Image

കൊറോണ വൈറസ്, സംക്രമണം, മുന്‍കരുതലുകള്‍ (ജോര്‍ജ് പുത്തന്‍കുരിശ്)

Published on 02 March, 2020
കൊറോണ വൈറസ്, സംക്രമണം, മുന്‍കരുതലുകള്‍ (ജോര്‍ജ് പുത്തന്‍കുരിശ്)
സസ്തന ജീവികളിലും പക്ഷികളിലും മാരകമായ രോഗങ്ങള്‍ ഉണ്ടാക്കന്‍ കഴിവുള്ളഒരിനം രോഗവിഷാണുവിന്റെ വംശത്തെയാണ് കൊറോണ വൈറസ് എന്നു പറയുന്നത്.രോഗബാധിതരായവ്യക്തികളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ദ്രാവകങ്ങളില്‍ നിന്ന്‌വായുവിലൂടെതുള്ളികളായിട്ടാണ് സാധാരണയായി ഈ രോഗാണുക്കള്‍ സംക്രമിക്കുന്നത്. ശ്വാസനേന്ദ്രിയങ്ങളില്‍ തീവ്രമായരോഗലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള, വൂഹാന്‍ കൊറോണാ വൈറസും (2019-nCoV), മിഡിലീസ്റ്റ്‌റെസ് പിറ്റോറിസിഡ്രം (MERS) തുടങ്ങിയ അപൂര്‍വ്വങ്ങളായവൈറസും മനുഷ്യരെ കൊല്ലുവാന്‍ പ്രാപ്തമായ കൊറോണവൈറസുകളാണ്.

ആയിരത്തിതൊള്ളായിരത്തി അറുപതുകളിലാണ് കൊറോണവൈറസിനെ കുറിച്ച്ശാസ്ത്രജ്ഞന്മാര്‍കൂടുതല്‍ മനസ്സിലാക്കുന്നത്. കൊറോണ വൈറസിന്റെ മുന എന്ന് പറയുന്നത് വളരെവ്യത്യസ്തമായരീതിയില്‍ പ്രവര്‍ത്തിക്കാന്‍  കഴയുന്നതും ഒരു കീരീടത്തിന്റെആകൃതിയുമുള്ളതുമായഒരു മോളിക്യുലാര്‍ (അണു) യന്തമാണ്‌കൊറോണ എന്ന ലാറ്റിന്‍ വക്കിന്റെഅര്‍ഥംകിരീടംഎന്നാണ്.

കൊറോണവൈറസിന്റെലക്ഷണങ്ങള്‍ പല മൃഗങ്ങളിലും പല രീതിയിലാണ് കണ്ടു വരുന്നത്. പന്നിയിലുംടര്‍ക്കികോഴിയലുംചില ഇനം വൈറസുകള്‍അതിസാരംഅഥവാവൈറിളക്കംഉണ്ടാക്കുന്നു. എന്നാല്‍ പലപ്പോഴുംഅണുബാധ മൂലം ഉപരിസ്ഥിതമായ ശ്വാസനേന്ദ്രിയങ്ങളെയാണ് ബാധിക്കുന്നത് (അപ്പര്‍ റെസ്പിറ്റോറി). ഇതിന്റെ രോഗലക്ഷണങ്ങളെ വളരെചീത്തയായ ഒരു ജലദോഷത്തോട് താരതമ്യപ്പെടുത്താവുന്നതാണ്. മൂക്കൊലിപ്പ്‌തൊണ്ടവേദന ഇവയെല്ലാംഇതോട് ബന്ധപ്പെട്ടതാണ്. ചൈനയിലെ വൂഹാന്‍ നഗരത്തിലാണ് COVID-19 (2019-ഇീഢ)വൈറസ്ആദ്യമായികാണപ്പെട്ടത്. ആദ്യം ഇത്ഇഴജന്തുക്കളില്‍ നിന്നാണ് പകര്‍ന്നതെന്നും അതല്ല വവ്വാലുവഴിയാണെന്നും ഊഹാപോഹങ്ങളും അനുമാനങ്ങളും ഉണ്ടെങ്കിലുംഅവയൊന്നും ഇതുവരേയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇതുവരേയുംകൊറോണവൈറസിനെ പ്രതിരോധിക്കുവാന്‍ തക്കവണ്ണം ഒരു വാക്‌സീനും കണ്ടെത്തിയിട്ടില്ല. ഇപ്പോഴത്തെ ഏറ്റവും നല്ല പ്രതിരോധം എന്ന് പറയുന്നത്‌രോഗാണുക്കള്‍ നമ്മളില്‍ കടന്നുകൂടാന്‍ സാദ്ധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയെന്നതാണ്. സെന്റേഴ്‌സിഫോര്‍ഡിസീസ്കണ്‍ഡ്രോള്‍ (CDC) ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിക്കുന്ന ചില പ്രതിവിധികള്‍;

1) രോഗബാധിതരുമായിട്ടുള്ളഅടുത്ത സമ്പര്‍ക്കം ഒഴിവാക്കുക,
2)കണ്ണ്, മൂക്ക്, വായ്തുടങ്ങിയ ‘ാഗങ്ങളില്‍തൊടുന്നത്ഒഴിവാക്കുക,
3) രോഗബാധിതരായവര്‍ പുറത്ത് പോകാതെവീട്ടില്‍തന്നെ കഴിയുക.
4) ചുമയ്ക്കുമ്പോഴും തുമ്മുംമ്പോഴും ടിഷ്യുകൊണ്ട് മറച്ചുപിടിക്കുകയുംഅത് കഴിയുമ്പോള്‍ അത് ട്രാഷില്‍കളയുകയും ചെയ്യുക.
5) ഇടവിട്ട്എല്ലായിടവുംവൃത്തിയാക്കുകയും ഒരു അണുനാശിനി ഉപയോഗിച്ച് ശുചീകരിക്കുകയുംചെയ്യുക.

ആരോഗ്യമുള്ളവര്‍കൊറോണവൈറസിന്റെ പകര്‍ച്ചയെ ചെറുക്കാന്‍ മുഖംമാസ്ക് ഉപയോഗിച്ച്ആവരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നില്ല. എന്നാല്‍ രോഗബാധിതര്‍, അവരുടെരോഗത്തെ കൂടുതന്‍ വഷളാക്കാതിരിക്കാന്‍ ഫേസ്മാസ്ക്‌കെട്ടുകഎന്നത് നിര്‍ബന്ധമായി നടപ്പാക്കേണ്ടതാണ്.

കൈവൃത്തിയായി കഴുകുകഎന്നത്ഏത്‌രോഗത്തേയും ചെറുക്കുവാനുള്ളഎറ്റവും നല്ല മാര്‍ക്ഷമാണ്. അതുപോലെ നഖംവെട്ടിവെടിപ്പാക്കുകയും ചെയ്യുക. ഒരോ നഖത്തിന്റെഅടിയുംഎണ്ണമില്ലാത്ത രോഗാണുക്കള്‍ക്ക് ഒളിഞ്ഞിരിക്കാനുള്ളതാവളമാണ്. ഒരോ പ്രാവശ്യവും കൈ കഴുകുമ്പോള്‍ ഇരുപത് സെക്കെന്റെങ്കിലുംഎടുത്തുവേണം കഴുകുവാന്‍. ബാത്തുറൂമില്‍ പോയതിനു ശേഷവുംആഹാരത്തിനു മുന്‍പും പിന്‍പും, ചുമച്ചതിനു ശേഷവും തുമ്മലിനു ശേഷവും കൈവൃത്തിയായികഴുകുക. ഓടിക്കുന്ന വാഹനത്തില്‍അറുപതുശതമാനം ആല്‍ക്കഹോളുള്ള ഹാന്‍ഡ് സാനറ്റൈയിസേഴ്‌സകരുതിവയ്ക്കുക. പ്രത്യേകിച്ച്ഗ്യാസ്‌സ്‌റ്റേഷനുകളില്‍ഗ്യാസ് പമ്പ് ചെയ്തതിനു ശേഷം, സാനറ്റൈയിസേഴ്‌സ് ഉപയോഗിച്ച്‌കൈവ്യത്തിയാക്കുക. ഇതുവരേയുംമരുന്നുകള്‍ഒന്നുംതന്നെ കൊറോണവൈറസിന് കണ്ടെത്തിയിട്ടില്ല. എന്തെങ്കിലുംരോഗലക്ഷണങ്ങള്‍കണ്ടാല്‍ നിങ്ങളുടെ പ്രാഥമീകവൈദ്യനെ തീര്‍ച്ചയായുംകാണുക.

ചിന്താമൃതം:
ഒരൗണ്‍സ് പ്രതിരോധം എന്നത് ഒരു പൗണ്ട് പ്രതിവിധിയേക്കാള്‍വിലമതിക്കുന്നതാണ് (ബഞ്ചമിന്‍ ഫ്രാങ്കിളിന്‍)



കൊറോണ വൈറസ്, സംക്രമണം, മുന്‍കരുതലുകള്‍ (ജോര്‍ജ് പുത്തന്‍കുരിശ്)
Join WhatsApp News
കൊറോണയെക്കാള്‍ സക്തിമാന്‍ 2020-03-02 08:33:14
കുറെ സത്യങ്ങൾ :- സാർസ്,എബോള , പന്നി ഫ്ലു, ഇവ ഒക്കെ പടർന്നപ്പോൾ സ്റ്റോക്ക് മാർക്കറ്റിനെ ബാധിച്ചില്ല. അപ്പോൾ കൊറോണ എങ്ങനെ മാർക്കറ്റിനെ ബാധിക്കും? നാശങ്ങളെ നേരിടാൻ ട്രംപിന് കഴിവ് ഇല്ല എന്നത് അല്ലേ കാരണം. ഡമോക്രാറ്റുകൾ ഉണ്ടാക്കിയ കുപ്രചരണം ആണ് കൊറോണ എങ്കിൽ, ലോകം മുഴുവൻ കണ്ട്രോൾ ചെയ്യാൻ ഡെമോക്രറ്റുകൾക്കു ശക്തി ഉണ്ട് എന്നതും ശരിയല്ലേ! ലോക സമാദാനം നിലനിൽക്കുവാൻ ഡെമോക്രറ്റുകൾക്കു മാത്രമേ സാധിക്കു. ആയുധം വിറ്റു റിപ്പപ്ലിക്കൻ കമ്പനികളുടെ കീശ വീർപ്പിക്കുക എന്നത് ആണ് അവരുടെ നയം. കൊറോണയെക്കാൾ നാശം ചെയ്യുന്ന വയർസ് ആണ് റിപ്പപ്ലിക്ക്നസ്സ്. കറുത്ത കണ്ണാടിക്കാർക്കും കൊറോണ പിടിക്കും
അവനവന്റെ കാര്യം അവനവൻ നോക്കുക 2020-03-02 09:13:10
ഇത്തരം മഹാമാരികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അറിയാവുന്ന ശാസ്ത്രജ്ഞന്മാരെ അവഗണിച്ച് , ഇതൊക്കെ ദൈവ ശിക്ഷയാണെന്നും അതിനെ പ്രാർത്ഥനകൊണ്ട് ഓടിക്കാമെന്നും വിശ്വസിക്കുന്ന ഒരുത്തനെ (വൈസ് പ്രസിഡണ്ടിനെ) അതിന്റ കാര്യവിചാരകനായി ഇരുത്തി ലോകത്തിൽ കൺഫ്യൂഷ്യൻ ഉണ്ടാക്കുന്ന ഒരു വിവരം ഇല്ലാത്തവൻ ലോകത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ അണുബാധയാണ് . ഇവന്റെ വായിൽ നിന്ന് വരുന്ന വാക്കുകള്കൊണ്ടാണ് , നാല് ട്രില്യൺ ഡോളർ സ്റ്റോക്ക് മാർക്കിട്ടിലൂടെ ബാഷ്പം ആയി പോയത് . ഇടി വെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചതുപോലെയാണ് ഇപ്പോൾ . ഒരു നാശകൻ അമേരിക്കൻ പ്രസിഡണ്ട് അതിന്റ കൂടെ കൊറാണോ വൈറസ്സ് . എന്തായാലും എല്ലാവരും വളരെ കെയർഫുൾ ആയിരിക്കുക . നിങ്ങളുടെ ലേഖനത്തിന് നന്ദി. ട്രമ്പിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട . അവനവന്റെ കാര്യം അവനവൻ നോക്കുക
കൊറോണാ ബിയർ 2020-03-02 13:15:41
കൊറോണാ വൈറസ് വന്ന് എന്റെ പള്ളയ്ക്കടിച്ചു
വിശ്വാസ കൊറോണ 2020-03-02 14:40:31
രോഗം വരാതിരിക്കാനായി സംഘടിപ്പിച്ച സുവിശേഷ യോഗത്തിൽ പങ്കെടുത്ത 9000 പേർക്കും കൊറോണ ബാധയെന്ന് റിപ്പോര്... ഒരു കഥയുണ്ട്. കാട്ടില്‍ വസിക്കുന്ന ഒരു ഗോത്രസമൂഹം. വ്യാധി പിടിച്ച് ഗോത്രത്തിലെ അംഗങ്ങള്‍ അങ്ങിങ്ങായി മരണമടയുന്നു. പരമ്പരാഗത ചികിത്സകളും പ്രതിവിധികളും പ്രയോഗിച്ചിട്ടും രക്ഷയില്ല. കാരണമറിയാതെ ഗോത്രം അമ്പരക്കുന്നു. അവസാനം മൂപ്പന്‍ ഒരു തീരുമാനമെടുക്കുന്നു. വനദേവതയോട് കരളുരുകി കാര്യം പറയണം. എല്ലാവരും ഒരുമിച്ച് പറഞ്ഞാല്‍ ദേവത കേള്‍ക്കാതിരിക്കില്ല. വൈകാതെ വനമധ്യത്തില്‍ എല്ലാവരെയും വിളിച്ചുകൂടി പ്രാര്‍ത്ഥനയും ബലിയും നടത്തി. ആഴ്ചകള്‍ക്കുള്ളില്‍ ആ ഗോത്രം അപ്പാടെ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ച് നീക്കപെട്ടു. കാരണം? അവരില്‍ ചിലര്‍ക്ക് മാത്രം ഉണ്ടായിരുന്ന പകര്‍ച്ചവ്യാധി എല്ലാവര്‍ക്കും പിടിപെട്ടു. കൂട്ട പ്രാര്‍ത്ഥനകൊണ്ടുള്ള പരമ്പരാഗത ഫലം! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അത്തരം കഥകള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് തിരിച്ചറിയുമ്പോഴാണ് പ്രാര്‍ത്ഥന പോലുള്ള പ്രാകൃത മതാഭ്യാസങ്ങള്‍ മനുഷ്യസമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നങ്ങളായി മാറുന്നത്. വാര്‍ത്ത തമാശയായി തോന്നുന്നവരുണ്ടോ? അറിയുക, മിക്ക മതഫലിതങ്ങളും മനുഷ്യനെതിരെയുള്ള കലാപങ്ങളാണ്. കൊറോണ വിട്ടൊഴിഞ്ഞാലും മതരോഗം തമാശകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കും. copied & posted by andrew
കൊറോണയെക്കാള്‍ ഭികരം 2020-03-02 14:42:54
പള്ളികളിൽ വിശുദ്ധ കുർബാന നിര്ത്തുന്നു പലയിടത്തും !!! ഇനി ശാസ്ത്രം എങ്ങിനെയെങ്കിലും ഇത് നിയന്ത്രിച്ചു സാധാരണ നില കൈവരിക്കുമ്പോൾ ഇവർ വീണ്ടും ഇറങ്ങും !! അത്ഭുത രോഗശാന്തിയും ധ്യാനവുമായി !!!
vote him out 2020-03-03 08:35:58
Trump administration cut the fund for CDC and diverted it for building the wall
need 1 yr for vaccine 2020-03-03 06:17:45
Source familiar with admin Coronavirus response said scientists and experts at Trump's meeting with pharmaceutical industry leaders today were able to convince Trump that it will likely take year or longer for vaccine to hit market
Why do I need a coronavirus test? 2020-03-03 07:50:54
Why do I need a coronavirus test? You may need testing if you have symptoms of infection and have recently traveled to parts of the world where infection rates are high. You may also need testing if you have had close contact with someone who has traveled to one of those areas. Symptoms of coronavirus infections include: Fever Cough Shortness of breath Sore throat Headache Symptoms of COVID-19 are usually milder than those of SARS and MERS. The symptoms of COVID-19 include: Fever Cough Shortness of breath If you have symptoms and have not traveled to areas where infection rates have been high or been exposed to someone who has, it's highly unlikely that you have one of these new coronaviruses. You may have another type of virus, such as the flu. The flu is much more common in the United States than the new coronaviruses.
Coronavirus Treatment 2020-03-08 09:58:49
Coronavirus treatment There is currently no vaccine or treatment for COVID-19. Symptoms of a coronavirus usually go away on their own. If symptoms feel worse than a common cold, contact your doctor. He or she may prescribe pain or fever medication. As with a cold or the flu, drink fluids and get plenty of rest. If you are having trouble breathing, seek immediate medical care. When possible, avoid contact with others when you are sick. If you have COVID-19, wear a facemask to prevent spreading the virus to others. The CDC does not recommend wearing a mask if you do not have COVID-19.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക