Image

ഒരു കൊതുക് പുരാണം (സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)

Published on 03 March, 2020
ഒരു കൊതുക് പുരാണം  (സി.എസ്.ജോര്‍ജ് കോടുകുളഞ്ഞി)
ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം!
വീടും തൊടികളും വേണം;
പുല്‍തൊടികളും കുളങ്ങളും
പച്ചപ്പുല്‍പുറങ്ങളും
നിങ്ങള്‍ക്ക് ,അതൊന്നും വേണ്ടായിരിക്കാം
എങ്കിലും ഞങ്ങള്‍ക്ക് അതു വേണം
വേണ്ടിവന്നാല്‍ അതിനായി സമരം ചെയ്യും
............... ചിക്കനുമായി
നിങ്ങള്‍ അതിനെ വിളിക്കുമായിരിക്കും

വേണ്ടിവന്നാല്‍ കൊറോണ വൈറസുകളെപ്പോലും
ഞങ്ങള്‍ സമരത്തിനായ് കൂടെ നിര്‍ത്തും
എലിപ്പനിയെന്നും കോഴിപ്പനിയെന്നും
മറ്റും നിങ്ങള്‍ പറയുമായിരിക്കും
എന്തു പറഞ്ഞാലും ഞങ്ങളും
നിങ്ങളെപ്പോല്‍ സമരം ചെയ്യും എന്തിനും ഏതിനും !
അണുബോംബ് ഉണ്ടാക്കും നിങ്ങളെ
വരുതിയില്‍ നിറുത്താന്‍
"വല്ലഭന് പുല്ലും ആയുധമല്ലേ..',
ഒരു പുല്‍നാമ്പ് പോലും ഞങ്ങള്‍ക്ക് തരാതിരിക്കാന്‍
നിങ്ങള്‍ പാടുപെടുമ്പോള്‍
എല്ലാം ഇടിച്ചു നിരത്തി
സൗധങ്ങള്‍ പണിയുമ്പോള്‍
കുളങ്ങളും അരുവികളും
പാടങ്ങളും നികത്തുമ്പോള്‍
ഓര്‍ക്കുക:
നിങ്ങളെ സൃഷ്ടിച്ച ഒരു ദൈവമാണ്
ഞങ്ങളെയും ഇവിടെ ആക്കിയിരിക്കുന്നത്.
നിങ്ങള്‍ക്ക് ഞങ്ങളെ വേണ്ടായെങ്കില്‍
ഈ ചിലന്തികള്‍ക്ക്
ഞങ്ങളെ വേണം;
കുഞ്ഞു കിളികള്‍ക്കും ഈ തവളകള്‍ക്കു പോലും
ജീവനായി ജീവ ചംക്രമണമായി (Biocycle) !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക