Image

ആദിമദ്ധ്യാന്തം (കവിത: സീന ജോസഫ്)

സീന ജോസഫ് Published on 06 March, 2020
ആദിമദ്ധ്യാന്തം (കവിത: സീന ജോസഫ്)
അതിരാവിലെ ഉണര്‍ന്നു 
ഇനി മക്കളെ ഉണര്‍ത്തണം
ഒരു ദിവസത്തിലെ ഏറ്റവും 
ശ്രമകരമായ ജോലി!
ഷവറുകള്‍ ആര്‍ത്തലയ്ക്കുന്നു,
ഓ, ആശ്വാസം, ഉണര്‍ന്നു എല്ലാവരും !

മൈക്രോവേവില്‍ കാപ്പി റെഡിയാകുന്നു
ഒരു സ്പൂണ്‍ സ്‌നേഹം ചേര്‍ത്ത് 
അവള്‍ അതു ഭര്‍ത്താവിനു നീട്ടി.
ഐഫോണില്‍ മുഖം പൂഴ്ത്തി
അവനാ സ്‌നേഹം മൊത്തിക്കുടിച്ചു.
മക്കളുടെ പ്ലേറ്റില്‍ ടോസ്റ്റും മുട്ടയും
ആപ്പിള്‍ സ്ലൈസും കാത്തു കിടന്നു.

ഇനി തിരക്കാര്‍ന്ന ദൈനംദിനത്തിലേക്ക്..
െ്രെഡവ് വേയില്‍ സ്‌നോയില്‍ തെന്നിയ 
കാര്‍ വീലുകള്‍ക്ക് അനുസരണാമന്ത്രം
ഓതിക്കൊടുത്ത്, അവള്‍ മെല്ലെ ഒഴുകിയിറങ്ങി.

ഓഫീസില്‍ പുഞ്ചിരികളുടെ വരവേല്‍പ്പ് !
ചിലതു ഉള്ളില്‍തട്ടി, ചിലതു മായം കലര്‍ത്തി.
ചിരിയുടെ ബിസിനസ്സാകുമ്പോള്‍ 
പുഞ്ചിരിച്ചു തന്നെ വേണം തുടങ്ങാന്‍,
അവള്‍ ഉള്‍ച്ചിരിയോടെ ഓര്‍ത്തു.

പല്ലുകള്‍, പല്ലുകള്‍ സര്‍വ്വത്ര പരാതികള്‍!
അറ്റം പൊട്ടിയവ, വിള്ളലുകള്‍ വീണവ,
നിരയിലല്ലെന്നും അഴകു പോരെന്നും 
പരിതപിക്കുന്നവ, ആശ്വാസം തേടുന്നവ.
ഉള്ളിലെ നോവുന്ന പള്‍പ്പിനു പരിഹാരം 
റൂട്ട്കനാല്‍ മാത്രമോ എന്നു കേഴുന്നവ!
പല്ലുകളുമായ് ഉടമകള്‍ തിരിച്ചു പോകെ,
പുറത്തു സൂര്യന്‍ മറയുന്നു, ദിനമിരുളുന്നു.

വീണ്ടും സ്‌നേഹക്കൂട്ടിലേക്ക്
മക്കളുടെ തീരാ ഹോംവര്‍ക്കിലേക്ക്
ഇന്നത്തെ അത്താഴത്തിലേക്ക്
നാളത്തെ ലഞ്ച് ബോക്‌സിലേക്ക്
ഒടുവില്‍ നിദ്രയുടെ മോഹതീരത്തേക്ക്.
സ്വപ്നങ്ങളില്‍ പരിഭവങ്ങളും
പുഞ്ചിരികളും വന്നുപോകുന്നു..
സ്‌നേഹസ്പര്‍ശങ്ങളും
ചിരിമേളങ്ങളും ഇടകലരുന്നു...
നിദ്രയെന്നറിയാതെ, അവള്‍
വെറുതെ, ദീര്‍ഘം നിശ്വസിക്കുന്നു!

(Just for the fun of it. March 6th is National Dentist's Day)

ആദിമദ്ധ്യാന്തം (കവിത: സീന ജോസഫ്)
Join WhatsApp News
Thomas Koovalloor 2020-03-06 08:45:41
By reading this poem written by Poet Seena Joseph we could see the real life of a contemporary hard working American Malayalee woman who take care of her husband and children alike. Congratulations to the poet for writing such a beautiful poem!
പടത്തിലെ പശു പുല്ലുതിന്നില്ല ചേട്ടാ 2020-03-06 11:25:04
ഒരു ജോലി ചെയ്യുന്ന അമ്മക്ക് കാലത്തെ എഴുന്നേൽക്കണം ഏറ്റവും വൈകീട്ട് ഉറങ്ങാൻ പോകണം . ഇതൊക്കെ അറിയാവുന്ന പല അമേരിക്കയിലെ ഭർത്താക്കന്മാരും, അവരെ അല്പംപോലും സഹായിക്കാതെ, നാട് നന്നാക്കാൻ നടക്കുകയാണ്. നാട് നന്നാക്കി വീട്ടിൽ വന്നതിന് ശേഷം, അല്പം മദ്യവും അകത്താക്കി, തിന്നാൻ വന്നിരിക്കുമ്പോൾ കൂട്ടാന് എരിവില്ല പുളിയില്ല എന്ന് പറഞ്ഞു ചീത്ത വിളിക്കും. അത് കഴിഞ്ഞു കിടക്കാൻ ചെല്ലുമ്പോൾ, ചത്ത ശരീരത്തിന്റ മേലിൽ കാമകേളി എന്ന് പറഞ്ഞതുപോലെയാണ് . എന്തുകൊണ്ട് ഭർത്താടാക്കന്മാർക്ക് ഈ വീട്ടു പണിയുടെ നല്ലൊരു പങ്ക് ചെയ്തുകൂടാ ? ഭർത്താവ് നല്ലതാണെന്നും , ഭർത്താവിനെ സേവിച്ചു കഴിയുന്ന ഭാര്യയാണെന്നും കഥയും കവിതയും എഴുതി വിടാൻ നല്ലതാണ് . പക്ഷെ പടത്തിലെ പശു പുല്ലുതിന്നില്ല ചേട്ടാ .
CFA 2020-03-06 12:31:30
CFA = Comments For All?
vayanakaran 2020-03-06 13:22:39
കവി തന്നെ പറയുന്നു Just for the fun of it. March 6th is National Dentist's Day). അപ്പോൾ പിന്നെ എന്തിനു കവിതയുടെ ഗുണനിലവാരത്തിലേക്ക് കടന്നുചെല്ലണം. കവികൾ എഴുതുന്നത് അവരുടെ വികാര വിചാരങ്ങളല്ലേ. അത് ഇന്ന മാതിരി വേണമെന്ന് ആവശ്യപ്പെടാൻ വായനക്കാരൻ മിനക്കെടണോ
പപ്പു, കുതിരവട്ടം 2020-03-06 13:37:18
ഒരിക്കൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, അതിനെ കുറിച്ച് അഭിപ്രായം പറയാൻ ഏത് വായനക്കാരനും സ്വാതന്ത്ര്യമുണ്ട് . നിങ്ങൾ പറഞ്ഞത് നിങ്ങളുടെ അഭിപ്രായം. ആ അഭിപ്രായത്തിന്റെ പേരിൽ അഭിപ്രായം പറയാൻ ഈ വാനയക്കാരന് നിങ്ങൾ പറഞ്ഞതുപോലെ പറയാൻ സ്വാതന്ത്യ്രമുണ്ട്. നിങ്ങൾ എങ്ങനെ പറയണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളുടെ സ്വാതന്ത്യം. ഞാൻ എങ്ങനെ അഭിപ്രായം പറയണം എന്നുള്ളത് എന്റെ സ്വാതന്ത്യം . അതിനകത്തെ ഗുണദോഷങ്ങൾ എന്താണ് എന്ന് നിങ്ങൾ തീരുമാനിക്കേണ്ട . നിങ്ങൾ ചെയ്യുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയാൻ വയ്യെങ്കിൽ നിങ്ങൾ ചെയ്യുന്നതെന്താണെന്ന് നിങ്ങൾ എന്നോട് ചോദിക്ക് .
Jose 2020-03-07 07:28:10
I completely agree with "Pappu Kuthiravattom". It is the writer's responsibility to present their viewpoints in a manner that is understandable. If you write something, it should support the substance and the manner it is presented. Do you want your readers to understand or guess what you intended?. If you write without grammar and proper punctuation, it will not convey your message. So, if someone corrects you, please accept it with thanks. To stand by your mistakes is the sign of a coward. Take your writing seriously.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക