Image

കവി ലക്ഷണങ്ങള്‍ (സുനീതി ദിവാകരന്‍ )

സുനീതി ദിവാകരന്‍ Published on 05 March, 2020
കവി ലക്ഷണങ്ങള്‍ (സുനീതി ദിവാകരന്‍ )
ഒരു മെഴുകുതിരിയോളം കനിവാണ് 
വിശപ്പുള്ള പുലിയോളം അരിശവും 
ഇത്തിരി ശബ്ദവും, അതിലേറെ നിശ്ശബ്ദവും 
കറുപ്പിനോട് പ്രിയമില്ലെങ്കിലും 
ഇരുട്ടും, രാത്രിയും ഏറെയിഷ്ടം 
പ്രണയമാണത്രെ മഴയോടും മഞ്ഞിനോടും 
കാറ്റിനോടും പുഴകളോടും 
ചിരിക്കാറില്ലൊട്ടും മുഖവില കുറഞ്ഞാലോ 
ഉദാസീനനാണോ അതോ ഉറക്കം മതിയാക്കാഞ്ഞിട്ടോ ?
ഉത്തരം പ്രതീക്ഷിക്കണ്ട  ചോദ്യങ്ങളിഷ്ടമല്ല 
ഒറ്റക്കാണിഷ്ടം ബഹളങ്ങളൊന്നും വേണ്ട 
കട്ടന്‍ ചായയാണ് പ്രിയം കടുപ്പം നിര്‍ബന്ധം 
അലസനാണത്രെ അടുക്കും ചിട്ടയും ഇല്ലാത്തവന്‍ 
സ്വപ്നങ്ങള്‍ കാണും നഷ്ടങ്ങളുണ്ടെങ്കിലും 
ഉദിച്ചുയരുന്ന കാണാം തളര്‍ന്നു വീഴുന്നതും 
മുഖം മൂടിയല്ല ഇത് മറയില്ലാത്ത മുഖം തന്നെയാണ് 
ഈ മുഖം കണ്ടാലറിയാം ഒരു കവി ആണെന്ന്.

കവി ലക്ഷണങ്ങള്‍ (സുനീതി ദിവാകരന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക