Image

രജിത് സാര്‍ ആര്‍മിയുടെ അസഭ്യവര്‍ഷം !! മലയാളികള്‍ സ്വയം ഇളിഭ്യരകുന്ന കാഴ്ച്ച !! 'ബിഗ് ബോസ്' പരിപാടിയുടെ പിന്നിലെ സൂത്രധാരന്‍ ചലച്ചിത്രകാരനായ ശ്രീകാന്ത് മുരളിയാണെന്നുള്ള പ്രചരണം ശക്‌തം

Published on 05 March, 2020
രജിത് സാര്‍ ആര്‍മിയുടെ അസഭ്യവര്‍ഷം !! മലയാളികള്‍ സ്വയം ഇളിഭ്യരകുന്ന കാഴ്ച്ച !! 'ബിഗ് ബോസ്' പരിപാടിയുടെ പിന്നിലെ സൂത്രധാരന്‍ ചലച്ചിത്രകാരനായ ശ്രീകാന്ത് മുരളിയാണെന്നുള്ള പ്രചരണം ശക്‌തം

"എനിയ്ക്ക് യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി എന്റെ official page ല്‍ കയറി എന്നെയും, എന്റെ കുടുംബത്തെയും പുലഭ്യം പറഞ്ഞവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
അവനവന്റെ സംസ്ക്കാരം വെളിവാക്കുന്ന രീതിയില്‍ കമ്മെന്റുകള്‍ പോസ്റ്റുചെയ്തവര്‍ സ്വയം അത് delete ചെയ്യുവാന്‍ താഴ്മയായി അഭ്യര്‍ത്ഥിയ്ക്കുന്ന." മലയാളത്തിലെ പ്രശസ്ത സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റാണിത്. കുറച്ചു ദിവസങ്ങളായി അദ്ദേഹം മലയാളികളുടെ വലിയ സൈബര്‍ ആക്രമണം ആണ് നേരിടുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുന്ന ടെലിവിഷന്‍ പരിപാടിയാണ് 'ബിഗ് ബോസ്' മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന മലയാളികള്‍ ആവേശത്തോടെ കാണുന്ന ഒരു പ്രോഗ്രാമാണ്.


 പ്രോഗ്രാമില്‍ പങ്കെടുക്കുന്ന ഓരോ മത്സരാര്‍ത്ഥികള്‍ക്കും സമൂഹമാധ്യമങ്ങളില്‍ അതാത് ആര്‍മി ഗ്രൂപ്പുകളുണ്ട്. അതില്‍ ഏറ്റവും ശക്തരായ ഡോക്ടര്‍ രജിത് കുമാറിന്റെ ആരാധകരാണ് ശ്രീകാന്ത് മുരളിക്ക് എതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. 'ബിഗ് ബോസ്'എന്ന പരിപാടിയുടെ പിന്നില്‍ നിന്ന് ചരട് വലിക്കുന്നത് ശ്രീകാന്ത് മുരളിയാണെന്നുള്ള പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ സാഹചര്യത്തിലാണ് ബിഗ് ബോസ് പ്രേക്ഷകര്‍ സംവിധായകനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനോടകം ലോക മലയാളികള്‍ ഏറ്റെടുത്തിരിക്കുന്ന ജനകീയ ഷോയുടെ ശ്രീകാന്ത് മുരളി ആണെന്നുള്ള ആരോപണം ഉന്നയിച്ചു കൊണ്ടാണ് അദ്ദേഹത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.


ഡോക്ടര്‍ രജിത് കുമാറിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിപാടിയുടെ നയത്തിനെതിരെ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശ്രീകാന്ത് മുരളിയുടെ പേര് അജിത് കുമാറിന്റെ ആരാധകര്‍ക്ക് വീണു കിട്ടുന്നത്. എന്നാല്‍ ആരോപണം തെറ്റാണെന്നും താന്‍ ശക്തമായ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണെന്നും അറിയിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.ഈ വിവരം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും വളരെ മോശമായ കമന്റുകള്‍ മലയാളികള്‍ ഇടുന്നുണ്ട്. കാര്യങ്ങളുടെ വസ്തുത അനുസരിച്ചുള്ള പ്രതികരണം അറിയിക്കുന്നതില്‍ മലയാളികള്‍ വെറും പരാജയമാണെന്ന് അങ്ങനെ ഒരു സംഭവം കൂടി തെളിയിച്ചിരിക്കുകയാണ്. ഒരു പരിപാടിയുടെ ഘടനയെ പൂര്‍ണമായും മനസ്സിലാക്കാതെ വെറുതെ വികാര പ്രക്ഷോഭം നടത്തി പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളികള്‍ സ്വയം ഇളിഭ്യരകുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക