Image

എന്നിട്ടും എന്തേ ...? (കവിത: പുഷ്പ ബേബി തോമസ് )

Published on 07 March, 2020
എന്നിട്ടും എന്തേ ...? (കവിത: പുഷ്പ ബേബി തോമസ് )



നമ്മുടെ ഭൂമി ഒന്ന് ,
മുകളിൽ കുട വിടർത്തിയ ആകാശവും ഒന്ന് .
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഒന്ന് .

എന്നെയും ,നിന്നെയും തലോടുന്ന കാറ്റും ഒന്നല്ലേ ??

നമ്മുടെ കിനാക്കളും 
കനവിൻ നിറങ്ങളും ഒന്ന് .

നീ അറിഞ്ഞ എൻ്റെ മനവും ,
ഞാനറിഞ്ഞ നിൻ്റെ മനവും 
ഒന്നു തന്നെ .

നാം നനയുന്ന മഴയും 
കൊള്ളുന്ന വെയിലും 
കുളിരണിയുന്ന മഞ്ഞും
പ്രണയം വിരിയും നിലാവും 
വിരഹം ചുവപ്പിച്ച സന്ധ്യയും 
ഇറങ്ങിയ പുഴയും 
നമുക്കായി വിരിഞ്ഞ പൂക്കളും 
നാം ജീവിക്കുന്ന കാലവും ഒന്ന് ,

എന്നിട്ടും എന്തേ  കൂട്ടുകാരാ ...

നാമിങ്ങനെ .....
രണ്ട് നേർരേഖകളായി തുടരുന്നത് ???


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക