Image

വർഗീസ് കെ. ഉലഹന്നാൻ ഓഡിറ്റർ ആയി ജോർജി വർഗീസ് ടീമിൽ മത്സരിക്കുന്നു

ഫ്രാൻസിസ് തടത്തിൽ Published on 03 March, 2020
വർഗീസ് കെ. ഉലഹന്നാൻ ഓഡിറ്റർ ആയി ജോർജി വർഗീസ് ടീമിൽ   മത്സരിക്കുന്നു
ന്യൂയോർക്ക്: ഫൊക്കാനയുടെ 2020-2022 തെരെഞ്ഞെടുപ്പിൽ ഓഡിറ്റർ ആയി ന്യൂയോർക്കിൽ നിന്നുള്ള സീനിയർ  ഫൊക്കാന നേതാവ് വർഗീസ് കറുകപ്പള്ളിൽ ഉലഹന്നാൻ മത്സരിക്കുന്നു . ഫൊക്കാനയുടെ ആരംഭം മുതൽ സജീവ പ്രവർത്തകനായി തുടരുന്ന വർഗീസ് ഉലഹന്നാൻ ജോർജി വര്ഗീസ് നേതൃത്വം നൽകുന്ന പാനലിൽ നിന്നാണ്  മത്സരിക്കുന്നത്. ന്യൂയോർക്കിലെ എല്ലാ സംഘടനകളിലെ  മലയാളികളുടെയും പ്രിയങ്കരനായ സൗമ്യ പ്രകൃതക്കാരനായ ഈ തലമുതിർന്ന നേതാവിന്റെ  സ്ഥാനാർത്ഥിത്വത്തെ ന്യൂയോർക്കിലെ  എല്ലാ മലയാളികളും കൈനീട്ടി സ്വീകരിക്കുമെന്നുറപ്പാണ്.

ഫൊക്കാനയുടെ മുൻ ഓഡിറ്റർ കൂടിയായ വർഗീസ് കെ.ഉലഹന്നാൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്, നാഷണൽ കമ്മിറ്റി അംഗം, ഫൗണ്ടേഷൻ മെമ്പർ തുടങ്ങിയ മഹനീയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള നേതാവാണ്. ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ മുൻ പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം. മെട്രോപൊളിറ്റൻ ന്യൂയോർക്ക് ട്രാൻസിറ്റ്  അഥോറിറ്റിയിൽ(എം,ടി.എ) 35 വര്ഷത്തോളം സേവനം ചെയ്‌തശേഷം സൂപ്പർവൈസർ ആയിരിക്കേ വർഗീസ് വിരമിച്ചു.ജോലിയിൽനിന്നു വിരമിച്ച ശേഷം സംഘടന രംഗത്തും റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തും സജീവമായ അദ്ദേഹം ഭാരത് റീയൽട്ടി എന്ന പേരിൽ സ്വന്തമായി ഒരു കമ്പനിയുമുണ്ട്.ഇതിനുപുറമെ നാട്ടിൽ കുടുംബ ബിസിനസ് ആയി നിരവധി വില്ലകൾ നിർമ്മിക്കുന്ന റിയൽ എസ്റ്റേറ്റ് പ്രോജെക്റ്റുമുണ്ട്. മലങ്കര ഓർത്തോഡോക്സ് സഭയുടെ വാലികോട്ടേജിലുള്ള സെയിന്റ് മേരീസ് പള്ളി സെക്രെട്ടറിയും ട്രഷററുമായിരുന്നു വർഗീസ് ഉലഹന്നാൻ.

നഴ്‌സ്‌ ആയി വിരമിച്ച അന്നമ്മ വർഗീസ് ആണ് ഭാര്യ. ഡോ.വിബു കെ. വർഗീസ്, ഡോ.ജീന വർഗീസ് എന്നിവർ മക്കളും ഡോ.ബ്ലെസ്സിറ്റ് ജോർജ് വർഗീസ്,വിൻസെന്റ് ബെർണാഡ് എന്നിവർ മരുമക്കളുമാണ്.അലൻ കെ.,ലിയ കെ., സക്കറി ബെർണാഡ്,മക്കൻസി ബെർണാഡ് എന്നീ കൊച്ചുമക്കളുമുണ്ട്.

ഫൊക്കാനയുടെ ന്യൂയോർക്ക് മേഖലയിലെ ഏറ്റവും സീനിയർ നേതാവുകൂടിയ വർഗീസ് കെ.ഉലഹന്നാന്റെ ഓഡിറ്റർ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം ഫൊക്കാനയ്ക്കും  തങ്ങളുടെ ടീമിനും ഏറേ സന്തോഷം നൽകിയ വാർത്തയാണെന്നും മുൻ ഓഡിറ്റർ കൂടിയായ അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും ന്യൂയോർക്കിലെ മലയാളികളുടെ ഇടയിലെ സ്വാധീനവും തങ്ങളുടെ ടീമിന് കരുത്തും ഊർജ്ജവും പകരൂമെന്ന്  ഫൊക്കാനാ പ്രസിഡന്റ്  സ്ഥാനാർഥി ജോർജി വര്ഗീസ് (ഫ്ലോറിഡ), സെക്രട്ടറി സ്ഥാനാർഥി സജിമോൻ ആന്റണി (ന്യൂ ജേഴ്‌സി ), ട്രഷറര്‍ സ്ഥാനാർഥി സണ്ണി മറ്റമന (ഫ്ലോറിഡ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ജെയ്‌ബു കുളങ്ങര (ചിക്കാഗോ),വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി ഡോ മാത്യു വര്ഗീസ് (മിഷിഗൺ ) അസ്സോസിയേറ്റ് ട്രഷറർസ്‌ഥാനാർത്ഥി  വിപിൻ രാജ് (വാഷിംഗ്‌ടൺ ഡി,സി), അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി സജി എം. പോത്തൻ (ന്യൂയോർക്ക്), വിമൻസ് ഫോറം ചെയർപേഴ്‌സൺ സ്ഥാനാർത്ഥി ഡോ. കലാ ഷാഹി (വാഷിംഗ്‌ടൺ ഡി,സി), ബോർഡ് ഓഫ് ട്രസ്റ്റീ അംഗമായി മത്സരിക്കുന്ന ടോമി അമ്പേനാട്ട് (ചിക്കാഗോ), നാഷണൽ കമ്മിറ്റി അംഗങ്ങളായി മത്സരിക്കുന്ന ജോജി തോമസ് വണ്ടമ്മാക്കില്‍ (കാനഡ), ഗീത ജോർജ് (കാലിഫോർണിയ), അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്), ജോർജ് പണിക്കർ (ചിക്കാഗോ), കിഷോർ പീറ്റർ (ഫ്ലോറിഡ-താമ്പ), ചാക്കോ കുര്യൻ (ഫ്ലോറിഡ -ഒർലാണ്ടോ), മനോജ് ഇടമന (നയാഗ്ര ഫോൾസ്-കാനഡ), ഷാജി വര്ഗീസ് (ന്യൂ ജേഴ്‌സി), പോൾ കെ. ജോസ് (ന്യൂയോർക്ക്) എന്നിവരും റീജിയണൽ വൈസ് പ്രസിഡണ്ടുമാരായ അലക്‌സാണ്ടർ കൊച്ചുപുരയ്ക്കൽ (ചിക്കാഗോ), ജോർജി കടവിൽ (ഫിലാഡൽഫിയ-ന്യൂജേഴ്‌സി), ഡോ.രഞ്ജിത്ത് പിള്ള (ടെക്സാസ്), ഡോ. ബാബു സ്റ്റീഫൻ (വാഷിംഗ്‌ടൺ ഡി. സി.), സോമോൻ സക്കറിയ ( കാനഡ ), ഡോ. ജേക്കബ് ഈപ്പൻ(കാലിഫോർണിയ) എന്നിവർ പ്രസ്താവിച്ചു.  
  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക