Image

കെ ജി തോമസ്‌ കരിക്കിനേത്തിനും, ഭാര്യ റിനു തോമസിനും അവാര്‍ഡ്‌

Published on 18 May, 2012
കെ ജി തോമസ്‌ കരിക്കിനേത്തിനും, ഭാര്യ റിനു തോമസിനും  അവാര്‍ഡ്‌
ന്യൂയോര്‍ക്ക്‌: തിരുവല്ലായില്‍ പതിനഞ്ചു വര്‍ഷങ്ങളായി വസ്‌ത്ര വ്യാപാര രംഗത്ത്‌ വിസ്‌മയങ്ങള്‍ സൃഷ്ടിച്ച കരിക്കിനേത്ത്‌ ഉടമ തോമസ്‌ (ബാബു) കരിക്കിനേത്തിനെയും, ഭാര്യ റിനു തോമസിനെയും എക്‌സലെന്‍സ്‌ ഇന്‍ ബിസിനസ്‌ അവാര്‍ഡു നല്‍കി ആദരിക്കുന്നതാണെന്ന്‌ ന്യൂയോര്‍ക്കിലെ ഫ്രെണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ പ്രസിഡന്റ്‌ തോമസ്‌ റ്റി ഉമ്മന്‍ പ്രസ്‌താവിച്ചു.

പ്രവാസി സംഘടനകളുമായി ഉറ്റ ബന്ധമാണ്‌ കരിക്കിനേത്ത്‌ ഉടമകള്‍ പുലര്‍ത്തുന്നത്‌. തിരുവല്ലയിലും പരിസരങ്ങളിലുമായി അനേകം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്നതിനും, അതോടൊപ്പം ഒട്ടേറെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളെ തിരുവല്ലയിലേക്ക്‌ ആകര്‍ഷിക്കുന്നതിനും സാധിച്ചത്‌ തോമസ്‌ കരിക്കിനേത്ത്‌ ആരംഭിച്ച വ്യാപാര സ്ഥാപനങ്ങളുടെ വിജയകരമായ പ്രവര്‍ത്തനത്തിലൂടെയാണ്‌. ഇന്ന്‌ ആയിരങ്ങളാണ്‌ തിരുവല്ലയിലെ വ്യാപാര സ്ഥാപങ്ങളില്‍ മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിവസേന എത്തുന്നത്‌. തിരുവല്ലയുടെ ബിസിനസ്‌പരമായ വളര്‍ച്ചക്ക്‌ തോമസ്‌ കരിക്കിനേത്ത്‌ വഹിച്ച പങ്കു വലുതാണെന്ന്‌ പ്രസിഡന്റ്‌ തോമസ്‌ റ്റി ഉമ്മന്‍ വ്യക്തമാക്കി.

ജൂണ്‍ 5 ന്‌ (ചൊവ്വ ) ക്വീന്‍സിലുള്ള സന്തൂര്‍ റെസ്റ്റോറന്റ്‌ ബാങ്ക്വ്വറ്റ്‌ ഹാളില്‍ വച്ചു നടത്തപ്പെടുന്ന വര്‍ണാഭമായ ചടങ്ങില്‍ വച്ചാണ്‌ സ്വീകരണചടങ്ങ്‌ നടക്കുന്നതെന്ന്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ സാരഥി കളായ പ്രസിഡന്റ്‌ തോമസ്‌ റ്റി ഉമ്മന്‍ , സെക്രട്ടറി മാത്യു വര്‍ഗീസ്‌ , ബോര്‍ഡ്‌ ചെയര്‍മാന്‍ വര്‍ഗീസ്‌ കെ രാജന്‍, മുന്‍ പ്രസിഡന്റ്‌ ജേക്കബ്‌ എബ്രഹാം , ട്രഷറര്‍ കുഞ്ഞ്‌ മാലിയില്‍, വൈസ്‌ പ്രസിഡന്റ്‌ സക്കറിയ കരുവേലി , ജോ ട്രെഷരാര്‍ റ്റി വി തോമസ്‌, ജോ സെക്രട്ടറി ഫിലിപ്പ്‌ മഠത്തില്‍ എന്നിവര്‍ പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ പറഞ്ഞു. അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ നേതാക്കള്‍ ചടങ്ങില്‍ സംബധിക്കുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : തോമസ്‌ ടി ഉമ്മന്‍ 631 5438530, മാത്യു വര്‍ഗീസ്‌ 631 3682037; വര്‍ഗീസ്‌ കെ രാജന്‍ 516 775 8174.

ADDRESS: SANTOOR BANQUET HALL AT 257-10 UNION TURNPIKE (OPPOSITE SANTOOR RESTAURANT), GLEN OAKS, NEW YORK 11004


Related news:

അമേരിക്കയുടെ ഉയര്‍ച്ച താഴ്‌ചകള്‍ കരിക്കിനേത്ത്‌ ഷോറൂമില്‍
കെ ജി തോമസ്‌ കരിക്കിനേത്തിനും, ഭാര്യ റിനു തോമസിനും  അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക