Image

പ്രതീക്ഷ ( കവിത : സജിതാ അല്ലി )

Published on 03 March, 2020
പ്രതീക്ഷ  ( കവിത : സജിതാ അല്ലി )

നന്മ നിറഞ്ഞൊരു ഹൃദയത്തിനുടമയായിരുന്നു സജിത അല്ലി
കാൻസർ രോഗം പകർന്ന
വേദനകൾക്കൊടുവിൽ
മരണത്തിന്റെ ചിറകിലേറി ആശ്വാസ തീരമണഞ്ഞ പ്രിയ സ്നേഹിതയ്ക്ക് സ്നേഹാഞ്ജലികളുമായി ഈ കവിത🙏🙏🙏 

                   പ്രതീക്ഷ  ( കവിത : സജിതാ അല്ലി )                                                                                                                 
ഞാനറിഞ്ഞില്ല എന്റെ ജീവിതം
ഇല്ലാതാവുകയാണെന്ന്
എന്റെ
ഹൃദയത്തിന്റെ കാവലാൾ
എന്നെ കയ്യൊഴിഞ്ഞതും
എന്റെ പുഴ എന്നെ കൂട്ടാതെ, എങ്ങോട്ടോ
ഒഴുകിപ്പോയതും ഞാനറിഞ്ഞില്ല
എന്നിലെ പൂപ്പാടം
മരുവൽകൃതമാവുന്നതും
ഞാനറിഞ്ഞില്ല...
അറിഞ്ഞപ്പോഴാകട്ടെ,
ഒഴുക്ക് നിലച്ച
മണൽപ്പരപ്പിലായ്, എന്റെ
ശൽക്കത്തിലൊട്ടിയ പോലെയാ ചിപ്പികളും :
ഇന്നു ഞാനറിയുന്നു, ആ  ചിപ്പികൾ
പരുവമായ് തുറക്കുമ്പോൾ
തിളങ്ങുന്നൊരാ മുത്തുകളത്രയും
എനിക്കാണെന്ന്,
എന്റെ ജീവാംശമാകുന്നുവെന്ന് ...
ഒന്നുപോലും പാഴാകാതെ
തിളക്കമേറുന്നതും കാത്ത്
ഞാനിരിക്കുന്നു...
ഈ ഭൂമി തന്നറ്റത്ത് ,
സർവ്വം സഹയായ്.....
പ്രതീക്ഷ  ( കവിത : സജിതാ അല്ലി )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക