Image

'ചേച്ചി ചേട്ടാ ഇത് മൊത്തം പുട്ടി ആണെന്നേ! മുടി പാതി തിരുപ്പനും'; സെല്‍ഫ് ട്രോളുമായി സിത്താര കൃഷ്ണകുമാര്‍

Published on 04 March, 2020
'ചേച്ചി ചേട്ടാ ഇത് മൊത്തം പുട്ടി ആണെന്നേ! മുടി പാതി തിരുപ്പനും'; സെല്‍ഫ് ട്രോളുമായി സിത്താര കൃഷ്ണകുമാര്‍

ചിത്രയ്ക്കും സുജാതയ്ക്കും ശേഷം മലയാളികള്‍ 'ഞങ്ങളുടെ സ്വന്തം' എന്ന് പറഞ്ഞ് ചേര്‍ത്തു പിടിച്ച ഗായികയാണ് സിത്താര കൃഷ്ണ കുമാര്‍. പാടിയ പാട്ടുകളൊക്കെ ഹിറ്റാക്കിയ ഗായിക കൂടിയാണ് സിത്താര. ഗായികയ്ക്ക് പുറമെ നല്ലൊരു നര്‍ത്തകിയും കൂടിയാണ് താരം. ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രവും അതിന് നല്‍കിയ അടിക്കുറിപ്പുമാണ് വൈറലായിരിക്കുന്നത്.


ഫ്‌ളേവേഴ്‌സ് ടിവിയുടെ ടോപ് സിങ്ങേഴ്‌സ് എന്ന റിയാലിറ്റി ഷോയിലെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച്‌ കൊണ്ടാണ് താരത്തിന്റെ സെല്‍ഫ് ട്രോള്‍. 'ചേച്ചി ചേട്ടാ ഇത് മൊത്തം പുട്ടി ആണെന്നേ! മുടി പാതി തിരുപ്പനും' എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സിതാരയുടെ ഈ പോസ്റ്റിന് കമന്റുമായി ഗായിക അഭയ ഹിരണ്‍മയിയും രംഗത്ത് എത്തിയിട്ടുണ്ട്. 'അല്‍ സിതാര കൃഷ്ണകുമാറും ആരാധകരും' എന്നാണ് അഭയയുടെ കമന്റ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക