും സതീശൻ നായർ ഫൊക്കാന നാഷണൽ  കമ്മിറ്റി അംഗമായി  ജോർജി വര്‍ഗീസ്‌ ടീമിൽ  മത്സരിക്കുന്നു
ചിക്കഗോ: ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ സംഘടനാ നേതാവും ചിക്കാഗോ  മിഡ്‌വെസ്റ് റീജിയണിൽ  രാഷ്ട്രീയ- സാമൂഹിക രംഗത്ത് തനതായ  വ്യക്തിമുദ്ര പതിപ്പിച്ച സതീശൻ നായർ ഫൊക്കാനയുടെ 2020-2022 വർഷത്തെ ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി അംഗമായി മത്സരിക്കുന്നു. ആദ്യത്തെ കേരള ലോക്‌സഭാ അംഗമായിരുന്ന സതീശൻ നായർ ജോർജി വര്‍ഗീസ്‌ നേതൃത്വം നൽകുന്ന ടീമിൽ  നിന്നായിരിക്കും മത്സരിക്കുക.

മിഡ്‌വെസ്റ് മലയാളീ അസോസിയേഷനെ  പ്രതിനിധീകരിക്കുന്ന അദ്ദേഹം അസോസിയേഷന്റെ മുൻ പ്രസിഡണ്ടും ട്രസ്റ്റീ  ബോർഡ്  ചെയര്മാൻ. ട്രസ്റ്റീ ബോർഡ് മെമ്പർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കേരള ഹിന്ദു അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്. എൻ.എ) മുൻ വൈസ് പ്രസിഡണ്ടായിരുന്ന അദ്ദേഹം ഇപ്പോൾ ട്രസ്റ്റീ ബോർഡ് മെമ്പർ ആണ്. എ വി ഏവിയേഷനിൽ സീനിയർ എഞ്ചിനീയർ ആയ സതീശൻ നായർ കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണ്. 

ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് ട്രഷറർ ആയ വിജി എസ്. നായർ ആണ് ഭാര്യ. വരുൺ നായർ, നിത്യ നായർ എന്നിവർ മക്കളാണ്.

ഫൊക്കാനയുടെ ചിക്കാഗോ മിഡ്‌വെസ്റ് മേഖലയിൽ നിന്ന് ഏറ്റവും അനുഭവ സമ്പത്തുള്ള  കരുത്തനായ  നേതാവ് സതീശൻ നായരുടെ  നാഷണൽ കമ്മിറ്റിയിലേക്കുള്ള സ്ഥാനാർത്ഥിത്വം  ഫൊക്കാനയ്ക്കും  തങ്ങളുടെ ടീമിനും ഏറേ കരുത്തേകുമെന്നും കേരള ലോക് സഭയിൽ പ്രതിനിധീകരിച്ച ഫൊക്കാന നേതാവെന്ന  എന്ന നിലയിലുള്ള അനുഭവ സമ്പത്തും ചിക്കാഗോ മലയാളികളുടെ  സ്വാധീനവും തങ്ങളുടെ  ടീമിന്റെ കെട്ടുറപ്പിനും വിജയത്തിനും കരുത്തേകുമെന്നു ഫൊക്കാനാ പ്രസിഡന്റ്  സ്ഥാനാർഥി ജോർജി വര്ഗീസ് (ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാർഥി സജിമോൻ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാർഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജെയ്‌ബു കുളങ്ങര (ചിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗൺ ) അസ്സോസിയേറ്റ് ട്രഷറർസ്‌ഥാനാർത്ഥി  വിപിൻ രാജ് (വാഷിംഗ്‌ടൺ ഡി,സി), അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി സജി എം. പോത്തൻ (ന്യൂയോർക്ക്), വിമൻസ് ഫോറം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്‌ടൺ ഡി,സി), ബോർഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട് (ചിക്കാഗോ), നാഷണൽ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്), ജോർജ് പണിക്കർ (ചിക്കാഗോ), കിഷോർ പീറ്റർ (ഫ്ലോറിഡ-താമ്പ), ചാക്കോ കുര്യൻ (ഫ്ലോറിഡ -ഒർലാണ്ടോ), മനോജ് ഇടമന (നയാഗ്ര ഫോൾസ്-കാനഡ), ഷാജി വര്ഗീസ് (ന്യൂ ജേഴ്‌സി), പോൾ കെ. ജോസ് (ന്യൂയോർക്ക്), സ്റ്റാൻലി എത്തുനിക്കൽ(വാഷിംഗ്‌ടൺ ഡി.സി- യൂത്ത് പ്രതിനിധി) എന്നിവരും റീജിയണൽ വൈസ് പ്രസിഡണ്ടുമാരായ അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ (ചിക്കാഗോ), ജോർജി കടവിൽ (ഫിലാഡൽഫിയ-ന്യൂജേഴ്‌സി), ഡോ.രഞ്ജിത്ത് പിള്ള (ടെക്സാസ്), ഡോ. ബാബു സ്റ്റീഫൻ (വാഷിംഗ്‌ടൺ ഡി. സി.), സോമോൻ സക്കറിയ ( കാനഡ ), ഡോ. ജേക്കബ് ഈപ്പൻ(കാലിഫോർണിയ) ഓഡിറ്റർ സ്ഥാനാർഥി വർഗീസ് കെ. ഉലഹന്നാൻ (ന്യൂയോർക്ക്) എന്നിവർ ചൂണ്ടിക്കാട്ടി.   
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക