Image

പ്രസിഡന്റ് എച്ച് ഡബ്ലിയു ബുഷിന്റെ കൊച്ചുമകന് കനത്ത പരാജയം; 40 വര്‍ഷത്തിനുള്ളില്‍ ബുഷ് കുടുംബത്തിനേറ്റ ആദ്യ പ്രഹരം

പി പി ചെറിയാന്‍ Published on 05 March, 2020
പ്രസിഡന്റ് എച്ച് ഡബ്ലിയു ബുഷിന്റെ കൊച്ചുമകന് കനത്ത പരാജയം; 40 വര്‍ഷത്തിനുള്ളില്‍ ബുഷ് കുടുംബത്തിനേറ്റ ആദ്യ പ്രഹരം
ഓസ്റ്റിന്‍: ഹൂസ്റ്റണ്‍ കോണ്‍ഗ്രഷനല്‍ സീറ്റില്‍ മല്‍സരിച്ച മുന്‍ പ്രസിഡന്റ് എച്ച്. ഡബ്ല്യു. ബുഷിന്റെ കൊച്ചുമകന്‍ പിയഴ്‌സ് ബുഷിന് കനത്ത പരാജയം.

നിലവിലുള്ള പ്രതിനിധി‌ പീറ്റ് ഓള്‍സനാണ് .റിപ്പബ്ലിക്കൻപ്രൈമറിയിൽ പതിമൂന്നു  പേർ  മത്സരിച്ചതിൽ നാലാം സ്ഥാനത്തെത്താനെ ബുഷിനു കഴിഞ്ഞുള്ളൂ.

40 വര്‍ഷത്തിനുള്ളില്‍ ബുഷ് കുടുംബത്തില്‍ നിന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെടുന്ന ആദ്യ വ്യക്തിയുടെ പിയഴ്‌സ് ബുഷിന്റേത്.

പ്രസിഡന്റ് ട്രംപിനെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളാണ് ഒന്നും രണ്ടും സ്ഥാനത്തെത്തിയത്. 

ബുഷിന്റെ കുടുംബവുമായി ട്രംപിനുള്ള അഭിപ്രായ വ്യത്യാസമാണ് റിപ്പബ്ലിക്കന്‍ വോട്ടര്‍മാരെ പിയഴ്‌സിന് വോട്ടു ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതെന്നു വിലയിരുത്തുന്നു.

1978 ല്‍ ജോര്‍ജ് ഡബ്ല്യു. ബുഷ് ടെക്‌സസില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മത്സരിച്ചപ്പോഴായിരുന്നു ബുഷ് കുടുംബത്തിന് ആദ്യമായി പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. പിന്നീടു നടന്ന ഗവര്‍ണര്‍, പ്രസിഡന്റ്, സ്‌റ്റേറ്റ് ലാന്‍ഡ് കമ്മീഷണര്‍ തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം ബുഷ് വിജയിച്ചു.  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം ശക്തമായ സാന്നിധ്യം തെളിയിച്ച ബുഷ് കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് ട്രംപിന്റെ സ്വാധീനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ വര്‍ധിച്ചുവെന്നതിന് തെളിവാണ്.
പ്രസിഡന്റ് എച്ച് ഡബ്ലിയു ബുഷിന്റെ കൊച്ചുമകന് കനത്ത പരാജയം; 40 വര്‍ഷത്തിനുള്ളില്‍ ബുഷ് കുടുംബത്തിനേറ്റ ആദ്യ പ്രഹരം
Join WhatsApp News
Houston Mallu 2020-03-05 08:40:22
2nd paragraph in this new article is wrong. He did not run against Pete Olson. He ran in the republican primary that had 13 candidates including Malayalee Dan Mathews. Pete Olson has decided to retire and that is why this primary happened.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക