Image

മല്ലിക സുകുമാരനെ ആശ്വസിപ്പിച്ച് നിഷ കൊട്ടാരത്തില്‍

Published on 07 March, 2020
മല്ലിക സുകുമാരനെ ആശ്വസിപ്പിച്ച് നിഷ കൊട്ടാരത്തില്‍

ആടുജീവിതം എന്ന ചിത്രത്തിന് ഒരുക്കമായി പൃഥ്വിരാജ് തന്റെ ഭാരം കുറച്ചത് ഒക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിനെയും പൃഥ്വിയുടെ അമ്മ മല്ലികയേയും കുറിച്ചും കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിഷ കൊട്ടാരത്തില്‍.

നിഷ കൊട്ടാരത്തിലിന്റെ കുറിപ്പ് വായിക്കാം:

ആട്ജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോര്‍ത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസ്സിലാകും മല്ലിക ചേച്ചി. ചേച്ചി പറഞ്ഞ പോലെ രാജുവിന് ദൈവം തുണയുണ്ട്. കൂടാതെ സിനിമയെ സ്നേഹിക്കുന്ന ലോകത്തെ മലയാളികള്‍ മുഴവന്‍ ചേച്ചിയുടെ മകനു വേണ്ടി പ്രാര്‍ഥിക്കാനുണ്ട്. കൂടെ ഞങ്ങളും
ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബമല്ല എന്റേത്. അതുകൊണ്ടുതന്നെ സമീര്‍ എന്ന സിനിമക്കു വേണ്ടി എന്റെ മകന്‍ (ആനന്ദ് റോഷന്‍) നടത്തിയ തയാറെടുപ്പുകാലത്തെ കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്.
ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന....വളരെ ചെറിയ അളവില്‍ മാത്രം ഭക്ഷണം. ആദ്യം പറഞ്ഞത് ആറു മാസം എന്നായിരുന്നു. ദുബായ് ഷൂട്ടിങ്ങ് പെര്‍മിഷന്‍ രണ്ടു മാസം കൂടി നീണ്ടു പോയപ്പോള്‍ തടി കുറവ് നിലനിര്‍ത്താനുള്ള കഷ്ടപ്പാട്. അവസാന രണ്ടാഴ്ചക്കാലം പലപ്പോഴും തല കറങ്ങി കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്, നെഞ്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട്. പ്രായമായ അച്ഛച്ചന്റെ വിഷമം വേറെ. സിനിമാ ഭ്രാന്തരായ അച്ഛനും അവന്റെ അനിയനുമുണ്ടൊ വല്ലകൂസലും. ഒറ്റക്കായിരുന്നു ചേച്ചി അനുഭവിച്ചതു മുഴുവന്‍. ഷൂട്ടിങ്ങ് മുഴുവന്‍ തീര്‍ന്ന് ശരീരം വീണ്ടെടുത്തപ്പോള്‍ മാത്രമാണ് ശ്വാസം നേരെ വീണത്. ശരിയാവും ചേച്ചി. ഒക്കെ നന്നായി വരും.

Join WhatsApp News
മണ്ണ് തിന്നുന്നവരുടെ വേദന 2020-03-07 07:55:00
കഴിക്കുവാൻ വേണ്ടുവോളം ഉള്ളവൻ കൂടുതൽപണം ഉണ്ടാക്കുവാൻ കഴിക്കാതെ ഇരുന്നാൽ കണ്ടു നിൽക്കുന്നവർക്ക് കരച്ചിലും സഹിക്കാനും സാധിക്കുന്നില്ല. അത് വാർത്തയും. കഴിക്കുവാൻ ഇല്ലാത്തവൻ്റെ വിശപ്പിന്റെ വേദന അറിയുന്നവർ ഉണ്ടോ. വിശപ്പു അടക്കാൻ മണ്ണ് കുഴച്ചു തിന്നുന്നവരുടെ വേദന അറിയുമോ!- കഴിക്കുവാൻ ഉള്ളവൻ ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നതും അനീതിയും അധർമ്മവും തന്നെ.-andrew
കഷ്ടം 2020-03-07 08:18:01
അല്ല അറിയാൻ വേണ്ടി ചോദിക്കുവാ, ഈ കഷ്ടപ്പാടൊക്കെ ആർക്കുവേണ്ടിയാ? ലോക മലയാളികൾക്കുവേണ്ടിയാണോ അതോ സ്വന്തം കീശ കുറേക്കൂടി വീർപ്പിക്കാനാണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക