Image

അന്യഗൃഹ ജീവികള്‍ (കഥ: ജോണ്‍ ഇളമത)

Published on 06 March, 2020
അന്യഗൃഹ ജീവികള്‍ (കഥ: ജോണ്‍ ഇളമത)
ഇത് എന്‍െറ കഥയല്ല. എന്‍െറ സുഹൃത്തിന്‍െറ കഥ.വേണമെങ്കില്‍ ഇത് എന്‍െറ കഥകൂടിയായി കണക്കാക്കാം!
അദ്ദേഹത്തിന്‍െറ ഫോണ്‍കോള്‍ കേട്ട് ഞാന്‍ അത്ഭുതം കൂറി!
ഞാന്‍ കാന്‍സല്‍ ചെയ്തു,നാട്ടിപ്പോക്ക്!
എന്ത്?
കേട്ടില്ലേ,കൊറോണാ.അത് നിപ്പാപോലൊന്നുമല്ല.
നിപ്പയെ നമ്മള് പിടിച്ചു നിര്‍ത്തീല്ലേ,നമ്മുടെ ഇപ്പഴത്തെ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറാരാ! തള്ളക്കോഴി കഞ്ഞുങ്ങളെ ചെറകി പൊതിഞ്ഞു നടക്കുന്നപോലല്ലെ ആരോഗ്യമേഖലേ കൊണ്ടു നടക്കുന്നെ.

അതുപറഞ്ഞിട്ട് കര്യോല്ല,ഇതു നിപ്പപോലെ അന്തസ്സൊള്ള വര്‍ഗ്ഗമല്ല, മഹാപെശകാ, സാക്ഷാല്‍ യക്ഷി! കള്ളിയാങ്കട്ട് നീലീടേം അമ്മായിമ്മയാ! ഇവള്,വെറ്റിലേം, അടക്കായേലും ഒന്നും ഒതുങ്ങത്തില്ല.കടമറ്റത്തച്ചന്‍െറ ചുണ്ണാമ്പേലും നില്‍ക്കില്ല.രണ്ടും ഒരു കുലത്തീന്നുതന്നാ വവ്വാലീന്ന്്,എന്നൊന്നും പറഞ്ഞിട്ടെന്തുകാര്യം! നിപ്പാ വവ്വാല് കടിച്ച പഴത്തീന്നാണെ, കൊറോണാ വവ്വാലിനെ തിന്ന കൂട്ടരീന്നാ.ഇത്രേംനാള് പാമ്പിനെം,പട്ടിയേം തിന്നിട്ട് ഒരു കുറ്റേം കാണാഞ്ഞ കൂട്ടര്‍ക്ക് പറ്റിയ ഒരമളിയേ!

എന്‍െറ സുഹൃത്ത് ഒന്നാംതരം കഥാകൃത്താണ്.അദ്ദേഹം നാട്ടില്‍ പോണതു രണ്ടും ഉദ്ദേശിച്ചാ. കുടുംബക്കാരെ കാണണം,പിന്നെ ഒരു ഉഗ്രന്‍ സാഹിത്യ സമ്മേളനം,നാട്ടിലെ നല്ല കുറേ കഥാകൃത്തുക്കളെ കൂട്ടി.ഇതെല്ലാം നാട്ടില്‍ പ്ലാന്‍ ചെയ്യാന്‍ പ്രശസ്‌നായ ഒരു സാഹിത്യകാരനുമുണ്ട്.

എന്നിട്ടും എന്തുചെയ്യാം,സംഗതി അങ്ങുമൂത്തു.കളിപോലെ കരുതിയിരുന്ന "കൊറോണാ' വൈറസ്സിന്‍െറ മുഖംമൂടി അഴിഞ്ഞുവീണപ്പോള്‍ ലോകം ഞെട്ടി! പകര്‍ച്ചവ്യധിയെന്നാല്‍, ബ്ലാക്ക് ഡിസീസ്, എബോള, എയ്ഡസ്, എലിപ്പനി, പന്നിപനി, വെസ്റ്റനയില്‍ വൈറസ്, സാര്‍സ്, നിപ്പ, ഇവയെയൊക്കെ നാണിപ്പിച്ചോണ്ടാ ഈ യക്ഷീടെ വരവ്,ലോകം മഴുവന്‍ ഉണര്‍ത്തികൊണ്ട്.എന്തിന് പള്ളീപോയാ കൈകൊടുക്കാനോ, ആനാംവെള്ളം തൊടാനാ,കുര്‍ബാന കൊള്ളാനോ പോലും കഴിയാത്ത അവസ്ഥ! എങ്കില്‍ ഒന്നാലോചിച്ചേ. കൊറോണ ബിയറുപോലും ആളുകള്‍ ഉപേക്ഷിച്ചു തുടങ്ങി ഇപ്പേരില്‍. അത്ര കണ്ടാ,മനുഷന്മാരടെ പേടി.

അദ്ദേഹം നാട്ടില്‍ പേകാന്‍ ഏതാണ്ട് ഒരുകൊല്ലംമുമ്പ് പ്ലാനിട്ട്, പ്ലെയിന്‍ടിക്കറ്റ് ബുക്ക്‌ചെയ്തതാണ്.ങാ, ആര്‍ക്കറിയാം ഈ കലികാലത്തിലെ ഒരോ അവസ്ഥകള്‍. പെട്ടന്നൊരു പേരുകേട്ടു,''കൊറോണ''! ആദ്യമതത്ര കൂട്ടാക്കിയില്ല. എന്നാലത് കൊതുകുപോലെ ജനിച്ച്് പെരുമ്പാമ്പിനേപോലെ വളര്‍ന്നു,മനുഷ്യകുലത്തെ മുഴുവന്‍ വിഴുങ്ങാന്‍ പോണമട്ടായി.പെരുമ്പാമ്പെന്നു പറഞ്ഞാ
സാംക്രമീകരോഗ പെരുമ്പാമ്പ്, ഒരു ഉഗ്രന്‍ അനാക്കോണ്ടാ! .മൈക്രോസ്‌ക്കോപ്പിതന്നെ കാണാന്‍
കഴിയാത്ത പതിനായിരക്കണക്കിനു വിഷപ്പല്ലുകളുള്ള വൈറസ്സെ മഹാപിശാച്! ചൈനാക്കരെ കുറ്റം
പറയുന്നോരൊണ്ട്, അണുയായുധം ഗവേഷണം ചെയ്‌തോണ്ടിരുന്നപ്പം ചോര്‍ന്നതാന്നും പറഞ്ഞ്.ആര്‍ക്കറിയാം സത്യം! ചെലപ്പം ഓര്‍ക്കും,മനുഷ്യന്‍ തന്നാ മനുഷ്യനു വിന എന്ന്. അല്ലെങ്കി ഈ പറ്റേം,തേളിനേം ,എട്ടുകാലിയെ ഒക്കെ തിന്നുന്നോരു ജന്തുവര്‍ഌിനുതന്നെ ഒരു ഭീഷണിയല്ലേ! ഒരോന്നിനും പ്രകൃതി ഒരോന്ന് നിശ്ചയിിട്ടൊണ്ട്,എന്ത് എന്തിനെ തിന്നണോന്ന്.

ഇന്ത്യേലോട്ട് പോയാ എന്താ കൊഴപ്പം! അവിടെ ഒന്നോ രണ്ടോ കേസ് വന്നത് സുഖപ്പെട്ടില്ലേ!
അതല്ല കൊഴപ്പം!,
പിന്നെന്താ?
പെട്ടാല്‍ പെട്ടതല്ലേ,വീണ്ടുവിചാരമില്ലാത്തോര്, ഇതിന്‍െറയൊക്കെ ഗൗരോം അവഗണിക്കും.
അതിപ്പം ഇവിടെ ഒക്കെ എത്തിയ കേസുകളുപോലെ അങ്ങുമിങ്ങുമൊക്കെ വെരലേണ്ണാനൊള്ളതല്ലേ ഒള്ളൂ.

അതൊക്കെ ശരിയാ,വയ.മ്മാരേ രോഗം കേറിപിടിച്ചാ പോക്കാന്നാ പിള്ളേര് പറേന്നെ.അവരു പറേന്നത്, വല്ല സോഡാക്കടലെ വെള്ളത്തീന്നോ, ഫാസ്റ്റുഫുഡ് കടേ
ന്നോ പകരാനൊള്ളതേഒള്ളൂന്ന്്, വിദേശികള് വരുന്ന ടൂറിസ്റ്റ് രാജ്യമല്ലേ നമ്മടെ നാട്! ഇതൊന്നും
പോരാഞ്ഞ് വണ്ടിയേലോ,ട്രയിനേലോ ഒക്കെ എങ്ങനെ വിശ്വസിച്ച് യാത്ര ചെയ്യാനാകും.ഇതൊക്കെ
പോട്ടെ, പ്ലെയിനിലെ എക്കോണമി യാത്രചെയ്താ അടുത്തരിക്കുന്നോന്‍,ഏതു രാജ്യക്കാരാന്നാര്‍ക്കിയാം. അവരില്‍ വൈറസ് ഒള്ളോരൊണ്ടങ്കി അവരൊന്നു തുമ്മിയാമതി,ജീവിതം കട്ടപൊകയാകാന്‍.കാര്യം പ്രായമായീന്ന് വെച്ച്, ആര്‍ക്കാ മരിക്കാനിഷ്ടം!

അതൊന്നും വരത്തില്ലെന്നെ. നാട്ടിപോയിട്ട് സൂക്ഷിച്ചാ മതി.പ്ലെയിനെകേറുമ്പം നെറ്റിക്കൊരു മെഷീന്‍ കാണിക്കുമ്പം പനി ഒള്ളോരെ കണ്ടുപിടിച്ച്, അവരെ യാത്രക്കനുവദിക്കില്ല.

ഇതൊക്കെ പറയാനെളുപ്പം! ,വന്നാലിപ്രായത്തി ചെലപ്പം അതു കെണ്ടേപോകൂന്നാ പിള്ളേരടഭിപ്രായാം.ഇതൊക്കെപോട്ടെ, വല്ലോം വന്ന് സംഭവിച്ച് ഇഹലോകം പൂകിയാ അവര്‍ക്ക് ശവംപോലും കാണാനൊക്കാത്ത സ്ഥിതി ഒന്നാലോചിച്ചേ, അതാ ഇപ്പൊ അവരുടെ വേവലാതി! പിന്നെ ഈയടെ നാട്ടിലോട്ട് പോയ ഒരമേരിക്കന്‍ ഫാമിലീടെ കഥകേട്ടില്ലേ. കുവൈറ്റ് എയറെ പോയതാ.നാട്ടിച്ചെന്ന്് തിരിച്ചുവരാറായപ്പം കേട്ടു,തിരികെ കുവൈറ്റ് വഴിപോണെ ചെന്നേപോയി അവരടെ എംബസീല്‍ അവരടെ ഡോക്‌ട്ടേഴ്‌സ് ഓഫീസിപോയി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റു വാങ്ങണം,കോറണാ ഇല്ല!, പെട്ടില്ലേ അതാ സ്ഥിതി!

ഒന്നോര്‍ത്തെ ഈ വയസാംകാലത്ത് നാട്ടിപോയി വല്ല സംശയോത്തിന്‍െറ നിഴലി ക്വാറന്‍റീനായിട്ട് ഒന്നൊരമാസം ഒരു ബന്ധോമില്ലാതെ കെടക്കേണ്ടി വന്നാലത്ത സ്ഥിതി! രണ്ട് തരത്തില്‍, ഒന്നുകില്‍ കൊണ്ടുപോയ പ്രിസ്ക്രിപ്ഷന്‍ മരുന്ന്, പ്രഷറ്, കൊളസ്ട്രാള് ഇതിനൊക്കെ അപ്പറം അഞ്ചുനേരം കുത്തിവെക്കാനുള്ള മരുന്ന്്, ഇവയൊക്കെ തീര്‍ന്നാലത്തെ സ്ഥിതി, അതുമല്ലെങ്കില്‍ കോറന്‍റീന്‍ ക്യാമ്പ് എന്ന വിദഗ്ധ ജയിലില്‍ ആര്‍ക്കേലും ''കൊറോണാ'' ഒണ്ടലേ സ്ഥിതി! ഹൊ,ഹൊ,ഒന്നോര്‍ത്താല്‍ ഈ സൈബര്‍ യുഗത്തി മനുഷ്യമാര് അന്യഗൃഹജീവികളെപ്പോലാ, പരസ്പരം സംശയനിഴലലെ ഒരോരോ ''കൊറണാ''കളെപ്പോലെ, അല്ലേ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക