Image

പൃഥ്വിരാജിനോട് ദുല്‍ഖറിന്‍റെ അഭ്യര്‍ത്ഥന! താരപുത്രന്‍മാരുടെ കരുതലിന് കൈയ്യടിച്ച്‌ ആരാധകരും!

Published on 03 March, 2020
പൃഥ്വിരാജിനോട് ദുല്‍ഖറിന്‍റെ അഭ്യര്‍ത്ഥന! താരപുത്രന്‍മാരുടെ കരുതലിന് കൈയ്യടിച്ച്‌ ആരാധകരും!

സ്വന്തം സിനിമയുടെ കാര്യങ്ങളെക്കുറിച്ച്‌ മാത്രമല്ല മറ്റ് അഭിനേതാക്കളുടെ കാര്യങ്ങളെക്കുറിച്ചും പങ്കുവെക്കാറുണ്ട് പലരും. അത്തരത്തിലുള്ള സംഭവങ്ങള്‍ക്കെല്ലാം മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. അന്യോന്യം പിന്തുണച്ചും പോത്സാഹിപ്പിച്ചുമാണ് എല്ലാവരും മുന്നേറുന്നത്. അവാര്‍ഡ് നിശകളിലും മറ്റ് പരിപാടികള്‍ക്കുമൊക്കെയായി എത്തുമ്ബോള്‍ എല്ലാവരും ആ സ്‌നേഹം പ്രകടിപ്പിക്കാറുമുണ്ട്. നാളുകള്‍ക്ക് ശേഷമുള്ള ഒത്തുചേരലിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്. ആടുജീവിതത്തിന്റെ പുതിയ ഷെഡ്യൂളിനായി പോയ പൃഥ്വിരാജ് സുകുമാരന് ആശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിരുന്നു.


ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പൃഥ്വിരാജ് ഇക്കാര്യത്തെക്കുറിച്ച്‌ പറഞ്ഞത്. നീണ്ടനാളത്തെ തയ്യാറെടുപ്പിനൊടുവിലായി നാടുവിടുകയാണ് താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കട്ടത്താടിയില്‍ മെലിഞ്ഞ രൂപത്തിലുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. തന്നെത്തന്നെ ആടുജീവിതത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വിരാജിന്റെ ട്വീറ്റും ദുല്‍ഖറിന്റെ റിട്വീറ്റും അതിന് പൃഥ്വി നല്‍കിയ മറുപടിക്കും കൈയ്യടിയുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.


താരപുത്രന്‍മാരുടെ സ്‌നേഹവും കരുതലും ഒന്നുകൂടി വ്യക്തമായ സന്ദര്‍ഭം കൂടിയായിരുന്നു ഇത്. എല്ലാ ആശംസകളും നേരുന്നുവെന്നും, നന്നായി ശ്രദ്ധിക്കണേയെന്നുമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്. നന്ദി ചാലൂ, നമുക്ക് തിരിച്ചുവന്നിട്ട് ശരിയാക്കാമെന്ന മറുപടിയായിരുന്നു പൃഥ്വിരാജ് നല്‍കിയത്. സുകുമാരനും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളായിരുന്നു. അതേ സൗഹൃദം ഇവരുടെ മക്കളും തുടരുമ്ബോള്‍ സിനിമാലോകത്തിനും സന്തോഷമാണ്. ആരാധകരും ഇവരുടെ സംഭാഷണങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക