Image

ദുരൂഹതകള്‍ ബാക്കിയാക്കി അവന്‍ വരുന്നു. അന്ന് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്. പുതിയ ലുക്ക് നാളെ. അക്ഷമരായി ആരാധകര്‍

Published on 03 March, 2020
ദുരൂഹതകള്‍ ബാക്കിയാക്കി അവന്‍ വരുന്നു. അന്ന് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്. പുതിയ ലുക്ക് നാളെ. അക്ഷമരായി ആരാധകര്‍

ട്രാന്‍സിന് ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ഫഹഹദിന്റെ ബിഗ് ബഗ്ജറ്റ് ചിത്രം കൂടിയാണിത്. ട്രാന്‍സിന് ശേഷം ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ഫഹഹദിന്റെ ബിഗ് ബഗ്ജറ്റ് ചിത്രം കൂടിയാണിത്. ഫഹദിന്റെ കെരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്. 27 കോടിയോളമാണ് മാലിക്കിന്റെ മുതല്‍മുടക്ക്.

ചിത്രത്തില്‍ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് അവതരിപ്പിക്കുന്നത്. 20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. മാലിക്കിനായി ഫഹദ് തന്റെ 20 കിലോയോളം ഭാരമാണ് കുറച്ചിരിക്കുന്നത്. ചിത്രത്തിനായി ഫഹദ് വണ്ണം കുറച്ചത് വലിയ ചര്‍ച്ചയായിരുന്നു. നിമിഷ സജയനാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായെത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു. കണ്ണുകളില്‍ നിഗൂഢത ഒളിപ്പിച്ച്‌ നരകയറിയ ഫഹദിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ ഫസ്റ്റ് ലുക്ക് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാളെയാണ് സെക്കന്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്.

തീരദേശ പ്രദേശങ്ങളിലെ ഭൂമി കൈയേറ്റങ്ങള്‍ പോലെ ഏറെ കാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, പഴയകാല നായിക ജലജ. ചന്ദുനാഥ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ആന്റോ ജോസഫ് ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാനു ജോണ്‍ വര്‍ഗ്ഗീസാണ് ഛായാഗ്രഹണം. ബാഹുബലി സ്റ്റണ്ട് ഡയറക്ടര്‍ ലീ വിറ്റേക്കറാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. ടേക്ക് ഓഫിന് ദേശീയ അവാര്‍ഡ് നേടിയ സന്തോഷ് രാമന്‍ ആണ് കലാസംവിധാനം. ഏപ്രില്‍ 12ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക