Image

ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാളും ഇടവകദിനവും ആഘോഷിച്ചു

രാജു വേലംകാലാ Published on 19 May, 2012
ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാളും ഇടവകദിനവും ആഘോഷിച്ചു
ബര്‍മിങ്‌ഹാം: ബര്‍മിങ്‌ഹാം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കാവല്‍ പിതാവ്‌ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാളും ഇടവദിനവും മേയ്‌ അഞ്ച്‌ ശനിയാഴ്‌ച ബര്‍മിങ്‌ഹാം ആല്‍ബര്‍ട്ട്‌സ്‌ റോഡിലുള്ള ഓള്‍ സെയ്‌ന്റ്‌സ്‌ പള്ളിയില്‍ നടന്നു. വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച സദ്യ, ഭക്‌തസംഘടനകളുടെ വാര്‍ഷികം എന്നിവയോടെ പെരുനാള്‍ സമാപിച്ചു.

അഞ്ചിന്‌ ശനിയാഴ്‌ച രാവിലെ പത്തിന്‌ വികാരി ഫാ. തോമസ്‌ പുതിയാമഠം കൊടിയേറ്റിയതോടെ പെരുനാള്‍ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന്‌ പ്രഭാതനമസ്‌കാരവും കോട്ടയം പേരൂര്‍ മര്‍ത്തശ്‌മുനി പള്ളി വികാരി ഫാ. മാണി കല്ലാപ്പുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായോടുള്ള മധ്യസ്‌ഥ പ്രാര്‍ഥന, അനുഗ്രഹ പ്രഭാഷണം, പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്‌, ആദ്യഫലലേലം, നേര്‍ച്ച സദ്യ എന്നിവയും ഉണ്ടായിരുന്നു. ഭക്‌ത സംഘടനകളുടെ വാര്‍ഷികവും നടന്നു. വികാരി ഫാ. തോമസ്‌ പുതിയാമഠം, സെക്രട്ടറി ഷൈന്‍, ട്രഷറര്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മപെരുനാളും ഇടവകദിനവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക