Image

ബിക്കിനിയില്‍ സാറ അലിഖാന്‍ ; സദാചാരവിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

Published on 07 March, 2020
ബിക്കിനിയില്‍ സാറ അലിഖാന്‍ ; സദാചാരവിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

ബോളിവുഡില്‍ കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് സാറ അലിഖാന്‍. സാറയുടെ പങ്ക് വയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളും യാത്രാചിത്രങ്ങളും കുടുംബവുമൊത്തുള്ള ചിത്രങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. പല അഭിമുഖങ്ങളിലും തന്റെ സിനിമ സ്വപ്നങ്ങളെ സംബന്ധിച്ചും കുടുംബത്തെ കുറിച്ചും സാറ തുറന്നു സംസാരിച്ചിട്ടുണ്ട്. ബോളിവുഡില്‍ കൈ നിറയെ സിനിമകളുമായി മുന്നേറുകയാണ് സാറ അലി ഖാന്‍.

സെയ്ഫ് അലിഖാന്റെയും അമൃത സിങ്ങിന്റെയും മകള്‍ സാറ അലി ഖാന്‍ ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ ഒരു പുതിയ ചിത്രം പങ്കുവെച്ചു. സഹോദരന്‍ ഇബ്രാഹിം അലി ഖാന് പിറന്നാളാശംസ കുറിച്ചു കൊണ്ടുള്ളതായിരുന്നു ആ ചിത്രം. നിനക്കറിയാവുന്നതിലും ഉപരിയായി നിന്നെ ഞാന്‍ സ്‌നേഹിക്കുന്നുവെന്നും നിന്നെ ഈ ദിവസം ഞാന്‍ നിന്നെ ഏറെ മിസ്സ് ചെയ്യുന്നുവെന്നും നിന്റെ കൂടെയായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ചിത്രത്തോടൊപ്പം താരം കുറിച്ചിരുന്നത്.
ബിക്കിനി വേഷത്തില്‍ സഹോദരനോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. എന്നാല്‍ സഹോദരനോടൊപ്പം ബിക്കിനി വേഷത്തില്‍ താരം പോസ് ചെയ്ത ചിത്രം സദാചാര വാദികളെ ചൊടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. സഹോദരനോടൊപ്പം ബിക്കിനി വേഷത്തിലെത്തിയ താരത്തിന് നേര്‍ക്ക് വലിയ രീതിയിലുള്ള സൈബറാക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നത്. വിമര്ര്‍ശനങ്ങള്‍ രൂക്ഷമായി ഉയരുമ്പോഴും സാറയ്ക്ക് പിന്തുണയുമായും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക