Image

ഫൊക്കാനാ നാഷനല്‍ കൗണ്‍സില്‍ കൊറോണ വൈറസ് ഭീഷണി മൂലം മാറ്റി വച്ചു

Published on 06 March, 2020
ഫൊക്കാനാ നാഷനല്‍ കൗണ്‍സില്‍ കൊറോണ വൈറസ് ഭീഷണി മൂലം മാറ്റി വച്ചു
ന്യൂയോര്‍ക്ക്: മാര്‍ച്ച് 7 ശനിയാഴ്ച (നാളെ) ന്യൂയോര്‍ക്കില്‍ നടത്താനിരുന്ന ഫൊക്കാനയുടെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗ് കൊറോണ വൈറസ് ഭീഷണി മൂലം മാറ്റി വച്ചതായി പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു . 

പ്രതിനിധികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്യേണ്ടതായുണ്ട്. വിമാന യാത്ര ഒട്ടും സുരക്ഷിതമാല്ലാത്ത സാഹചര്യമാണ് നില നില്‍ക്കുന്നത്. മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുമുണ്ട്. ന്യൂയോര്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ പ്രദേശത്തു സ്‌കൂളുകള്‍ അടച്ചതുള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടുന്നതു ഒഴിവാക്കാന്‍ പല മുന്‍കരുതലുകളും ഗവണ്മെന്റ് തലത്തില്‍ ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ജനറല്‍ കൗണ്‍സില്‍ ഒഴിവാക്കണമെന്നു മിക്കവാറും റീജിയനുകള്‍ രേഖാ മൂലം തന്നെ അറിയിച്ചിട്ടുണ്ട്.

ഇന്നലെ നാഷണല്‍ കമ്മറ്റി അടിയന്തരമായി കൂടി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. പുതിയ തീയതി കമ്മറ്റിയോട് ആലോചിച്ച് പിന്നാലെതീരുമാനിക്കുന്നതാണ്. 
Join WhatsApp News
Lal 2020-03-06 19:05:37
മിക്കവാറും രണ്ടാകാൻ സാധ്യത തള്ളിക്കളയാൻ പറ്റില്ല. കിങ്കരന്മാർ ഇനിയും വീട്ടിൽ ഒതുങ്ങും
ആനപ്പാറയിൽ അച്ചാമ്മ 2020-03-06 18:08:24
ഫൊക്കാനായെ കൊറോണ രോഗം ബാധിച്ചിട്ട് കുറെ നാളുകളായി. ഈ രോഗം പകരുന്നതാണ് എന്ന് ഇപ്പോഴാണ് ബോധ്യമായത്. ഇനി ഇപ്പോൾ ആരെന്നും, എന്തെന്നും ആർക്കറിയാം ?! പടച്ചോനേ.... കത്തോളീൻ
ഫൊക്കാന അമ്മച്ചി 2020-03-07 07:53:50
ആർക്കും പ്രയോജനമില്ലാത്ത ഈ സംഘടന പിരിച്ചു വിട്ടാൽ കുറച്ചു മൂപ്പിലാന്മാർ വീട്ടിൽ ഇരുന്ന് വീട്ടു കാര്യങ്ങൾ എങ്കിലും നോക്കിയേനെ.
കാക്കയെ കണ്ട പശു 2020-03-07 08:38:16
അച്ചായനും അമ്മാമ്മയും:- അച്ചായൻ വീട്ടിൽ ഇരുന്നാൽ കാക്കയെ കണ്ട പശുവിനെപ്പോലെ ആണ് അമ്മാമ്മക്ക്, വല്ലാത്ത ഒരു കടി, അച്ചായൻ ഇന്നുവരെ വീട്ടിൽ ഒന്നും ചെയ്യില്ല എന്ന് എന്നും പരാതി. ' നിങ്ങളെക്കൊണ്ട് എന്ത് ഉപകാരം മനുഷ, സോയിരം കെടുത്താൻ വന്ന കാലൻ, അങ്ങനെ അനേകം വിശേഷണങ്ങൾ. കേട്ട് മടുത്ത അച്ചായൻ മറ്റു മാർഗം ഇല്ലാതെ ചീട്ടു കളിയ്ക്കാൻ പോയാൽ അതിനും തെറി. പള്ളിയിൽ പോയാൽ പൊതുയോഗത്തിൽ അച്ചായൻ ബഹളം വച്ച്, അച്ഛനെ ചീത്ത വിളിച്ചു എന്ന് ബഹളം, എന്നാൽ ഫൊക്കാന മീറ്റിംഗിന് പോയാൽ കള്ളു കുടിക്കാനും പെണ്ണുങ്ങളുടെ കൂടെ കൂത്ത് മറിയാനും എന്നും പരാതി. കുറെ ചിക്കൻ കാലും വറുത്തു ഒരു കുപ്പി ബ്ലാക് ലേബലും കൊടുത്താൽ അച്ചായൻ വീട്ടിൽ കിറുങ്ങി ഇരുന്നോളും. അങ്ങനെ ഒട്ടു ചെയുകയും ഇല്ല. ഐ അച്ചായൻ റോൾ ബഹു കഷ്ടം തന്നെ! -ചാണക്യന്‍
ഫൊക്കാന അമ്മച്ചി 2020-03-07 16:15:55
എന്റെ മോനെ അച്ചായനെ അമേരിക്കയിൽന്റെ കൊണ്ടുവന്നതല്ലാതെ ഇതിയാൻ പത്തു കാശിന്റെ പണി ചെയ്തിട്ടില്ല. പിന്നെ അത് അങ്ങേര് എവിടെങ്കിലും ഒക്കെ പോയി തീർത്തോളും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക