Image

'മുംബൈയിലെ ഓട്ടോറിക്ഷക്കാരാണ് ശരിക്കും രക്ഷകര്‍'; വീഡിയോ പങ്കുവെച്ച്‌ രവീണ ടണ്ടന്‍

Published on 02 March, 2020
'മുംബൈയിലെ ഓട്ടോറിക്ഷക്കാരാണ് ശരിക്കും രക്ഷകര്‍'; വീഡിയോ പങ്കുവെച്ച്‌ രവീണ ടണ്ടന്‍

ബോളിവുഡ് താരസുന്ദരി രവീണ ടണ്ടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മുംബൈയിലെ നഗരവീഥിയിലൂടെ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മകള്‍ റാഷയ്‌ക്കൊപ്പമാണ് താരം ഓട്ടോയില്‍ യാത്ര ചെയ്തത്. മരുമകളുടെ മെഹന്ദി ആഘോഷങ്ങള്‍ക്ക് പോവാനായി കാറിനായി കാത്തുനിന്ന് മടുത്താണ് താരം ഓട്ടോയില്‍ യാത്ര ചെയ്തത്.


'കാറിനായി കാത്തുനിന്നു സമയം പോയി. മരുമകളുടെ മെഹന്ദി ചടങ്ങിന് ലേറ്റാവാതിരിക്കാന്‍ ഓട്ടോറിക്ഷയില്‍ കയറി. റാഷയും ഞാനും നല്ലൊരു ഓട്ടോ റൈഡ് പോയി. മുംബൈയിലെ ഓട്ടോറിക്ഷക്കാരാണ് ശരിക്കും രക്ഷകര്‍' എന്നാണ് വീഡിയോ പങ്കുവെച്ച്‌ കൊണ്ട് താരം കുറിച്ചത്.


യാത്ര ചെയ്ത ഓട്ടോയിലെ ഡ്രൈവറോട് താരം കുശലം പറയുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഒരു കടുത്ത ആരാധകനായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവര്‍. ഡ്രൈവറായ അര്‍ഷാദ് ചാച്ച തന്റെ നല്ലൊരു വെല്‍വിഷര്‍ ആണെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക