Image

തങ്കമ്മ ജോര്‍ജ്ജ് (85) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Published on 06 March, 2020
തങ്കമ്മ ജോര്‍ജ്ജ് (85) ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: തങ്കമ്മ ജോര്‍ജ്ജ് (85) ന്യൂയോര്‍ക്കില്‍ നിര്യാതയായി. ചെങ്ങന്നൂര്‍ പാണ്ടനാട്, പനച്ചമൂട്ടില്‍ തുണ്ടത്തില്‍ പരേതനായ  ജോര്‍ജ്ജ് എബ്രഹാം (ഭര്‍ത്താവ്). മക്കള്‍, പരേതനായ എബ്രഹാം ജോര്‍ജ്ജ്, ജോര്‍ജ്ജ് വര്‍ഗീസ് (ന്യൂയോര്‍ക്ക്), ലാലി അലക്‌സ് (ന്യൂഡല്‍ഹി). ജാമാതാക്കള്‍, അന്നമ്മ, റോസമ്മ (ന്യൂയോര്‍ക്ക്) പി.എം.അലക്‌സാണ്ടര്‍ (ന്യൂഡല്‍ഹി).

കൊച്ചുമക്കള്‍, റോബിന്‍, ഷെറിന്‍, ലിബിന, ലിക്‌സണ്‍. സഹോദരങ്ങള്‍, പരേതനായ കുഞ്ഞുമോന്‍, പരേതനായ കുര്യന്‍, കുഞ്ഞൂഞ്ഞമ്മ, സാറാമ്മ. പതിനൊന്നു പേരക്കുട്ടികള്‍.

തങ്കമ്മ ജോര്‍ജ്ജ്, ഗീവര്‍ഗീസ് അന്നമ്മ ദമ്പതികളുടെ പുത്രിയായി 1934 ല്‍ കോട്ടയത്ത് ജനിച്ചു. 2009 ല്‍, ന്യൂയോര്‍ക്കിലേക്കു കുടിയേറി. ന്യൂയോര്‍ക്കിലെ സെന്റ് വിന്‍സെന്റ് ദ പോള്‍ മലങ്കര കത്തോലിക്ക പള്ളിയിലെ സജ്ജീവ അംഗമായിരുന്നു.

പൊതുദര്‍ശനം: സെന്റ് വിന്‍സെന്റ് ദ പോള്‍ മലങ്കര കത്തോലിക്ക ദേവാലയം 1500, ദ പോള്‍ സ്ട്രീറ്റ്, എല്‍മോണ്ട്. മാര്‍ച്ച് 8, 2020 ഞായറാഴ്ച 5PM  മുതല്‍ 9ജങ.

സംസ്കാര ശുശ്രൂഷകള്‍: മാര്‍ച്ച് 9, 2020, 9.30AM, അതേ ദേവാലയത്തില്‍ വച്ച്.
സംസ്കാരം: സെന്റ് ചാള്‍സ് സെമിറ്ററി, 2015 വെല്‍വുഡ് അവന്യൂ,  ഫാര്‍മിംഗ്ടയില്‍ NY -11736.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോര്‍ജ്ജ് വര്‍ഗീസ് 516 655 4873.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക