Image

ഭയം, നമ്മൾ ഭയത്തിലാണ് (സിബി ഡേവിഡ്)

Published on 05 March, 2020
ഭയം, നമ്മൾ  ഭയത്തിലാണ്  (സിബി ഡേവിഡ്)
നമ്മൾ  ഭയത്തിലാണ്.
ഓരോരുത്തരും ഭയം കൊണ്ട് ഓരോ സങ്കേതങ്ങളിൽഒളിക്കുകയാണ്. ആർക്കും ആരെയും മുഖത്തു നോക്കി ഉള്ളു തുറന്നു  ഒന്ന് ചിരിക്കാൻപോലും കഴിയുന്നില്ല. ആക്രമണഭയത്താൽ സ്വയം പ്രതിരോധം തീർത്ത് അവനവിലേക്ക്ചുരുങ്ങിക്കൂടുകയാണ്
. അവൻ, അവന്റെ പള്ളി, അവന്റെ അമ്പലം, അവന്റെ വീട് അങ്ങനെഎല്ലാം അവന്റേതു മാത്രമായ ഒരു ലോകത്തിൽ അവൻ കുടുങ്ങിക്കിടക്കുന്നു. സ്വയംപ്രതിരോധിക്കാൻ വേണ്ടി ഏതെങ്കിലും ഒരു തീവ്രവാദസംഘടനയുടെ ഭാഗമാണ് താനെന്നുതുറന്നു പറയാൻ ഇപ്പോൾ പലർക്കും മടിയില്ല. കാരണം ഭയം തന്നെ.

നമ്മൾ ശീലിച്ച അന്ധവിശ്വാസങ്ങൾ , നമ്മൾ വളർത്തിയെടുത്ത വെറുപ്പും വിദ്വേഷവും ഇന്ന് പുതിയ തലമുറയ്ക്കും നമ്മൾ പകർന്നുകൊടുക്കുകയാണ്. ഇല്ലാത്ത ഒരു സ്വർഗ്ഗലോകത്തിന്റെ പേരിൽ സ്വാർത്ഥതക്കുവേണ്ടി മനോഹരമായ ഈ ഭൂമിയെ നരകമാക്കുകയാണ്.

ഏതു മതത്തിൽ പിറന്നു വീണുവോ ആ മതമാണ് നമ്മുടെ വിശ്വാസത്തിനാധാരം.  അത് നമ്മുടെ ഇഷ്ടമനുസരിച്ചല്ല. മറ്റുള്ള മതങ്ങളെയും വിശ്വാസങ്ങളെയും അടുത്ത് അറിയാനുംബഹുമാനിക്കാനും പഠിക്കുമ്പോൾ മാത്രമേ അവയുടെ മാഹാത്മ്യം നമ്മുക്ക് ബോധ്യംആവുള്ളു.

മഞ്ഞുകാലത്തു ദൂരെ മലയിറങ്ങി വരുന്ന ഭീകര രൂപത്തെ കണ്ടു ഒരാൾ ഭയന്നോടിയ കഥചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്. കമ്പിളി പുതച്ച ആ രൂപം താഴ്‌വാരമിറങ്ങി വന്നപ്പോൾമാത്രമാണ് അത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നു മനസ്സിലായത്.

എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് വലിയ മൂല്യങ്ങൾ തന്നെയാണ്. പക്ഷെ മനുഷ്യൻ അതിന്റെ സത്ത കളഞ്ഞിട്ടു പുറം തോട് മാത്രം ചുമന്നു കൊണ്ട് നടക്കുകയാണ്.

ചലച്ചിത്രകാരനും ശില്പിയുമായ  രാജീവ് അഞ്ചൽ 23 വർഷങ്ങൾക്ക് മുൻപ്സംവിധാനം ചെയ്ത ഗുരു എന്ന സിനിമയിൽ,  താഴ്വരയിലെ മനുഷ്യർക്ക് കാഴ്ച ഇല്ല. അന്ധന്മാരുടെ താഴ്വരയാണ്. അവരുടെ വിശുദ്ധ വൃക്ഷത്തിന്റെ  ഫലമായ ഇലാമാപഴത്തിന്റെ ഉള്ളിലെ കനി അവർ കഴിക്കാൻ പാടില്ല. അത് പാപമാണ്.  ഒരു കുഞ്ഞുജനിക്കുമ്പോഴേ കുഞ്ഞിന്റെ കണ്ണിൽ ഇലാമാ പഴത്തിന്റെ സത്ത പിഴിഞ്ഞ്  ഒഴിക്കും. അങ്ങനെ  കുഞ്ഞിന്റെ  കാഴ്ച നഷ്ടപ്പെടും. അവരുടെ പാരമ്പര്യം അനുസരിച്ചു് ഇലാമാപഴത്തിന്റെ ആവരണ ഭാഗം മാത്രമേ കഴിക്കാവൂ.

പുറം ലോകത്തു നിന്നും ഈ താഴ്‌വരയിൽ എത്തിയ രഘു രാമൻ ഇലാമാ പഴം കഴിച്ചുകാഴ്ച നഷ്ടപ്പെട്ടു. അന്ധന്മാരായ യോദ്ധാക്കളാൽ ബന്ധനസ്ഥനായ രഘു രാമൻശിക്ഷിക്കപ്പെട്ടു. ഇലാമാ പഴത്തിന്റെ കനി കഴിക്കാൻ ആണ് വിധിക്കപെട്ടത്‌. വലിയശിക്ഷയാണ്. തങ്ങളുടെ സാമ്രാജ്യത്തിൽ കടന്നു കയറിയതിനുള്ള ക്രൂരമായ ശിക്ഷ . കനി കഴിക്കുന്നതോടെ രഘുരാമൻ മരിക്കും അതാണ് താഴ്വരയിലെ എല്ലാ ജനങ്ങളുംവിശ്വസിച്ചിരിക്കുന്നത്
. യോദ്ധാക്കൾ വിധി നടപ്പിലാക്കി. അന്ധനായ രഘുരാമൻ ക്രൂരമായശിക്ഷക്ക് പാത്രമായി.

ബന്ധനസ്ഥനായ  രഘുരാമൻ ബോധം തെളിഞ്ഞു ഉണർന്നപ്പോൾ തന്റെ കാഴ്ച തിരിച്ചുകിട്ടിയതായി മനസ്സിലാക്കി. ഇലാമാ പഴത്തിന്റെ ഉള്ളിലെ കനി ഭക്ഷിച്ച രഘുരാമൻ തന്റെകാഴ്ച തിരിച്ചു കിട്ടിയ കാര്യം കാട്ടു തീ പോലെ താഴ്വാരത്തിലെങ്ങും വാർത്തയായി. തങ്ങളുടെ പാരമ്പര്യത്തെയും ആചാരത്തെയും വെല്ലുവിളിക്കുന്ന രഘുരാമനെ നശിപ്പിക്കാൻഭരണകൂടം നിശ്ചയിച്ചു.

കലാപകലുഷിതമായ ഇന്നത്തെ ഭാരതത്തിൽ എത്ര പ്രസക്തമായ കഥയാണിത്. രാജീവ്അഞ്ചൽ എന്ന ദാര്ശനികന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ ഈ കഥ ഇന്നാണെങ്കിൽ ഒരുസിനിമയായി പിറവിയെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം നമ്മൾഅത്രത്തോളം ചരുങ്ങി നമ്മളിലേക്ക്, നമ്മുടെ മതത്തിലേക്ക്,  ആചാരങ്ങളിലേക്ക് മാത്രംചുരുങ്ങി കൂടിയിരിക്കുകയാണ്. 

ഭയം കൊണ്ട് മനുഷ്യനെ  മനുഷ്യനായി കാണാനുള്ള നമ്മുടെ മാനസിക ശേഷി പോലുംകുറഞ്ഞിരിക്കുന്നു. ഭയം വെറുപ്പിലേക്കു നമ്മളെ എത്തിച്ചിരിക്കുന്നു. കൂടുതൽ പണം, വലിയവീട്, വിലയേറിയ കാറുകൾ,  പേര്, പ്രശസ്തി, ഉയര്ന്ന ഡിഗ്രികൾ അങ്ങനെ നമുക്ക്വേണ്ടതെല്ലാം നമ്മൾ  സ്വന്തമാക്കി. പക്ഷെ നമ്മൾ നമ്മളല്ലാതായി. മലയാളത്തിലെ പ്രശസ്തഗാന രചയിതാവായിരുന്ന വയലാർ രാമവർമ്മ 1972  ൽ  എഴുതിയ  മനുഷ്യൻ മതങ്ങളെസൃഷ്ടിച്ചു എന്ന് തുടങ്ങുന്ന ഗാനം എത്രയോ ചിന്തോദ്ധീപകമാണ്‌.

‘മനുഷ്യൻ  മതങ്ങളെ  സൃഷ്ടിച്ചൂ
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ്  പങ്കു വച്ചു  മനസ്സ് പങ്കു വച്ചു’

പ്രശസ്ത പ്രഭാഷകനായ ശ്രീ സുനിൽ പി ഇളയിടം ഒരു പ്രഭാഷണത്തിൽ ഇങ്ങനെപറയുന്നുണ്ട്.
ക്രിസ്തു നിങ്ങൾക്ക് മൂല്യമാണോ അതോ ആചാരമാണോ ? മൂല്യമാണെങ്കിൽപോലീസ്കാരന്റെ മുൻപിൽ വച്ച് മോഷ്ടാവായ  ജീൻ വാൽജീനോട് പൊറുത്ത് അയാൾതന്റെ സഹോദരനാണെന്ന് പറയുന്ന ബിഷപ്പാണ് ക്രൈസ്തവത. മറിച്ചു ക്രൈസ്തവത നിങ്ങൾക്ക് ആചാരമാണെങ്കിൽ ഫ്രാങ്കോയെ ചുമക്കേണ്ടി വരും. 

മതമേതുമായിക്കൊള്ളട്ടെ , അതിന്റെ മൂല്യം അതിന്റെ ശുദ്ധർത്ഥത്തിൽ ഉൾക്കൊള്ളാൻ നമ്മുക്ക് കഴിഞ്ഞിരുന്നുവെങ്കിൽ മാനവികത നില നിർത്താൻ നമ്മുക്ക് കഴിഞ്ഞേനേം.
ഭയം, നമ്മൾ  ഭയത്തിലാണ്  (സിബി ഡേവിഡ്)
Join WhatsApp News
Thomas Koovalloor 2020-03-05 21:45:30
I read Writer/ Artist SIBI David’s article about “ Fear” and it’s consequences how it affects all human beings. Very thoughtful article at this time of violence and fear of Corona Virus. Congratulations for writing such a nice article.
Ignorance >Fear 2020-03-06 12:58:08
Fear: - the very moment the umbilical cord is detached, fear starts dominating us. That fear is Justifiable. We are thrown out of the Paradise, our Mothers Womb. As we grow up, we learn, we experience & we develop rationality. The growth of rationality eliminates one fear after the other. So; we can say fear is a product of Ignorance. The fear of life after death was the prime cause of religions & their gods. The fear of the unknown created faith, rituals & even human sacrifice. The more we learn, we realize how little we know, how much more there to learn always remain a mystery. When fear dominates an individual, he seeks the help of something more powerful; weapon, god, religion, cults, politics, drugs etc. Those who carry weapons are not fearless, in fact, inherent fear makes them bear weapons. Fear makes us build walls, discriminate and even hate others. The movie Guru is an excellent one. It must be shown in every school, every public gathering, every different type of houses of worship. The movie’s philosophy has a very resemblance to Plato’s allegory of the cave in his book Republic. If the movie GURU is used to educate the public- the hate spreading people in religion & politics will flee, then we can live peacefully in this Paradise Earth. – andrew • See Plato’s cave in the 2nd part.
വിദ്യാധരൻ 2020-03-06 13:29:17
മനുഷ്യ മനസ്സിൽ ഭയം അടിച്ചു കയറ്റി അതിലാണ് മതങ്ങൾ വളരുന്നത്. അതിൽ നിന്നാണ് അവർക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് ജീവിതത്തിലെ ചില സത്യങ്ങൾ നാം അംഗീകരിക്കാൻ തയ്യാറാകുമ്പോൾ ഭയരഹിതമായ ഒരു ജീവിതം നയിക്കാൻ കഴിയും. മരണം ഒരു സത്യമാണ് . "ഒന്നിനുമില്ല നില ഉന്നതമായ കുന്നുമെന്നല്ല ആഴിയും നശിക്കും ഓർത്താൽ " . നാശം എല്ലാ വസ്തുവിനുമുണ്ട് . എല്ലാ വസ്തുക്കളും മാറ്റങ്ങൾക്ക് വിധേയമാണ്. രോഗങ്ങൾക്ക് വിധേയമാണ്. നാം കാണുന്നതൊന്നും ശ്വാശ്വതമല്ല. നമ്മളുടെ ഭാര്യ, ഭർത്താവ്, കുട്ടികൾ, നമ്മളുടെ സ്ഥാനമാനങ്ങൾ, പണം സ്വത്ത്, പൊന്നാട, അവാർഡ്, ഫലകം എല്ലാം വിട്ടിട്ട് നമ്മൾ മരണത്തിന് കീഴടങ്ങും. വർഗ്ഗവർണ്ണ വ്യതാസങ്ങളെ മാറ്റി നമ്മെ ഒന്നാക്കുന്ന പ്രക്രിയയാണ് മരണം നിർവഹിക്കുന്നത് . അപ്പോൾ പിന്നെ നാം ഭയപ്പെട്ടിട്ട് എന്ത് കാര്യം ? യുക്തിപരമായ ചിന്തയാൽ ഭയത്തെ മാറ്റി നിറുത്തിയാൽ ,ഉള്ള സമയം, നമ്മൾ ഓരോത്തരും ആനന്ദത്തിന് എന്ത് നിർവ്വചനമാണോ നൽകുന്നത് അതിന് അനുസരിച്ചു ജീവിക്കാം. മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ പോയി ജീവിക്കാം എന്ന് വിചാരിച്ചാൽ , ഉത്തരത്തേലിരിക്കുന്നത് കിട്ടുകയുമില്ല കക്ഷത്തിലുള്ളത് പോകുകയും ചെയ്യും. 'പാപം ചെയ്യുന്ന ദേഹി മരിക്കും' എന്ന് പറയുന്നത് മതത്തിന്റ ഒരു ഭീഷണിയാണ്. ഏത് കാര്യവും മിതമായി ച്യ്താൽ മരിക്കുന്നത് വരെ ജീവിക്കാം . അതുകൊണ്ട് പ്രകൃതിയുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ പഠിക്കുക . എല്ലാം ശുഭമായി കലാശിക്കും. പക്ഷെ മരണം തീർച്ച
Allegory of the cave 2020-03-06 13:33:52
Allegory of the cave - Wikipedia en.wikipedia.org/wiki/Allegory_of_the_Cave The allegory of the cave, or Plato's Cave, was presented by the Greek philosopher Plato in his work Republic (514a–520a) to compare "the effect of education (παιδεία) and the lack of it on our nature". It is written as a dialogue between Plato's brother Glaucon and his mentor Socrates, narrated by the latter.
Vinod Kearke 2020-03-06 16:05:09
Hats off to Sibi David who has shown the courage and wisdom to analyse and depict the recent developments around us in the name of religion. A very sad state of affairs, to say the least.
Al Franken 2020-03-08 13:03:55
Al Franken: "We need to be talking about Donald Trump and how awful he is as not just a president but as a human being." Why are Trump supporters unable to recognize that he is a wolf in sheep’s clothing, namely a megalomaniac, a liar, a grifter, a failure, devoid of lucidity, unintelligible, corrupt and totally uninterested in the well being of Americans?. Do you guys know there are Malayalees who support him. They forget they have a Mother, wife, daughters, sisters. What a pathetic life. How can they look at the face of others?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക