Image

ക​രു​ണ സം​ഗീ​തനി​ശ വിവാദം ; ആ​ഷി​ഖ് അ​ബു​വിന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ പരിശോധിക്കും

Published on 03 March, 2020
ക​രു​ണ സം​ഗീ​തനി​ശ വിവാദം ; ആ​ഷി​ഖ് അ​ബു​വിന്റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ പരിശോധിക്കും

കൊ​ച്ചി: ക​രു​ണ സം​ഗീ​തനി​ശ പരിപാടിയില്‍ സാ​മ്ബ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ സം​ഘാ​ട​ക​രാ​യ സംവിധായകന്‍ ആ​ഷി​ഖ് അബു സംഗീത സംവിധായകന്‍ ബി​ജി​ബാല്‍ എന്നിവര്‍ക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി . ഇരുവരുടെയും ​ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം . സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പാ​യി സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യു​ന്ന​തി​നാ​ണ് അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്.


ഫ്രീ ​പാ​സു​ക​ളു​ടെ ക​ണ​ക്കുകള്‍ ഉള്‍പ്പടെ പോലീസ് പരിശോധിക്കും . പ​രി​പാ​ടി​യു​ടെ സൗ​ജ​ന്യ പാ​സു​ക​ള്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും കൈ​പ്പ​റ്റി​യി​രു​ന്നു​ എന്ന് ആ​ഷി​ഖ് നേരത്തെ ഫേ​സ്ബു​ക്കി​ലൂ​ടെ വ്യക്തമാക്കിയിരുന്നു . ഈ സാ​ഹ​ച​ര്യ​ത്തി​ല്‍ എം​പി​യു​ടെ മൊ​ഴി ശേഖരിക്കുമെന്നും അ​ന്വേ​ഷ​ണ സം​ഘം പറഞ്ഞു . പ​രാ​തി​ക്കാ​ര​നാ​യ ബി​ജെ​പി നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍, കൊ​ച്ചി മ്യൂ​സി​ക് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ട​ടെ മൊ​ഴി​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.


സം​ഗീ​ത നി​ശ കാ​ണാ​ന്‍ 4,000 പേ​രാ​ണ് എ​ത്തി​യ​തെ​ന്നും അ​തി​ല്‍ 3,000 പേ​ര്‍ സൗ​ജ​ന്യ​മാ​യാ​ണ് ക​ണ്ട​തെ​ന്നു​മാ​ണ് സംഘാടകരുടെ വിശദീകരണം . ടി​ക്ക​റ്റ് വി​ല്‍​പ്പ​ന​യി​ലൂ​ടെ 7,74,500 രൂ​പ​യാ​ണ് ല​ഭി​ച്ച​തെ​ന്നും നി​കു​തി കു​റ​ച്ചു​ള്ള ആ​റ​ര ല​ക്ഷം രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ട​ച്ച​തെ​ന്നും ഇ​വ​ര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു .

അ​തേ​സ​മ​യം, സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​യു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ കൗ​ണ്ട​ര്‍ ഫോ​യി​ലു​ക​ളും ശേ​ഷി​ക്കു​ന്ന ടി​ക്ക​റ്റു​ക​ളും ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്ബ​നി​യാ​യ ഇം​പ്ര​സാ​രി​യോ പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ചി​ട്ടു​ണ്ട്.


മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് ന​ല്‍​കാ​നെ​ന്ന പേ​രി​ല്‍ കഴിഞ്ഞ വര്‍ഷം ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് ക​രു​ണ സം​ഗീ​തനി​ശ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ണം അ​ട​ക്കാ​ത്ത​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് അടുത്തിടെ സം​ഘാ​ട​ക​ര്‍ 6.22 ലക്ഷം രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ട​ച്ചി​രു​ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക