മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ബുഷ് ഫയര്‍ ഫണ്ട് കൈമാറി
OCEANIA
04-Mar-2020
OCEANIA
04-Mar-2020

മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍, ഓസ്‌ട്രേലിയായില്‍ കാട്ടുതീ മുലം വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി രൂപതയിലെ വിവിധ ഇടവകകളിലൂടെയും മിഷനുകളിലൂടെയും സമാഹരിച്ച 17,000 ഡോളര്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസെറ്റി കൈമാറി. രൂപത കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ് എന്നിവരില്‍ നിന്നും സെന്റ് വിന്‍സെന്റ് ഡി പോള്‍ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് ക്ലയര്‍ വിക്ടറി ഫണ്ട് സ്വീകരിച്ചു.
കാട്ടുതീ മൂലം സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് നിത്യ ഉപയോഗ സാധനങ്ങളും ഭക്ഷണവും ബ്ലാങ്കറ്റുകളും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുകയും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഓസ്‌ട്രേലിയയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ നാഷണല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തി കൊണ്ടിരിക്കുന്നത്. മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ ബുഷ് ഫയര്‍ ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തവര്‍ക്ക് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ നന്ദി രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments