Image

പരിക്കിന്റെ വേദന വകവെക്കാതെ ഷൂട്ട്, ഒടുവില്‍ ശസ്ത്രക്രിയക്ക് വിധേയനായി കാര്‍ത്തിക് ആര്യന്‍

Published on 04 March, 2020
പരിക്കിന്റെ വേദന വകവെക്കാതെ ഷൂട്ട്, ഒടുവില്‍ ശസ്ത്രക്രിയക്ക് വിധേയനായി കാര്‍ത്തിക് ആര്യന്‍


കൈയില്‍ പ്ലാസ്റ്ററിട്ട് ആശുപത്രിയില്‍ നിന്നിറങ്ങി വരുന്ന നടന്‍ കാര്‍ത്തിക് ആര്യന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 
ലവ് ആജ് കല്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടയില്‍ നടന്‍ കാര്‍ത്തിക് ആര്യന് പരിക്കേറ്റിരുന്നു. പ്രൊമോഷന്റെ ഭാഗമായി ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെ വലതു കൈയ്ക്കാണ് പരിക്കേറ്റത്.  പരിക്കേറ്റ വേദന വകവെക്കാതെ നടന്‍ പ്രൊമോഷന്‍ തിരക്കുകളില്‍ മുഴുകി. തുടര്‍ന്ന് ഭൂല്‍ ഭുലൈയ്യ 2 എന്ന പുതിയ ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ ചിത്രീകരണത്തിരക്കുകളിലേക്കും കടന്നു. ഷൂട്ടിങ്ങ് മുടങ്ങാതിരിക്കാന്‍ വേദന വകവെക്കാതെ കാര്‍ത്തിക് സെറ്റിലെത്തുകയായിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക