Image

ഗ്രീൻ വോയ്സ് ‘സ്നേഹപുരം 2020’ പുരസ്കാര ങ്ങൾ വ്യാഴാഴ്ച സമ്മാനി

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Published on 03 March, 2020
ഗ്രീൻ  വോയ്സ് ‘സ്നേഹപുരം 2020’ പുരസ്കാര ങ്ങൾ വ്യാഴാഴ്ച സമ്മാനി



അബുദാബി : സാംസ്കാരിക കൂട്ടായ്മയായ ഗ്രീൻ വോയ്സ് അബുദാബിയുടെ ഈ വർഷത്തെ സ്നേഹപുരം പുരസ്കാരങ്ങൾ  മാര്‍ച്ച് 5 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഒരുക്കുന്ന ‘സ്നേഹപുരം 2020’ എന്ന പരിപാടിയില്‍ വെച്ച് സമ്മാനിക്കും.

ഗ്രീൻ വോയ്സ് മാധ്യമശ്രീ, കർമ്മശ്രീ, ഹരിതാക്ഷര എന്നെ പുരസ്‌കാരങ്ങളാണ് നൽകി വരുന്നത്. കേരളത്തിലും ഗൾഫിലും കലാ-സാഹിത്യ- മാധ്യമ- ജീവകാരുണ്യ രംഗങ്ങളിൽ നൽകിയ സംഭാവന കളെ മുന്‍ നിറുത്തിയാണ് ഗ്രീൻ വോയ്സ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 

ഈ വർഷത്തെ ഗ്രീൻ വോയ്സ് 'മാധ്യമശ്രീ' പുരസ്കാരം ഏഷ്യാ നെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശത്തിനും 'ഹരിതാക്ഷര' പുരസ്കാരം പ്രമുഖ കവി ആലങ്കോട് ലീലാ കൃഷണനും സമ്മാനിക്കും .

പ്രവാസികളായ മാധ്യ പ്രവർത്ത കർക്കുള്ള പുരസ്കാരങ്ങൾ : 
പ്രിന്റ് മീഡിയ : ഐസക് ജോൺ പട്ടാണിപ്പറമ്പിൽ (ഖലീജ് ടൈംസ്).   
ടെലിവിഷൻ : സനീഷ് നമ്പ്യാർ (മാതൃഭൂമി ന്യൂസ്).
റേഡിയോ : ബിന്ദു രാജൻ ( പ്രവാസി ഭാരതി).
ഓൺലൈൻ : നിസ്സാർ സെയ്ത് (ദുബായ് വാർത്ത).
തങ്ങളുടെ മേഖലകളിലെ ലക്ഷ്യബോധമാർന്ന പ്രവർത്തനം വഴി പ്രവാസികളുടെ പൊതു ജീവിത ത്തിൽ ഇവർ നടത്തിയ ക്രിയാത്മക ചലനങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത് എന്ന് ഗ്രീൻ വോയിസ് പുരസ്കാര സമിതി അറിയിച്ചു. കെ. കെ. മൊയ്തീൻ കോയ, ടി. കെ. അബ്ദുൽ സലാം, ജലീൽ പട്ടാമ്പി എന്നിവർ അടങ്ങിയ സമിതിയാണ് ജേതാക്കളെ നിർണ്ണയിച്ചത്. 

 
കഴിഞ്ഞ പതിനഞ്ചു വർഷ മായി കാരുണ്യ പ്രവർത്തന മേഖല യിൽ നിറ സാന്നിദ്ധ്യമായ ഗ്രീൻ വോയ്സ്, പതിനാറാം വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായി നാട്ടിൽ സംഘടി പ്പിക്കുന്ന 'എജ്യു എക്സലന്‍സ് അവാര്‍ഡ്' മലപ്പുറം വളാഞ്ചേരിയില്‍ വെച്ച് നടത്തും. ലുലു ഇന്റർനാഷണൽ ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.

ഗ്രീൻ വോയ്സ് നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന പുതിയ ജീവകാരുണ്യ സേവന പദ്ധതികൾ പ്രഖ്യാപിക്കും. ഗ്രീൻ വോയ്സ് നിർമിച്ചു നൽകുന്ന നാലു ഭവനങ്ങളുടെ താക്കോൽ ദാനം 2020 മേയ് അവസാന വാരം നടക്കും എന്നും സംഘാടകർ അറിയിച്ചു. 

ഇക്കാലയളവിൽ നിരവധി ഭവന രഹിതർക്ക് വീടുകൾ നിർമ്മിച്ച് നൽകിയ ഗ്രീൻ വോയ്‌സ്, നിർദ്ധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവുകൾ നൽകി വരികയും അഗതികളും അശരണരുമായ രോഗികൾക്ക് ചികിത്സാ സഹായവും നൽകി വരുന്നു. പരിപാടികളെ കുറിച്ച് വിശദീകരിക്കുവാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഗ്രീൻ വോയിസ് രക്ഷാധികാരി യും ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറുമായ വി. നന്ദ കുമാർ, ഇസ്‌ലാമിക് സെന്റർ വൈസ് പ്രസിഡണ്ട് അബ്ദുൽ സലാം, അജിത് ജോൺസൺ, അബൂബക്കർ കുറ്റിക്കോൽ, സി. എച്ഛ്. ജാഫർ തങ്ങൾ എന്നിവർ സംബന്ധിച്ചു. 


 
ഗ്രീൻ  വോയ്സ് ‘സ്നേഹപുരം 2020’ പുരസ്കാര ങ്ങൾ വ്യാഴാഴ്ച സമ്മാനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക