Image

ടെക്‌സസ് പ്രൈമറി തൂത്തുവാരി ട്രംപ്; അപ്രതീക്ഷിത പരാജയം ഉള്‍ക്കൊള്ളാനാകാതെ സാന്റേഴ്‌സ്

പി പി ചെറിയാന്‍ Published on 05 March, 2020
ടെക്‌സസ് പ്രൈമറി തൂത്തുവാരി ട്രംപ്; അപ്രതീക്ഷിത പരാജയം ഉള്‍ക്കൊള്ളാനാകാതെ സാന്റേഴ്‌സ്
ടെക്‌സസ്: റിപ്പബ്ലിക്കന്‍ െ്രെപമറിയില്‍ പ്രതീക്ഷിച്ചതു പോലെ പ്രസിഡന്റ് ട്രംപ് പോള്‍ ചെയ്ത വോട്ടുകളില്‍ 94.1 ശതമാനം (18,89,006) നേടി വന്‍ വിജയം ആഘോഷിച്ചപ്പോള്‍ തൊട്ടടുത്ത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബില്‍ വെല്‍ഡിന് .8% (15,738) വോട്ടുകള്‍ മാത്രമാണ് നേടാനായത്. 

ടെക്‌സസ് റിപ്പബ്ലിക്കന്‍ ഡെലിഗേറ്റുകളുടെ (117) മുഴുവന്‍ പിന്തുണയും ഇതോടെ ട്രംപ് ഉറപ്പാക്കി.

ഡമോക്രാറ്റിക് െ്രെപമറിയില്‍ തികച്ചും അപ്രതീക്ഷിത വിജയമാണ് ജോ ബൈഡന്‍ നേടിയത്. അതും നേരിയ ഭൂരിപക്ഷത്തിന്. തുടക്കത്തില്‍ വന്‍ ലീഡ് നേടി മുന്നേറിയ ബര്‍ണി സാന്റേഴ്‌സ് 50 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോഴും വളരെ മുന്നിലായിരുന്നു. പിന്നീട് ബൈഡന്റെ ഊഴമായിരുന്നു. ശേഷിച്ച കൗണ്ടികളുടെ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ബൈഡന് പിന്തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ഡെമോക്രാറ്റിക് വോട്ടര്‍മാരില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 34.5% (716,030) നേടി ബൈഡന്‍ അപ്രതീക്ഷിത വിജയം നേടിയപ്പോള്‍ പ്രതീക്ഷകളെ അട്ടിമറിച്ച് ബെര്‍ണി സാന്റേഴ്‌സിന് നേടാനായത് 30% (622,360) വോട്ടുകളാണ്. വോട്ടെടുപ്പ് നടന്ന ദിവസം ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ മൂന്നു പേരുടെ എന്‍ഡോഴ്‌സ്‌മെന്റ് ലഭിച്ചത് ബൈഡന് അനുകൂലമായി. സാന്റേഴ്‌സിന്റെ ടെക്‌സസിലെ പരാജയം യുവജനങ്ങളെ നിരാശയിലാഴ്ത്തി. 228 ഡെലിഗേറ്റുകളില്‍ ജൊ ബൈഡന് 81 ഉം, സാന്റേഴ്‌സിന് 72 ഉം ലഭിച്ചു.
ടെക്‌സസ് പ്രൈമറി തൂത്തുവാരി ട്രംപ്; അപ്രതീക്ഷിത പരാജയം ഉള്‍ക്കൊള്ളാനാകാതെ സാന്റേഴ്‌സ്
ടെക്‌സസ് പ്രൈമറി തൂത്തുവാരി ട്രംപ്; അപ്രതീക്ഷിത പരാജയം ഉള്‍ക്കൊള്ളാനാകാതെ സാന്റേഴ്‌സ്
Join WhatsApp News
ട്രംപിനെ തൂത്തവാരാൻ ബൈഡൻ 2020-03-06 17:48:53
ടെക്സസ് തൂത്തുവാരി ട്രംപ് . ട്രംപിനെ തൂത്തവാരാൻ ബൈഡൻ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക