Image

ദുഃഖകന്യക (കവിത: പ്രേമാനന്ദന്‍)

Published on 06 March, 2020
ദുഃഖകന്യക (കവിത: പ്രേമാനന്ദന്‍)
അവളൊരു
സാഗരമായിരുന്നു
സുഖദുഃഖങ്ങള്‍
അവള്‍ക്കൊരു
നുരയും പതയും
പോലെയായിരുന്നു

അവളുടെ
പ്രതീക്ഷകള്‍
തിരമാലകളെ
പോലെയായിരുന്നു
ഉയര്‍ന്നും താഴ്ന്നും
അലയടിച്ചു
കൊണ്ടിരുന്നു

പുറംലോകം
കാണാന്‍ കൊതിച്ചോ
ടിയടുത്തതെന്നും
മണലിന്റെ മാറില്‍

ശക്തിയോടെ
ആഞ്ഞടിച്ചിട്ടും
മണലിന്റെ മാറില്‍
നിന്നൊരിക്കലും
കുതിര്‍ന്നോടാന്‍
കഴിയില്ലെന്ന
ദുഃഖമവളിലിന്നും
അവശേഷിക്കുന്നു

Join WhatsApp News
Sudhir Panikkaveetil 2020-03-07 13:24:39
ആഹ്ളാദിച്ചടുക്കുന്നവരെ അങ്ങനെ തന്നെ വിഴുങ്ങുന്ന വഞ്ചനയുടെ പ്രതിമാനം. ദാഹം തീർക്കുന്നവൻ വെള്ളത്തിനെക്കുറിച്ച് ചിന്തിക്കുമോ?
amerikkan mollakka 2020-03-07 14:43:38
അസ്സലാമു അലൈക്കും പ്രേമാനന്ദൻ സാഹിബ് . ഇങ്ങടെ പേര് ഞമ്മക്ക് പെരുത്ത് ഇസ്റ്റായി. കബിത മോശമില്ല. ഇങ്ങടെ ഉപമ നന്നായിട്ടുണ്ട്. മണൽ അതായത് പുരുശൻ അനങ്ങില്ല, സ്ത്രീയോ അലമാലകളുമായി അലക്കുന്നു . ചുട്ടുപഴുത്ത മണലിൽ സംയോഗം നടക്കുന്നു. കൂടുതൽ ബിബരങ്ങൾ ഇമലയാളി നിരൂപകർക്ക് ബിട്ടു കൊടുക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക