Image

'ടാലന്റോളജി- 2020' വിജയികളെ പ്രഖ്യാപിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി. Published on 02 March, 2020
 'ടാലന്റോളജി- 2020' വിജയികളെ പ്രഖ്യാപിച്ചു.
അബുദാബി : പ്രവാസികളിലെ കലാ വാസനയെ പ്രോത്സാഹിപ്പിക്കു വാനായി അബുദാബി മുഷിരിഫ് മാളിൽ ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച 'ടാലന്റോളജി- 2020' മത്സര വിജയികളെ പ്രഖ്യാപിച്ചു. വിവിധ വിഭാഗക്കാർക്കായി സംഘടിപ്പിച്ച 'ടാലന്റോളജി' യില്‍ കുട്ടികളുടെ വിഭാഗത്തിൽ പീറ്റർ ആന്റണി വിലേഗാസ് റോസില്ല (ഫിലിപ്പിനോ), മുതിർന്നവരുടെ വിഭാഗത്തിൽ സൂര്യ ബദ്രിനാഥ് (ഇന്ത്യ) എന്നി വര്‍ വിജയികളായി. ലെബനീസ് സംഗീതജ്ഞൻ ക്രിസ് ഫേഡ്  മുഖ്യഅതിഥി ആയിരുന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർ നാഷണൽ ഉദ്യോഗസ്ഥർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് സമ്മാനാർഹരുടെ പ്രകടന ങ്ങളും അരങ്ങേറി. ആയിരക്കണക്കിന് കലാ പ്രതിഭ കള്‍ മാറ്റുരച്ച മല്‍സങ്ങളിൽ നിന്നുമാണ് ഫൈനല്‍ മല്‍സരത്തിലെ 12 പേരെ കണ്ടെത്തിയത്. വിജയി കൾക്ക് 5000   ദിർഹവും ബാക്കിയുള്ളവർക്ക് 1000 ദിർഹം വീതവും സമ്മാ നിച്ചു. വിവിധ നാടു കളിൽ നിന്നുള്ള പ്രതിഭകൾക്ക് കലാപ്രകടനത്തിന് വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ മുഷിരിഫ് മാൾ സംഘടിപ്പിച്ചു വരുന്ന വാർഷിക മെഗാ മേളയാണ് 'ടാലന്റോളജി' എന്ന് മാനേജർ അരവിന്ദ് രവി പാലോട് പറഞ്ഞു.


 'ടാലന്റോളജി- 2020' വിജയികളെ പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക