Image

തപ്‌സി പന്നു ചിത്രം തപ്പഡിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 02 March, 2020
തപ്‌സി പന്നു ചിത്രം തപ്പഡിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത് തപ്‌സി പന്നു നായികയായി എത്തിയ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് 'തപ്പഡ്'. ഭര്‍ത്താവ് തല്ലിയപ്പോള്‍ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. രത്‌ന പഥക് ഷാ, തന്‍വി അസ്മി, ദിയ മിര്‍സ, രാം കപൂര്‍, കുമുദ് മിശ്ര, നിധി ഉത്തം, മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ഫെബ്രുവരി 28ന് റിലീസ് ചെയ്തു.


2018 ലെ മുല്‍ക്ക് എന്ന ചിത്രത്തിന് ശേഷം തപ്‌സി പന്നു, സംവിധായകന്‍ അനുഭവ് സിന്‍ഹ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണിത്. സൗമിക് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. അനുരാഗ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക